തിരുവനന്തപുരം: ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകൾ വളരെ പ്രത്യേകതയുള്ളതാണ്. ഈ ദിവസം ശിവഭക്തിക്ക് അനുകൂലമായാണ് കണക്കാക്കപ്പെടുന്നത്. ഇക്കുറി ഗജകേസരി യോഗത്തിലെ ആദ്യ ശ്രാവണമാസ തിങ്കളാഴ്ചയാണ് വന്നിരിക്കുന്നത് . ജ്യോതിഷ പ്രകാരം വ്യാഴവും ചന്ദ്രനും ഏതെങ്കിലും രാശിയുമായി ചേരുമ്പോഴാണ് ഗജകേസരി യോഗമുണ്ടാകുന്നത്. ഈ യോഗം ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഭാഗ്യത്തെയാണ് ഗജകേസരി യോഗം കൊണ്ട് സൂചിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം :  ഇടവം രാശിക്ക് ഗജകേസരിയോഗം വളരെ ശുഭകരമാണ് . ഈ രാശിക്കാർ ധാരാളം പണം സമ്പാദിക്കും. ഇവർക്ക് കരിയറിൽ വലിയ വിജയം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന പ്രധാന ജോലികൾ പൂർത്തിയാക്കാൻ ഇക്കാലയളവിൽ ഇടവം രാശിക്കാർക്ക് കഴിയും. സ്വത്തു സംബന്ധമായ പ്രശ്നങ്ങളും ഉടൻ പരിഹരിക്കപ്പെടും.


കർക്കിടകം : ശ്രാവണത്തിലെ ആദ്യ തിങ്കളാഴ്ച രൂപപ്പെടുന്ന ഗജകേസരിയോഗം കർക്കടക രാശിക്കാരുടെ കരിയറിലും വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഇവരുടെ വീടുകളിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സന്താനങ്ങളെ സംബന്ധിച്ച് ശുഭ വാർത്തകൾ ഇവർക്ക് വന്നേക്കാം. ഈ സമയം വിദ്യാർത്ഥികൾക്കും നല്ലതാണ്. 


ചിങ്ങം : ഗജകേസരി യോഗ ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക നേട്ടമാണ് നൽകുന്നത്. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മനസ്സിൻറെ പിരിമുറുക്കം ഇവർക്ക് നീങ്ങുന്നു. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും. ഈ അവസരത്തിൽ ശിവന് കൂവളത്തുമാലയോ, കൂവള അർച്ചനയോ കഴിക്കുന്നത് നല്ലതാണ്.


മകരം : മകരം രാശിക്കാർക്ക് ഗജകേസരിയോഗം ഗുണകരമാണ്. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതോടെ നീങ്ങും. ഔദ്യോഗിക ജീവിതത്തിൽ ഇപ്പോഴുള്ള തടസ്സങ്ങൾക്ക് അറുതിയാകും. അവിവാഹിതർക്ക് തങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനവും ഇക്കാലയളവിൽ എടുക്കാനാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.