Shukra Rashi Parivartan 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിനുള്ളിൽ രാശി മാറുന്നു. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ശുഭ അശുഭകരമായ സ്വാധീനം ചെലുത്തുന്നു. 2023 മെയ് 30 ന് സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ ഘടകമായ ശുക്രൻ കർക്കടക രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കർക്കടക രാശിയിൽ ശുക്രന്റെ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും.  ശുക്രൻ ജൂലൈ 7 വരെ കർക്കടകത്തിൽ തുടരും.  ശുക്രന്റെ സംക്രമത്തിലൂടെ ഇവർക്ക് വരുന്ന 37 ദിവസം അത്ഭുതകരമായ ഫലങ്ങൾ ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: June Lucky Zodiacs: ഇവരാണ് ജൂണിലെ ആ ഭാഗ്യരാശികൾ, ലഭിക്കും വൻ ധനനേട്ടം ഒപ്പം പുരോഗതിയും!


മേടം (Aries): മേട രാശിക്കാർക്ക് ശുക്രസംക്രമണം വളരെ ശുഭകരമായിരിക്കും. ഇവർക്ക് ഈ സമയം പുതിയ വീട്, കാർ, മറ്റ് സുഖസൗകര്യങ്ങൾ എന്നിവ ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലവും ലഭിക്കും. സൗഹൃദം ഗുണം ചെയ്യും. കരിയർ നല്ലതായിരിക്കും. പ്രണയ-ദാമ്പത്യ ജീവിതം നല്ലതായിരിക്കും. വീട്ടിലെ പൂജാമുറിയിൽ കർപ്പൂരം കത്തിക്കുന്നത് വളരെ ഗുണങ്ങൾ നൽകും.


മിഥുനം (Gemini): ശുക്രന്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഇവർക്ക് പെട്ടെന്ന് ധനനേട്ടം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും. ശമ്പളം കൂടാൻ സാധ്യത. വ്യാപാരികൾക്ക് ഏറെ പ്രയോജനമുണ്ടാകും. സന്താനങ്ങളിൽ നിന്നും സന്തോഷമുണ്ടാക്കുന്ന വാർത്തകൾ  ലഭിക്കും. ക്ഷേത്രത്തിൽ പശുവിന് നെയ്യ്കൊണ്ടുള്ള  വിളക്ക് തെളിയിക്കുന്നത് നേട്ടമുണ്ടാക്കും.


Also Read: Lucky Zodiac Signs: ഇവരാണ് വ്യാഴത്തിന്റെ പ്രിയ രാശിക്കാർ, ഇതിൽ നിങ്ങളും ഉണ്ടോ?


മീനം (Pisces): ശുക്രന്റെ സംക്രമം മീനരാശിക്കാരുടെ ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകും. നിങ്ങൾക്ക് പുരോഗതിയുണ്ടാകും. പ്രണയ ജീവിതം നല്ലതായിരിക്കും. വരുമാനം വർദ്ധിക്കും. എവിടെ നിന്നെങ്കിലും പെട്ടെന്ന് പണം കണ്ടെത്താം. ബുദ്ധിയുടെയും വിവേകത്തിന്റെയും ശക്തിയാൽ നിങ്ങൾക്ക് ലാഭമുണ്ടാകും. പുരോഗതിയുടെ പാത തുറക്കും. ജീവിത പങ്കാളിയുമായി നല്ല രീതിയിൽ ഇടപഴകും. അമ്മയെ സേവിക്കുക. കുടുംബത്തിൽ സ്നേഹം വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.