Sharad Purnima Gajkesari Yog: ജ്യോതിഷ പ്രകാരം ഇത്തവണ ഒക്ടോബർ 28 നാണ് അശ്വിനി മാസത്തിലെ പൗർണ്ണമി.  ഇതിനെ ശരദ് പൂർണിമ എന്നാണ് അറിയപ്പെടുന്നത്. ഹൈന്ദവ ഗ്രന്ഥങ്ങളിൽ ശരദ് പൂർണിമയുടെ പ്രത്യേക പ്രാധാന്യം പരാമർശിച്ചിട്ടുണ്ട്. ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം ശരദ് പൂർണിമയുടെ വേളയിൽ സംഭവിക്കാൻ പോകുകയാണ്. ഇത്തവണ ഈ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെന്നും അതിനാൽ അതിന്റെ സൂതക് കാലവും ബാധിക്കില്ലെന്നുമാണ് ജ്യോതിഷികൾ പറയുന്നത്. ശരദ് പൂർണിമ ദിനത്തിൽ വളരെ അപൂർവമായ യാദൃശ്ചികതകളാണ് ഇത്തവണ നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Hanuman Favourite Zodiacs: ഹനുമാന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് മിന്നിത്തിളങ്ങും ഒപ്പം ധനനേട്ടവും!


30 വർഷങ്ങൾക്ക് ശേഷം ശരത് പൂർണിമ നാളിൽ സംഭവിക്കാൻ പോകുന്ന ചന്ദ്രഗ്രഹണത്തോടെ ഗജകേസരി യോഗം രൂപപ്പെടും.  ഇത് 4 രാശിക്കാർക്ക് വളരെയധികം ഭാഗ്യം നൽകും.  ചന്ദ്രഗ്രഹണം ഒക്ടോബർ 28 ന് രാത്രി 11:32 ന് ആരംഭിച്ച് 3:36 ന് അവസാനിക്കും. ശരത് പൂർണിമയിൽ ഭാഗ്യമുദിക്കുന്ന ആ രാശിക്കാർ ആരൊക്കെയെന്ന് നോക്കാം...


ഇടവം (Taurus):  ജ്യോതിഷ പ്രകാരം ശരദ് പൂർണിമ നാളിൽ സംഭവിക്കുന്ന ഈ അപൂർവ യാദൃശ്ചികത ഇടവ രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ സ്വാധീനം ഉണ്ടാക്കും. തൽഫലമായി ജീവനക്കാരും ബിസിനസിലും നേരിടുന്ന പ്രശ്നങ്ങൾ അവസാനിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. കരിയർ മുന്നേറ്റത്തിനുള്ള വഴികൾ തുറക്കും. ശമ്പള വർദ്ധന കൊണ്ട് നേട്ടമുണ്ടാകും. ഇത് മാത്രമല്ല ഈ സമയത്ത് അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും.


Also Read: Rahu Gochar: ഒക്ടോബർ 30 മുതൽ ഈ രാശിക്കാരുടെ ജീവിതത്തിൽ വൻ പുരോഗതി, ലഭിക്കും ബമ്പർ നേട്ടങ്ങൾ!


മിഥുനം (Gemini):  ചന്ദ്രഗ്രഹണത്തിൽ രൂപം കൊള്ളുന്ന ഗജകേസരി യോഗം ഈ രാശിക്കാർക്ക് വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഈ കാലയളവിൽ നിങ്ങൾക്ക് ഗ്രഹണത്തിന്റെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഇത് മാനസിക പിരിമുറുക്കത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകും. പാഴ് ചെലവുകൾ നിയന്ത്രിക്കും. ഈ കാലയളവിൽ ബാങ്ക് ബാലൻസ് വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. ബിസിനസ്സിൽ നിങ്ങൾക്ക് ധാരാളം ലാഭം ലഭിക്കും. 


കന്നി (Virgo): ജ്യോതിഷ പ്രകാരം കന്നി രാശിക്കാർക്ക് ഒക്ടോബർ 28 വളരെ അനുകൂലവും സവിശേഷവുമാണ്. ഈ ദിവസം ഇവർക്ക് ധന ലാഭം ഉണ്ടാകും. അപൂർവ യാദൃശ്ചികത കാരണം, നിങ്ങൾക്ക് ഒരു വലിയ കടത്തിൽ നിന്ന് ആശ്വാസം ലഭിക്കും. വസ്തുവിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ദീർഘകാലത്തേക്ക് ലാഭം ലഭിക്കും. ജോലിയിൽ ശമ്പള വർദ്ധനവിന് സാധ്യതയുണ്ട്. മൊത്തത്തിൽ ചന്ദ്രഗ്രഹണം ശാരീരികവും മാനസികവും സാമ്പത്തികവുമായ ജീവിതത്തിന് അനുകൂലമായിരിക്കും.


Also Read: Chatrugrahi Yoga: തുലാം രാശിയില്‍ ചതുര്‍ഗ്രഹിയോഗം; ഈ 5 രാശിക്കാർ തൊടുന്നതെല്ലാം പൊന്നാകും


കുംഭം (Aquarius):  ജ്യോതിഷ പ്രകാരം കുംഭ രാശിക്കാർക്ക് ചന്ദ്രന്റെ സ്വാധീനത്താൽ എല്ലാ ജോലികളിലും വിജയം ലഭിക്കും. ഈ കാലയളവിൽ ബിസിനസ്സിൽ വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ധനലാഭത്തിനും സാധ്യതയുണ്ട്.  പൂർവിക സ്വത്തുക്കളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. സന്തോഷവും സമൃദ്ധിയും വീട്ടിൽ വസിക്കും. ജോലിയിലും ബിസിനസ്സിലും നല്ല ഫലങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.