ജ്യോതിഷ പ്രകാരം ഈ മാസം പല വലിയ ഗ്രഹങ്ങളും സംക്രമിക്കും. ഒക്‌ടോബർ ഒന്നിണ് അതായത്, മാസത്തിന്റെ ആദ്യ ദിനം തന്നെ ബുധൻ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിച്ചു
ബുധൻ കന്നിരാശിയിൽ പ്രവേശിച്ചിരിക്കുകയാണ് ഇവിടെ ആദ്യമേ സൂര്യനുണ്ട്. ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയത്ത് വിശേഷഫലം ലഭിക്കുകയെന്ന് നോക്കാം.
മേടം (Aries): ബുധന്റെയും സൂര്യന്റെയും സംക്രമത്തിലൂടെ സൃഷ്ടിച്ചിരിക്കുന്ന ബുധാദിത്യ രാജ്യയോഗത്തിൽ നിന്നും മേട രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് പല കാര്യങ്ങളിലും വിജയം ലഭിക്കും. ഇത് മാത്രമല്ല കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. ജോലിയിൽ വിജയം ലഭിക്കും. ഉദ്യോഗത്തിൽ ഉയർച്ചയ്ക്ക് സാധ്യത, ഇവർക്ക് ബിസിനസിൽ പ്രത്യേക ലാഭം ലഭിക്കും.
ഇടവം (Taurus): ബുധന്റെയും സൂര്യന്റെയും കൂടിച്ചേരൽ ഇടവ രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത് ഇവർക്ക് ശുഭകരമായിരിക്കും. മാത്രമല്ല ഈ ആളുകൾക്ക് ഉയർന്ന സ്ഥാനങ്ങൾ നേടാൻ കഴിയും. ആഗ്രഹങ്ങൾ സഫലമാകും. ബിസിനസ്സിൽ വിപുലീകരണം ഉണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യതകളുണ്ട്. ബന്ധങ്ങളിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ നീങ്ങും, പ്രണയബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. വരുമാനം വർധിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ബുധാദിത്യ രാജയോഗം പ്രത്യേക ഗുണം നൽകും. ഈ സമയത്ത് ഇവർക്ക് നല്ലൊരു ജീവിതവും ലഭിക്കും. നിക്ഷേപത്തിൽ നിന്ന് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. പൂർവ്വിക സ്വത്ത് ലഭിക്കും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. സമ്പത്ത് വർദ്ധിക്കും. ബിസിനസുകാർക്കും ഈ സമയം നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ബുദ്ധാദിത്യ രാജയോഗം ഗുണകരമായിരിക്കും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടും. നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കിൽ ആശ്വാസം ലഭിക്കും. പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും. ഈ സമയത്ത് സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം ഈ കാലയളവിൽ വീണ്ടെടുക്കാനാകും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ സമയം അനുകൂലമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)