കൊച്ചി: അശ്ലീലപരാമർശങ്ങൾ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ നടി ഹണി റോസിനെ പിന്തുണച്ച് വുമൺ ഇൻ സിനിമ കളക്ടീവ് രംഗത്ത്. അവൾക്കൊപ്പം എന്ന ഹാഷ്‌ടാഗോടെയാണ് ഹണി റോസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഡബ്ള്യുസിസി പിന്തുണ പ്രഖ്യാപിച്ചത്.
Also Read: ഹണി റോസിനോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ല; പരാതിയുടെ കാരണമറിയില്ല'; ബോബി ചെമ്മണ്ണൂർ
ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടെന്നും താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവുമെന്നും. താങ്കൾ താങ്കളുടെ പണത്തിൻറെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നാണ് ഹണി റോസ് ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിൽ കുറിച്ചത്. സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ബോബി ചെമ്മണ്ണൂരിനെതിരെ ഐടി ആക്റ്റും ചുമത്തിയിട്ടുണ്ട്.
Also Read: പണം സൂക്ഷിക്കുന്നിടത്ത് ഈ വസ്തുക്കൾ അരുത്, സാമ്പത്തിക നഷ്ടം ഫലം!
നേരത്തെ ഹണി റോസിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്തെത്തിയിരുന്നു. ഹണി റോസ് വളരെ കൃത്യമായ ഒരു പരാതിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും പണക്കൊഴുപ്പിനും പിആർ ബലത്തിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുതെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഇതിനിടയിൽ നടി ഹണി റോസിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തി. തൻ്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമർശമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
Also Read: ഇടവ രാശിക്കാർക്ക് ചെലവുകൾ കൂടും, കന്നി രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!
സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുകയും അതിന് പിന്നാലെ നടി പോലീസിനെ സമീപിക്കുകയും അശ്ലീല കമൻ്റിട്ടവർക്കെതിരെ പോലീസ് കേസെടുക്കുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.