Sun Transit 2023: സൂര്യന്റെ ചലനം മാറുന്നതോടെ ഈ 4 രാശിക്കാരുടെ ഭാഗ്യം മാറും, ദീപാവലി വരെയുള്ള സമയം അനുകൂലം
ഒക്ടോബർ 18ന് സൂര്യൻ രാശിചക്രം മാറുകയാണ്. കന്നിരാശിയിൽ നിന്ന് തുലാം രാശിയിലേക്കാണ് സൂര്യൻ പ്രവേശിക്കുന്നത്.
ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശികളിലും ശുഭ, അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കുന്നു. ജ്യോതിഷത്തിൽ സൂര്യദേവന് പ്രത്യേക സ്ഥാനമുണ്ട്. ഒക്ടോബർ 18ന് സൂര്യൻ കന്നിരാശിയിൽ നിന്ന് തുലാം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ദീപാവലി വരെ സൂര്യൻ ഈ രാശിയിൽ തുടരും. എല്ലാ മാസവും സൂര്യൻ രാശി മാറുന്നു. സൂര്യഭഗവാന്റെ രാശി മാറുന്നത് മൂലം ചില രാശിക്കാർക്ക് ശയന ഭാഗ്യവും ഉണരും. സൂര്യന്റെ രാശിമാറ്റം മൂലം ഏതൊക്കെ രാശിക്കാർക്ക് ഗുണമെന്ന് നോക്കാം...
മേടം: ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ ജോലികൾ പ്രശംസിക്കപ്പെടും. സാമ്പത്തിക നേട്ടം ഉണ്ടാകും. വരുമാന സ്രോതസ്സുകളിൽ വർദ്ധനവുണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ജോലിയിൽ വിജയം കൈവരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
ഇടവം: സാമ്പത്തിക വശം ശക്തമാകും. ജോലിയിൽ വിജയം നേടാൻ കഠിനാധ്വാനം ചെയ്യേണ്ട ആവശ്യം വരില്ല. ഇടപാടുകൾക്ക് സമയം അനുകൂലമാണ്. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. ജോലിയിലും ബിസിനസ്സിലും പുരോഗതിക്ക് സാധ്യതയുണ്ട്. ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും.
Also Read: Budhaditya Rajayoga: ഈ മാസം 4 രാശിക്കാരുടെ ഭാഗ്യം തെളിയും, ബുധാദിത്യാ യോഗം നൽകും വൻ ധനനേട്ടം!
മിഥുനം - സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ജോലിക്കും ബിസിനസ്സിനും സമയം അനുകൂലമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. ചെയ്യുന്ന ജോലികൾ പ്രശംസിക്കപ്പെടും.
കന്നി - ഭാഗ്യം പിന്തുണയ്ക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങൾക്ക് വളരെയധികം ബഹുമാനം ലഭിക്കും. സ്ഥാനമാനങ്ങൾ വർദ്ധിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.