Gajakesri Rajayoga: ഡിസംബർ അവസാനത്തോടെ മേടത്തിൽ ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംയോഗം ഉണ്ടാകും. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ ഗജകേസരി രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഈ രാശിക്കാർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഗജകേസരി യോഗത്തിലൂടെ ഗുണം ലഭിക്കുകയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൂര്യന്റെ രാശിമാറ്റം സൃഷ്ടിക്കും രാജലക്ഷണ രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!


മേടം (Aries):  ഗജകേസരി രാജയോഗം മേട രാശിക്കാർക്ക് വളരെയധികം  ഗുണം നൽകും. ഈ രാജയോഗം മേട രാശിയിലാണ് രൂപപ്പെടുന്നത് അതിനാൽ നിങ്ങളുടെ വ്യക്തിത്വം ആകർഷിക്കപ്പെടും. മെഡിക്കൽ, പ്രോപ്പർട്ടി സംബന്ധമായ ജോലികൽ ചെയ്യുന്നവർക്ക് ഈ സമയത്ത് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ഇവർക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. തൊഴിൽ ചെയ്യുന്നവർക്ക് അധിക വരുമാന സ്രോതസ്സുകൾ ഉണ്ടാകും. വിവാഹിതർക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ഉണ്ടാകും.


ചിങ്ങം (Leo):  ഗജകേസരി രാജയോഗം ചിങ്ങം രാശിക്കാർക്കും  ശുഭകരമായിരിക്കും. ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. കൂടാതെ ഈ കാലയളവിൽ നിങ്ങളുടെ ആസൂത്രിത പദ്ധതികൾ വിജയിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ മാസം വളരെ അനുകൂലമായിരിക്കും. ജോലി മാറാൻ ആലോചിച്ചിരുന്നവർക്ക് ഈ മാസം നല്ല അവസരം ലഭിക്കും. വസ്തുവോ വാഹനമോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും.


Also Read: Hanuman Favourite Zodiacs: ഹനുമാന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും, നിങ്ങളും ഉണ്ടോ?


ധനു (Sagittarius):  ഗജകേസരി രാജയോഗം ധനു രാശിക്കാർക്കും വാൻ ഗുണങ്ങൾ നൽകും.  ഈ സമയം നിങ്ങൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.  നിങ്ങളുടെ ബുദ്ധിശക്തിയും ശക്തിയും ഉപയോഗിച്ച് നിങ്ങൾ എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. ഈ സമയത്ത് നിങ്ങൾക്ക് അസാധ്യമായ പല ജോലികളും ചെയ്യാൻ കഴിയും. നിക്ഷേപത്തിൽ നിന്ന് ലാഭത്തിന് സാധ്യതയുണ്ട്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.