June Lucky Zodiacs: ഇവരാണ് ജൂണിലെ ആ ഭാഗ്യരാശികൾ, ലഭിക്കും വൻ ധനനേട്ടം ഒപ്പം പുരോഗതിയും!

June Lucky Rashi: ജൂൺ മാസം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഈ മാസം ജാതകർക്ക് 3 വലിയ ഗ്രഹങ്ങളായ സൂര്യൻ, ബുധൻ, ശനി എന്നിവയുടെ സംക്രമണം കാണാൻ കഴിയും. അതിലൂടെ ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും.

June Lucky Zodiac Signs:  ഇന്നുമുതൽ പ്രതീക്ഷകൾ നിറഞ്ഞ ഒരു പുതിയ മാസം ആരംഭിക്കുകയാണ്. ഈ മാസം പല വലിയ ഗ്രഹങ്ങളും അവരുടെ രാശി മാറും.

1 /5

ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ ജൂൺ 15 ന് മിഥുന രാശിയിൽ പ്രവേശിക്കും. അതിനുമുമ്പ് ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജൂൺ 7 ന് ഇടവത്തിൽ സംക്രമിക്കും. അതുപോലെ ജൂൺ 17 മുതൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.  ഇതിനുശേഷം ബുധൻ ഇടവത്തിൽ ആയിരിക്കുമ്പോൾ ജൂൺ 19 ന് അസ്തമിക്കും. ഏകദേശം 5 ദിവസങ്ങൾക്ക് ശേഷം അതായത് ജൂൺ 24 ന്  ബുധൻ ഗ്രഹം മിഥുന രാശിയിൽ സംക്രമിക്കും. സൂര്യൻ, ബുധൻ, ശനി എന്നീ ശക്തമായ ത്രിമൂർത്തികളുടെ മാറ്റത്തിലൂടെ ഈ മാസം 4 രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവർ എല്ലാ മേഖലയിലും വിജയം കൈവരിക്കും. അവർ ചെയ്യുന്ന ഏത് ജോലിയിലും വിജയമുണ്ടാകും. ആരൊക്കെയാണ് ആ ഭാഗ്യ രാശികൾ എന്നറിയാം... 

2 /5

ധനു (Sagittarius):  സൂര്യൻ, ബുധൻ, ശനി എന്നിവയുടെ സംയോജനത്തോടെ ഈ മാസം ധനു രാശിക്കാർക്ക് എല്ലാ മേഖലകളിലും ആഗ്രഹിച്ച വിജയം ലഭിക്കും. സന്താനങ്ങളുടെ  ഭാഗത്തു നിന്നും നല്ല വാർത്തകൾ ലഭിക്കും. തൊഴിലും ബിസിനസും മെച്ചപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് വിജയം ലഭിക്കും. പ്രണയബന്ധങ്ങളിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാകാം. എന്നാൽ ജൂൺ 15ന് ശേഷം കാര്യങ്ങൾ ശാന്തമായി തുടങ്ങും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് സമയം വളരെ അനുകൂലമായിരിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും.

3 /5

ചിങ്ങം (Leo):  ഈ മാസം നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം നന്നായിരിക്കും. ജൂൺ മാസത്തിന്റെ തുടക്കത്തിൽ നിങ്ങൾക്ക് സമൂഹത്തിൽ ബഹുമാനം വർധിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട  ആളുകൾക്ക് വലിയ സ്ഥാനമോ ഉത്തരവാദിത്തമോ ലഭിക്കും. ഭൂമി, വീട്, വാഹനം എന്നിവ വാങ്ങാനും വിൽക്കാനും ആലോചിക്കുന്നവരുടെ ആഗ്രഹം ഈ മാസം സഫലമാകും. സ്നേഹബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ട് നീങ്ങും. നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതവും നന്നായി നടക്കും.

4 /5

വൃശ്ചികം (Scorpio):  ജൂൺ മാസത്തിന്റെ ആരംഭം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ജോലി-ബിസിനസ് എന്നിവയുടെ കാര്യത്തിൽ ഈ മാസം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് വിജയം നേടാനാകും. ഭൂമി, വസ്തു സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിൽ വിജയം ഉണ്ടാകും. അവിവാഹിതർക്ക് വിവാഹാലോചനകൾ പൂർത്തീകരിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.

5 /5

കർക്കടകം (Cancer):  ഈ മാസം ഈ രാശിക്കാർക്ക് സമ്മിശ്ര അനുഭവങ്ങളായിരിക്കും ഉണ്ടാകുക. നിങ്ങളുടെ കരിയർ നല്ലരീതിയിൽ മുന്നോട്ട് പോകും എന്നാൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക അപകടത്തിന് സാധ്യതയുണ്ട്. കോടതിയിൽ നടക്കുന്ന കേസിന്റെ തീരുമാനം നിങ്ങൾക്ക് അനുകൂലമാകാം. വിദേശയാത്ര ആഗ്രഹിക്കുന്ന യുവാക്കളുടെ ആഗ്രഹങ്ങൾ സഫലമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജൂണിലെ രണ്ടാമത്തെ ആഴ്‌ച നിങ്ങൾക്ക് പല നല്ല വാർത്തകളും ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola