Jupiter Moon Conjunction 2023: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം രാശി മാറും. നിലവിൽ വ്യാഴം മീനരാശിയിലാണ്. മാർച്ച് 22 ന് ചന്ദ്രൻ മീനരാശിയിൽ പ്രവേശിക്കും. ഇതുമൂലം വ്യാഴത്തിന്റെ രാശിയായ മീനരാശിയിൽ വ്യാഴത്തിന്റെയും ചന്ദ്രന്റെയും കൂടിച്ചേരൽ ഉണ്ടാകും. വ്യാഴം-ചന്ദ്ര സംയോഗം ഗജകേസരിയോഗം സൃഷ്ടിക്കും.  ഇത് 12 രാശികളിലും ശുഭ- അശുഭ ഫലങ്ങൾ നൽകും.  എങ്കിലും ഈ 3 രാശിക്കാർക്ക് ഗജകേസരിയോഗത്തിലൂടെ അപാര ധനവും പുരോഗതിയും ഉയർച്ചയും ലഭിക്കും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Surya Gochar 2023: വ്യാഴത്തിന്റെ രാശിയിൽ സൂര്യൻ; ഈ 8 രാശിക്കാർക്ക് ഒരു മാസത്തേക്ക് സുവർണ്ണ നേട്ടങ്ങൾ!


മേടം (Aries): വ്യാഴവും ചന്ദ്രനും ചേർന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം മേടം രാശിക്കാർക്ക് വളരെയധികം ശുഭക ഫലങ്ങൾ നൽകും. ഇവർക്ക് വിദേശത്ത് നിന്ന് ശക്തമായ ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസ്സുകാർക്ക് പ്രത്യേകിച്ച് നല്ല സമയമാണ്. പരീക്ഷ-മത്സരങ്ങളിൽ നേട്ടമുണ്ടാകും. പെട്ടെന്നുള്ള ധനനേട്ടം ഉണ്ടാകും. സമ്മർദ്ദം ഒഴിവാക്കുക.


ഇടവം (Taurus): വ്യാഴവും ചന്ദ്രനും ചേർന്ന് രൂപം കൊള്ളുന്ന ഗജകേസരി രാജയോഗം ഇടവ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാർക്ക് തൊഴിൽ-ബിസിനസ്സുകളിൽ മികച്ച വിജയം നേടാനാകും. ജോലിയിൽ പ്രമോഷൻ, ബിസിനസ്സിൽ ലാഭം എന്നിവ ലഭിക്കും.  പഴയ നിക്ഷേപം ഗുണം ചെയ്യും. ഏതൊരു ആഗ്രഹവും ഈ സമയം പൂർത്തീകരിക്കാൻ കഴിയും.


Also Read: Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും ഇരട്ടിക്കും!


മിഥുനം (Gemini): വ്യാഴവും ചന്ദ്രനും ചേർന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുന രാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും. ഇവർക്ക് അവരുടെ കരിയറിൽ നേട്ടം,  ജോലി ചെയ്യുന്നവർക്ക് പുതിയ ജോലി വാഗ്‌ദാനം, ബഹുമാനം വർധിക്കും, ധനഗുണം, വരുമാന വർദ്ധനവ് എന്നിവയുണ്ടാകും.  മാത്രമല്ല പുതിയ വീട് അല്ലെങ്കിൽ വാഹനം വാങ്ങാൻ യോഗം. ബിസിനസിലും ഈ സമയം വളരെ നല്ലതാണ്.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ