Gajkesari And tirkon Rajyog August 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ അതാത് സമയങ്ങളിൽ സ്ഥാന മാറ്റം നടത്തുന്നു, ഇത് എല്ലാ മനുഷ്യരുടെയും ജീവിതത്തെ ബാധിക്കുകയും ചെയ്യും. ആഗസ്റ്റ് മാസത്തിൽ ഗ്രഹനിലകൾ വളരെ രസകരമായി തുടരുകയും 2 രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. വ്യാഴവും ചന്ദ്രനും ചേർന്ന് ആഗസ്ത് മാസത്തിൽ ഗജകേസരിയോഗം സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം ത്രികോണ രാജയോഗവും രൂപപ്പെടുന്നു. ഈ രാജയോഗങ്ങൾ 12 രാശികളിലേയും ആളുകളെ ബാധിക്കും. എങ്കിലും ഈ രണ്ട് രാജയോഗങ്ങളും 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ ആളുകൾക്ക് പെട്ടെന്നുള്ള ധനലാഭത്തിനും പുരോഗതിക്കും അവസരമുണ്ടാകും.  ഏതൊക്കെ രാശിക്കാർക്കാണ് ഈ രാജയോഗം ശുഭകരമെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rahu Fav Zodiac: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ രാഹുവിന്റെ പ്രിയരാശിക്കാർ!


മേടം (Aries): ഗജകേസരിയുടെയും ത്രികോണ രാജയോഗത്തിന്റെയും രൂപീകരണം മേടം രാശിക്കാർക്ക് ശുഭകരവും ഫലദായകവുമായിരിക്കും. ഈ ആളുകൾക്ക് ചില വലിയ നേട്ടങ്ങൾ നേടാൻ കഴിയും. ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് പണം നേടാൻ കഴിയും. തൊഴിൽ-ബിസിനസ്സുകളിൽ നിങ്ങൾക്ക് വിജയം നേടാൻ കഴിയും. ഒരു യാത്ര പോകാണ് അവസരമുണ്ടാകും.


തുലാം (Libra): ഗജകേസരി രാജയോഗവും ത്രികോണ രാജയോഗവും തുലാം രാശിക്കാർക്കും ശുഭകരമായിരിക്കും.  ഇവർക്ക് ഈ സമയം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും,  വരുമാനം വർദ്ധിക്കും. മെച്ചപ്പെട്ട ജീവിതം നയിക്കും. കുടുംബ ജീവിതത്തിലും ജോലിയിലും സന്തോഷം ഉണ്ടാകും, തർക്കവിഷയത്തിൽ വിജയിക്കാൻ കഴിയും. ഈ സമയം ബിസിനസുകാർക്ക് അത്ഭുതകരമായ നേട്ടങ്ങൾ ഉണ്ടാകും.  നിക്ഷേപത്തിനും ഈ സമയം നല്ലതാണ്.


Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


മകരം (Capricorn): ഗജകേസരി, ത്രികോണ രാജയോഗം മകരം രാശിക്കാർക്ക് ജീവിതത്തിൽ നല്ല നാളുകൾ കൊണ്ടുവരും. നിങ്ങൾക്ക് വസ്തുവകകൾ വാങ്ങാൻ ഈ സമയം യോഗമുണ്ടാകും. ചിലവേറിയ ഷോപ്പിംഗ് നടത്തിയേക്കാം. പൂർവ്വിക സ്വത്തുക്കളിൽ നിന്നും നിങ്ങൾക്ക് പ്രയോജനം ലഭിക്കും. നിങ്ങളുടെ സ്ഥാനവും പദവിയും ബഹുമാനവും വർദ്ധിക്കും. നിങ്ങളുടെ ബന്ധങ്ങൾ മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.