Wealth and Money: ഹൈന്ദവ മതവിശ്വാസമനുസരിച്ച്, തിങ്കളാഴ്ച ദിവസം ഭഗവാന്‍ ശിവന് സമർപ്പിച്ചിരിക്കുന്നു. തിങ്കളാഴ്ച ദിവസം ശിവനെ ആരാധിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിശ്വാസമനുസരിച്ച് തിങ്കളാഴ്ച ചെയ്യുന്ന ചില പ്രത്യേക നടപടികള്‍ നിങ്ങളുടെ ജീവിതത്തില്‍ അഭീഷ്ടസിദ്ധി ഉറപ്പാക്കും. അതായത്, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുകയും സമ്പത്തിന്‍റെ കുറവ് നികത്തപ്പെടുകയും ചെയ്യും.


Also Read:  Shani Uday 2023: 29 ദിവസത്തിന് ശേഷം ശനിയുടെ ഉദയം; ഈ 4 രാശിക്കാർക്ക് ജോലിയിലും ബിസിനസിലും കിടിലം ഉന്നതി!


തന്‍റെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും ലഭിക്കാൻ ആഗ്രഹിക്കുന്നവര്‍ ഇതിനായി കഠിനാധ്വാനത്തോടൊപ്പം ചില പ്രത്യേക മാർഗങ്ങളും സ്വീകരിച്ചാൽ അത് തീർച്ചയായും നേട്ടമുണ്ടാക്കും. 


Also Read: Money Tips: അബദ്ധത്തില്‍പ്പോലും ഈ സാധനങ്ങൾ പേഴ്സിൽ സൂക്ഷിക്കരുത്, പണം നിലനില്‍ക്കില്ല 


തിങ്കളാഴ്ച സ്വീകരിക്കേണ്ട പരിഹാരങ്ങൾ ഇവയാണ് 


തിങ്കളാഴ്ച അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഭഗവാന്‍ ശിവനെ ആരാധിക്കുക. പൂജാവേളയിൽ ശിവന് ജലം അർപ്പിക്കുകയും അതിൽ ഗംഗാജലം ചേര്‍ക്കാന്‍ മറക്കാതിരിയ്ക്കുക. ഇതോടൊപ്പം ശിവന്‍റെ മുന്നിൽ നെയ്യ് വിളക്ക് കത്തിച്ച് ചന്ദനം ചാർത്തുക.


തിങ്കളാഴ്ച ശിവനെ ആരാധിക്കുമ്പോൾ ശിവ കീര്‍ത്തനവും ശിവാഷ്ടകവും നിർബന്ധമായും ചൊല്ലണം.  ഭഗവാൻ ശിവന്‍ ഇതിൽ സന്തുഷ്ടനാകുകയും വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു.


വിവാഹ ജീവിതത്തിലോ വിവാഹത്തിനോ തടസ്സങ്ങൾ നേരിടുന്നവർ തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ഗൗരിശങ്കർ രുദ്രാക്ഷം സമർപ്പിക്കണം. ഇതുവഴി  ഇവരുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാകുകയും  ഭഗവാന്‍ ധാരാളം സമ്പത്ത് വര്‍ഷിക്കുകയും ചെയ്യുന്നു.  


തിങ്കളാഴ്ച ഒരു കൂവളത്തിന്‍റെ ഇലയില്‍ ചന്ദനം പുരട്ടി നിങ്ങളുടെ ആഗ്രഹങ്ങൾ മനസ്സിൽ പറയുക, അതിനുശേഷം ശിവലിംഗത്തിൽ ഈ ഇല സമര്‍പ്പിക്കുക. ഇത് നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുകയും നിങ്ങളുടെ വീട്ടില്‍ ലക്ഷ്മി ദേവിയുടെ വാസം ഉറപ്പാക്കുകയും ചെയ്യും. 
 
തിങ്കളാഴ്ച ഭഗവാന്‍ ശിവനെ പൂജിക്കുമ്പോൾ ഓം നമഃ ശിവായ:  മന്ത്രം ജപിക്കണം. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഭവനത്തില്‍ പണമഴ പെയ്യും. 


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും മതപരവും സാമൂഹികവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല.  ഇതിനായി ഒരു വിദഗ്ദ്ധനെ സമീപിക്കുന്നത് ഉറപ്പാക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ