Ganesh Chaturthi 2022: ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ഗണേശ ചതുർത്ഥിയോടെ തുടങ്ങും, ലഭിക്കും ലക്ഷ്മി കൃപ!
Shukra Gochar on Ganesh Chaturthi 2022: ഈ വർഷത്തെ ഗണേശോത്സവം 4 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഗണേശ ചതുർത്ഥി ദിനത്തിൽ ശുക്രൻ ചിങ്ങം രാശിയിൽ സംക്രമിച്ച് സൂര്യനുമായി ചേരും.
Surya Singh Yuti on Ganesh Chaturthi 2022: ജ്യോതിഷ പ്രകാരം ആഗസ്റ്റ് 31 ന് ശുക്രൻ രാശിമാറി ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. സൂര്യൻ നേരത്തെതന്നെ ചിങ്ങത്തിൽ പ്രവേശിച്ചിട്ടുണ്ട്. ശുക്രൻ സമ്പത്ത്, സൗന്ദര്യം, സ്നേഹം എന്നിവയുടെ ഘടകമാണ്, സൂര്യൻ വിജയം, ആത്മവിശ്വാസം, ആരോഗ്യം എന്നിവയുടെ കാരകനും. അതുകൊണ്ടുതന്നെ ഗണേശ ചതുർത്ഥി ദിനത്തിൽ ഈ രണ്ട് പ്രധാന ഗ്രഹങ്ങളുടെ സംയോജനം 12 രാശികളേയും ബാധിക്കും. ഇതിൽ 4 രാശിക്കാർക്കും ലക്ഷ്മീദേവിയുടെ സ്പെഷ്യൽ അനുഗ്രഹത്താൽ ധാരാളം പണം ലഭിക്കും.
മേടം (Aries): ശുക്രന്റെ സംക്രമം മേടം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. അവരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. പല പ്രശ്‌നങ്ങളും പരിഹരിക്കാൻ പിതാവിന്റെ സഹായം ഉണ്ടാകും. വരുമാനം വർദ്ധിക്കും. നിക്ഷേപത്തിന് നല്ല സമയമാണ്. നിക്ഷേപങ്ങളിൽ അധിക പണം നിക്ഷേപിക്കുക. സമ്മാനം ലഭിച്ചേക്കാം.
ഇടവം (Taurus): ഇടവം രാശിയുടെ അധിപൻ ശുക്രനായതിനാൽ ശുക്രന്റെ രാശിമാറ്റം ഇവർക്ക് വളരെ ശുഭകരമായിരിക്കും. സാമ്പത്തിക പുരോഗതി ലഭിക്കും. ധനലാഭമുണ്ടാകും. ബഹുമാനം വർദ്ധിക്കും. നല്ല വാർത്തകൾ ലഭിക്കും.
Also Read: Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ചിങ്ങം (Leo): ശുക്രൻ രാശി മാറി ചിങ്ങം രാശിയിൽ പ്രവേശിക്കും. ഈ രാശിയിൽ ശുക്രനും സൂര്യനും കൂടിച്ചേരുന്നത് ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. പുതിയ ജോലി ഓഫർ ലഭിക്കും. ശമ്പളം കൂടും. സാമ്പത്തിക സ്ഥിതി ശക്തമാകും. കരിയറിലെ പുരോഗതി സന്തോഷം നൽകും.
കുംഭം (Aquarius): ശുക്ര സംക്രമം കുംഭ രാശിക്കാരുടെ ജീവിതത്തിലും സന്തോഷം നിറയ്ക്കും. ഇവർക്ക് സ്നേഹവും ധനവും ബഹുമാനവും ലഭിക്കും. ധനലാഭമുണ്ടാകും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. വ്യാപാരികളുടെ കച്ചവടം വർദ്ധിക്കും. മുതിർന്നവരിൽ നിന്ന് പിന്തുണ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...