ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലന മാറ്റം എല്ലാ രാശികളെയും ഏതെങ്കിലുമൊക്കെ ബാധിക്കാറുണ്ട്. പല തരത്തിലുള്ള ശുഭ, അശുഭ യോഗങ്ങളും ഇതുവഴി രൂപപ്പെടുന്നു. സെപ്റ്റംബര്‍ 4 മുതല്‍ വ്യാഴം മേടത്തിൽ നേർ രേഖയിലായിരിക്കും. വ്യാഴ മാറ്റത്തിന്റെ ഫലം എല്ലാ രാശികളിലും ദൃശ്യമായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചില രാശിക്കാര്‍ക്ക് ഇതിൽ പ്രത്യേക ഗുണങ്ങള്‍ ലഭിക്കും. ഈ സമയത്ത് നക്ഷത്രങ്ങൾക്കിടയിൽ അമല രാജയോഗം രൂപപ്പെടാറുണ്ട്. അമല രാജയോഗം ജ്യോതിഷത്തില്‍  വളരെ ശുഭകരമായ ഒന്നായാണ് കണക്കാക്കുന്നത്. ഈ കാലയളവില്‍ ചില രാശിക്കാര്‍ക്ക് തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാവും. ഈ കാലയളവില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുകയെന്ന്  നോക്കാം.


മേടം


 ജീവിതത്തിലെ പല വിധത്തിലുമുള്ള വെല്ലുവിളികളെ തരണം ചെയ്യാന്‍ മേടം രാശിക്കാർക്ക് സാധിക്കും. വിവാഹിതരായ ആളുകള്‍ക്ക്, ബന്ധത്തില്‍ പുതിയ കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല സമയം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തുകയും അമിതമായ സമ്മര്‍ദ്ദം ഒഴിവാക്കാനും ശ്രദ്ധിക്കുക.


മിഥുനം


ജ്യോതിഷ പ്രകാരം മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് നല്ല ഫലങ്ങള്‍ ഉണ്ടാവും പല തരത്തിലും നിലവിലുണ്ടായിരുന്ന  ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ക്രമേണ പരിഹരിക്കപ്പെടും. വിജയം എളുപ്പത്തില്‍ ലഭിക്കും. മിഥുന രാശിക്കാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിക്കും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിരതയിലും പുരോഗതി പ്രതീക്ഷിക്കാം.



ചിങ്ങം


ചിങ്ങം രാശിക്കാര്‍ക്ക് സാമൂഹിക ജീവിതത്തില്‍ മാറ്റമുണ്ടാകും. സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കും. മറ്റുള്ളവരുമായി ശക്തമായ ബന്ധങ്ങൾ സ്ഥാപിക്കാൻ ഇക്കാലയളവിൽ സാധിക്കും. പഴയ സുഹൃത്തുക്കളുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നത് ഗുണകരമായിരിക്കും കരിയറുമായി ബന്ധപ്പെട്ട സംരംഭങ്ങളില്‍ ഏര്‍പ്പെടാനുമുള്ള  സമയമാണിത്. സഹപ്രവര്‍ത്തകരുമായി ഒത്തൊരുമിക്കുന്നത് എല്ലാം കൊണ്ടും നിങ്ങളുടെ കരിയറിലെ പുരോഗതിക്ക് കാരണമാകും.


മീനം


മേടരാശിക്കാര്‍ക്ക് പലതരത്തിലുമുള്ള ഗുണങ്ങളുണ്ടാകും ഇതുമൂലം സമ്പത്ത് ലഭിക്കും മുടങ്ങിക്കിടക്കുന്ന ജോലികൾ പലതും വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാൻ ഇതു വഴി സാധിക്കും. സന്താനങ്ങളില്‍ നിന്ന് സന്തോഷകരമായ വാര്‍ത്തകളും നിങ്ങള്‍ക്ക് ഇക്കാലയളവിൽ ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.