ഇന്ന് വിനായക ചതുര്‍ഥി..  ഗണപതി ഭഗവാന്റെ ജന്മനക്ഷത്രവും തിഥിയും ഒന്നിച്ചു വരുന്ന അപൂര്‍വദിനമാണ് ഇന്ന്. മിക്കപ്പോഴും ചിങ്ങത്തിലെ വെളുത്തപക്ഷ ചതുര്‍ത്ഥിയും അത്തം നക്ഷത്രവും ഒന്നിച്ചു വരാറില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിനായക ചതുര്‍ഥിയ്ക്ക് പ്രത്യേകതകൾ ഏറെയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിനായക ചതുര്‍ഥി ദിനത്തില്‍ വ്രതശുദ്ധിയോടെ വേണം ഭഗവാനെ ആരാധിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്ന ഭക്തരുടെ എല്ലാ വിഘ്‌നങ്ങളും ഭഗവാന്‍ മാറ്റിത്തരുമെന്നാണ് വിശ്വാസം. ഈ ദിവസം ചെയ്യുന്ന ഗണപതിഹോമത്തിനും ഉണ്ണിയപ്പം, മോദകം, അട നിവേദ്യത്തിനും ഗണപതി ഉപാസനയ്ക്കും കൂടുതല്‍ ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ഗണപതി ഭഗവാന്റെ മൂലമന്ത്രമായ 'ഓം ഗം ഗണപതയെ നമ:' ജപിക്കുന്നത് വളരെ ഉത്തമമാണ്.


Also read: ഏതുകാര്യവും തുടങ്ങുന്നതിന് മുൻപ് ഈ മന്ത്രം ജപിക്കുന്നത് നന്ന്...


അതുപോലെ അന്നേ ദിവസം വീടുകളിൽ മോദകം, കൊഴുക്കട്ട എന്നിവ ഭക്ഷണപ്രിയനായ  ഗണപതിയെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നതും വളരെ നല്ലതാണ്.   


വിനായക ചതുർഥി വ്രതം എടുക്കുന്നത് വളരെ നല്ലതാണ്.  ഈ വ്രതം അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുർഥിവരെയുള്ള ഒരു വർഷക്കാലം  സർവവിഘ്നങ്ങളും നീങ്ങുമെന്നാണ് വിശ്വാസം.  ചതുർഥിയുടെ തലേന്ന് മുതൽ ഒരിക്കലെടുത്ത് വ്രതം ആരംഭിക്കണം.  മത്സ്യമാംസാദികൾ ഉപേക്ഷിക്കണം, എണ്ണതേച്ചു കുളി പാടില്ല, പകലുറക്കവും പാടില്ല.  


വിനായക ചതുർഥി ദിനമായ ഇന്ന് ഈ സ്തുതികൾ ചൊല്ലുന്നത് നന്ന് 


ഗണപതി സ്തുതികള്‍


ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം !
പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ 


ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം 
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം 


ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം 
കാമരൂപധരം ദേവം വന്ദേഹം ഗണനായകം 


അംബികാ ഹൃദയാനന്ദം മാതൃഭി: പരിവേഷ്ടിതം
ഭക്തപ്രിയം മദോന്‍‌മത്തം വന്ദേഹം ഗണനായകം


സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം 
സര്‍വ്വസിദ്ധിപ്രദാതാരംവന്ദേഹം ഗണനായകം


ഏവർക്കും Zee Hindustan ടീമിന്റെ വക വിനായക ചതുർഥി ആശംസകൾ നേരുന്നു...