എല്ലാവരുടെയും സങ്കൽപ്പവും വിശ്വാസവും അനുസരിച്ച് ഒാരോരുത്തർക്കും ഒരു ഇഷ്ട ദേവത ഉണ്ടായിരിക്കും. അതിനെ പരദേവതാ സങ്കൽപ്പമെന്നോ മൂല ദേവതാ സങ്കൽപ്പമെന്നോ ഒക്കെ പറയാം.  ഇഷ്ടദേവത കുടിയിരിക്കുന്ന ക്ഷേത്രത്തിൽ കുറഞ്ഞത് വർഷത്തിലൊരിക്കലെങ്കിലും പോവേണ്ടതുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇഷ്ടദേവതകളുടെ ധ്യാനവും എല്ലാ ദിവസവും ചെയ്യുന്നത്  ഗുണഫലങ്ങൾ ഏറെയുണ്ടാക്കും. കുളിച്ച് ശുദ്ധമായി പൂക്കളർപ്പിച്ച ജപിച്ച് തുടങ്ങാം. മനസ്സിൻറെ ശുദ്ധിയാണ് ഫലസിദ്ധിയെ എളുപ്പമാക്കും. അവരവരുടെ നക്ഷത്ര ദിവസം ക്ഷേത്രത്തിൽ പോയി ഇഷ്ട വഴിപാടുകൾ കഴിക്കുന്നതും നല്ലത് തന്നെയാണ്.


ആത്മാർഥമായ പ്രാർഥനകൾ ദൈവം കേൾക്കാതിരിക്കില്ല. അത് മുടങ്ങാതെ ഉണ്ടാവണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.


Also Read: Varuthini Ekadashi 2021: ഇന്ന് വരുത്തിനി ഏകാദശി, ഈ ദിനം അരി കഴിക്കരുത്, ഓർക്കാതെപോലും ഇക്കാര്യം ചെയ്യരുത്


ദേവതകളും അവരുടെ ധ്യാനങ്ങളും.


ഗണപതി
ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലക്ഷം
വന്ദേളഹം ഗണനായകം


വിഷ്ണു
ശുക്ലാംബരധരം വിഷ്ണും
ശശിവര്ണം ചതുര്ഭുജം
പ്രസന്നവദനം ധ്യായേത്
സര്വവിഘ്‌നോപശാന്തയേ


കൃഷ്ണൻ
കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശ നാശായ
ഗോവിന്ദായ നമോ നമഃ


ശിവൻ
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്ഗ പ്രണേതാരം
പ്രണതോളസ്മി സദാശിവം


ഭഗവതി
സര്വമംഗല മംഗല്യേ
ശിവേ സര്വാര്ത്ഥ സാധികേ
ശരണ്യേ, ത്ര്യംബകേ, ഗൗരീ
നാരായണി നമോളസ്തുതേ


ഭദ്രകാളി
കാളി, കാളി മഹാകാളി
ഭദ്രകാളി നമോളസ്തുതേ
കുലം ച കുലധര്മം ച
മാം ച പാലയ പാലയ


ശ്രീരാമൻ
ആപദാമപഹര്ത്താരം
ദാതാരം സര്വസമ്പദാം
ലോകാഭിരാമം ശ്രീരാമം
ഭൂയോ ഭൂയോ നമാമ്യഹം


ഹനുമാൻ
മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ


 


 


സുബ്രഹ്മണ്യൻ
ശക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപുരോഗഘ്‌നം
ഭാവയേ കുക്കുടധ്വജം


ശാസ്താവ്
ഭൂതനാഥ, സദാനന്ദ,
സര്വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോ നമഃ


ദക്ഷിണാമൂർത്തി
നമശ്ശിവായ ശാന്തായ
ശുദ്ധായ പരമാത്മനേ
നിര്മലായ പ്രസന്നായ
ദക്ഷിണാമൂര്ത്തയേ നമഃ


അയ്യപ്പൻ
അഖിലഭുവനദീപം ഭക്തചിത്താബ്ജസൂരം
സുരമുനിഗണസേവ്യം തത്ത്വമസ്യാദിലക്ഷ്യം
ഹരിഹരസുത്മീശം താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേ ഭൂതനാഥം


നരസിംഹം
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം


ധന്വന്തരി
ധന്വന്തരിമഹം വന്ദേ
വിഷണുരൂപം ജനാര്ദനം
യസ്യ കാരുണ്യഭാവേന
രോഗമുക്തോ ഭവേജ്ജനാ


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.