Panchagrahi Yoga: ശനിയുടെ രാശിയിൽ 5 ഗ്രഹങ്ങളുടെ `മഹാസംയോഗം`, ഈ 3 രാശിക്കാർ ശ്രദ്ധിക്കുക!
Panch Grahi Yoga 2022: ശനിയുടെ രാശിയായ മകരത്തിൽ 5 ഗ്രഹങ്ങൾ കൂടിചേരുന്നു. ഈ പഞ്ചഗ്രഹി യോഗം 3 രാശിക്കാർക്ക് അപകടകരമാണ്.
Panch Grahi Yoga: 2022 ലെ ആദ്യ മാസം അവസാനിക്കാൻ പോകുകയാണ്. ഈ മാസത്തിൽ പല സുപ്രധാന ഗ്രഹമാറ്റങ്ങളും സംഭവിച്ചു അതിന്റെ ഫലം എല്ലാ രാശിക്കാരേയും ബാധിക്കുകയും ചെയ്തു. എന്നാൽ ജ്യോതിഷത്തിന്റെ വീക്ഷണകോണിൽ 2022 ലെ രണ്ടാം മാസം വളരെ സവിശേഷമായിരിക്കും. ഈ മാസത്തിൽ ഒരേ രാശിയിൽ 5 ഗ്രഹങ്ങൾ സമ്മേളിക്കുന്നു അതും ശനിയുടെ രാശിയായ മകരത്തിൽ. മകരത്തിൽ ചൊവ്വ, ശുക്രൻ, ബുധൻ, ചന്ദ്രൻ, ശനി എന്നീ ഗ്രഹങ്ങളുടെ ഒരേസമയത്തെ സംയോഗം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.
Also Read: Horoscope January 28, 2022: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം ഒപ്പം ധനലാഭവും
പഞ്ചഗ്രഹി യോഗ ഈ രാശിക്കാർക്ക് ഗുണം നൽകും (Panchagrahi Yoga will give benefit to these zodiac signs)
ശനി, സൂര്യൻ, ബുധൻ എന്നിവ മകരരാശിയിലാണ്. ചൊവ്വയും, ബുധനും മകരം രാശിയിൽ പ്രവേശിക്കുന്നതോടെ പഞ്ചഗ്രഹി യോഗത്തിന് രൂപം നൽകും. ഈ പഞ്ചഗ്രഹിയോഗം 12 രാശികളേയും ബാധിക്കും. ഇതിൽ ഈ 3 രാശിക്കാർക്ക് ഈ യോഗം ശുഭകരമാണെന്ന് തെളിയും. ഈ യോഗം മേടം, ഇടവം, മീനം രാശിക്കാർക്ക് സാമ്പത്തിക നേട്ടം നൽകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. പഴയ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടുന്നതിലൂടെ നിങ്ങൾക്ക് വളരെയധികം ആശ്വാസം ലഭിക്കും.
Also Read: Ketu Transit 2022: കേതുവിന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജീവിതത്തിൽ മാറ്റമുണ്ടാകും
ഈ രാശിക്കാർ കഷ്ടപ്പെടും (These zodiac signs will suffer)
മകരത്തിൽ രൂപപ്പെടുന്ന പഞ്ചഗ്രഹി യോഗം ഈ 3 രാശിക്കാർക്ക് അപകടകരമാണെന്ന് തെളിയിക്കും. ധനു, കുംഭം, മിഥുനം എന്നീ രാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ കാലയളവിൽ അവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. ആശുപത്രി സന്ദർശനങ്ങൾ ആവശ്യമായി വന്നേക്കാം. ഈ സമയത്ത് ജാഗ്രത പാലിക്കുന്നതാണ് നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...