Ram Mandir: അഞ്ചുവയസുകാരനായ രാംലല്ലയെ കൊത്തിമിനുക്കി കർണാടക സ്വദേശി അരുൺ യോ​ഗിരാജ്

Ram Mandir Arun Yogiraj News: ശിൽപ്പി കുടുംബത്തിൽ ജനിച്ച യോഗിരാജ് 11 വയസു മുതൽ  പിതാവിനെ ശിൽപ്പ നിർമ്മാണത്തിൽ സഹായിച്ചിരുന്നു. 

Written by - Ajitha Kumari | Last Updated : Jan 2, 2024, 12:18 PM IST
  • അയോധ്യയിലെ മഹാക്ഷേത്രത്തിൽ സ്ഥാപിക്കുന്ന രാംലല്ലയുടെ വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തിയായി
  • ശിൽപിയായ അരുൺ യോഗിരാജ് കൊത്തിയെടുത്ത വിഗ്രഹമാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്
  • കർണാടകയിലെ മൈസൂരിൽ നിന്നുള്ള ശിൽപിയാണ് യോഗിരാജ്
Ram Mandir: അഞ്ചുവയസുകാരനായ രാംലല്ലയെ കൊത്തിമിനുക്കി കർണാടക സ്വദേശി അരുൺ യോ​ഗിരാജ്

അയോധ്യ: രാമ നഗരമായ അയോധ്യയിലെ മഹാക്ഷേത്രത്തിൽ സ്ഥാപിക്കുന്ന രാംലല്ലയുടെ വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തിയായി.  ശിൽപിയായ അരുൺ യോഗിരാജ് കൊത്തിയെടുത്ത  വിഗ്രഹമാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്.  കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കർണാടകയിലെ മൈസൂരിൽ നിന്നുള്ള ശിൽപിയാണ് യോഗിരാജ്. രാമനുള്ളിടത്ത് ഹനുമാനും ഉണ്ടെന്നും പ്രഹ്ളാദ് ജോഷി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

 

Also Read: ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിയായി എൻഎസ്‌എസ്,നിധി സമർപ്പണിലേക്ക് ഏഴ് ലക്ഷം

കേദാർനാഥിലെ ആദി ശങ്കരാചാര്യരുടെ വിഗ്രഹം, ഡൽഹി ഇന്ത്യാ ഗേറ്റിന് സമീപമുള്ള സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ തുടങ്ങിയവ യോഗിരാജിന്റെ സൃഷ്ടികളാണെന്നത് ശ്രദ്ധേയം. ദൈവികത നിലനിർത്തിക്കൊണ്ട് ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം നിർമ്മിക്കുക എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്നാണ് യോഗരാജ് പറഞ്ഞത്. 

ജനുവരി 22 നാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ ചടങ്ങിന്റെ ഭാഗമാകും. ഗണേശ്വർ ശാസ്ത്രി ദ്രാവിഡ്, ലക്ഷ്മികാന്ത് ദീക്ഷിത് തുടങ്ങിയവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുമെന്നും റിപ്പോർട്ടുണ്ട്. ശിൽപ്പി കുടുംബത്തിൽ ജനിച്ച യോഗിരാജ് 11 വയസു മുതൽ  പിതാവിനെ ശിൽപ്പ നിർമ്മാണത്തിൽ സഹായിച്ചിരുന്നു. പിന്നീട് എംബിഎ ബിരുദം നേടിയ യോഗിരാജ് കുറച്ചുകാലം സ്വകാര്യ കമ്പനിയിൽ ജോലി നോക്കിയശേഷം പിതാവിന്റെ വഴിയേ ശില്പങ്ങളുടെ നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: രാമക്ഷേത്ര നിർ‌മ്മാണത്തിന് സംഭാവനയുമായി മുസ്ലീങ്ങളും

51 ഇഞ്ച് ഉയരമുള്ള ശ്രീരാമന്റെ പ്രതിമയാണിത്. ഇതിൽ 5 വയസ്സുള്ള കുട്ടിയുടെ രൂപമാണ് നമുക്ക് കാണാൻ കഴിയുന്നത്.  വില്ലും അമ്പും ഏന്തിയിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള കൃഷ്ണശിലയാണ് വിഗ്രഹനിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.  ശിലകൾ ഉഡുപ്പിയിൽ നിന്നാണ് കൊണ്ടുവന്നത്. മികച്ച 3 ശിൽപികൾ നിർമ്മിച്ച പ്രതിമകളിൽ നിന്നാണ് അരുൺ യോഗരാജിന്റെ ഈ പ്രതിമ തിരഞ്ഞെടുത്തത്. മുത്തച്ഛനിൽ നിന്നും അച്ഛനിൽ നിന്നും ശിൽപ നിർമ്മാണം പഠിച്ച അരുൺ 1000 ത്തിലധികം ശിൽപങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ദേവീദേവന്മാർക്ക് പുറമെ ഗാന്ധി, അംബേദ്കർ, വാജ്പേയി തുടങ്ങിയ നേതാക്കളുടെ പ്രതിമകളും അരുൺ നിർമ്മിച്ചിട്ടുണ്ട്. രാജ്യത്തുനിന്ന് മാത്രമല്ല വിദേശത്തുനിന്നും നിരവധി ബഹുമതികൾ അരുണിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News