ശനിയുടെ അപഹാരകാലഘട്ടത്തില്‍ എന്തെല്ലാം അനുഭവിക്കേണ്ടി വരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. അത്രയ്ക്ക് ദുരിതവും ദുരന്തവുമാണ് ആ കാലഘട്ടം എന്ന് സംശയമില്ലാതെ തന്നെ പറയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സമയത്ത് എല്ലാ മേഖലകളിലും തിരിച്ചടിയായിരിക്കും അനുഭവപ്പെടുന്നത്. ശനിയെ കണ്ടകശ്ശനി, ഏഴരശ്ശനി, അഷ്ടമശ്ശനി എന്നിങ്ങനെയൊക്കെ പറയാറുണ്ട്. ഈ കാലഘട്ടത്തില്‍ കടബാധ്യത, ദുരിതം, അനാരോഗ്യം, അപകടം, മരണം, മനപ്രയാസം എന്നിവ സംഭവിക്കാം. ശനിദോഷത്തിന് അയ്യപ്പനെ ഭജിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.


Also read: നരസിംഹമൂർത്തി മന്ത്രം ത്രിസന്ധ്യാ നേരത്ത് ചൊല്ലുന്നത് നന്ന്


കാരണം ശനിയുടെ അധിദേവനായിട്ടാണ് ശാസ്താവിനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ദോഷപരിഹാരത്തിനായി ശനിയാഴ്ച ദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും വഴിപാടും നടത്തുന്നത് നല്ലതാണ്. ഈ ദിവസത്തില്‍ ശാസ്താ ക്ഷേത്രത്തില്‍ പതിവായി നടത്തുന്ന വഴിപാടാണ് നീരാഞ്ജനം. കൂടാതെ നീലശംഖു പുഷ്പാര്‍ച്ചനയും  എള്ളുതിരി കത്തിക്കലും ശനിദോഷനിവാരണത്തിന് വിശേഷമാണ്. 


ശനിദോഷമുള്ളവര്‍ വ്രതമെടുക്കുന്നത് നല്ലതാണ്. അന്നേ ദിവസം കറുത്ത വസ്ത്രം ധരിച്ച് ശനിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് നല്ലതാണ്. നീല വസ്ത്രവും ശനിയാഴ്ച ധരിക്കുന്നത് നല്ലതാണ്. ശനിയാഴ്ച ദിവസം വീട്ടില്‍ എള്ളുകിഴി കത്തിക്കുന്നതും ഇതിന്‍റെ മണം ശ്വസിക്കുന്നതും നല്ലതാണ്.  മാത്രമല്ല  ദിവസം അയ്യപ്പമന്ത്രം ചൊല്ലുന്നതും വളരെ നല്ലതാണ്


Also read: ഉറങ്ങും മുൻപ് ഈ മന്ത്രം ചൊല്ലിയിട്ട് കിടക്കൂ...


ഭൂതനാഥ സദാനന്ദ സര്‍വഭൂത ദയാപര


രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമ:  എന്നതാണ്‌ അയ്യപ്പമന്ത്രം.


ശനിദോഷത്തില്‍ നിന്നും രക്ഷനേടാന്‍ മറ്റൊരുമാര്‍ഗ്ഗമെന്ന് പറയുന്നത് ഹനുമത് പ്രീതിയാണ്. ഹനുമാന്‍റെ ഭക്തരെ ശനിദോഷം അലട്ടില്ലെന്നാണ് വിശ്വാസം. കൂടാതെ എന്നും രാവിലെ വൃത്തിയും ശുദ്ധിയുമായി ശനീശ്വരമന്ത്രം ചൊല്ലുന്നത് ശനിദോഷമകറ്റാനുള്ള ഒറ്റമൂലിയാണ്.


ശനീശ്വര സ്തോത്രം


നീലാഞ്ജനസമാനാഭം രവിപുത്രം യമാഗ്രജം


ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)