ആകെ 18 പുരാണങ്ങളാണ് ഉള്ളത്. ഇതിൽ ഒന്നാണ് ഗരുഡപുരാണം. ഹിന്ദു മത ഗ്രന്ഥങ്ങളിൽ ഗരുഡപുരാണത്തിന് അതിൻ്റേതായ പ്രാധാന്യമുണ്ട്. ഇതിൽ ഒരാളുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ കാര്യങ്ങളും പ്രതിപാദിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ ഗ്രന്ഥത്തിനും അതിൻ്റേതായ പ്രാധാന്യമുണ്ട്. അതേ സമയം ഒരു വ്യക്തിയുടെ ജീവിതം സന്തോഷകരമാക്കാൻ ഗരുഡപുരാണത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കുന്നു. നിങ്ങൾ ഈ കാര്യങ്ങൾ പതിവായി പിന്തുടരുകയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.


ഗരുഡപുരാണത്തിൽ ആകെ 19,000 ശ്ലോകങ്ങൾ പരാമർശിച്ചിട്ടുണ്ട്, അതിൽ 7000 ശ്ലോകങ്ങൾ മനുഷ്യരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്നു. വിശ്വാസമനുസരിച്ച്, ഏതെങ്കിലും വ്യക്തിയുടെ മരണത്തെത്തുടർന്ന് വീട്ടിൽ ഗരുഡപുരാണം പാരായണം ചെയ്യാറുണ്ട്.


ALSO READ: രാവിലെ ഉറക്കമുണർന്ന ഉടൻ കണ്ണാടി നോക്കാറുണ്ടോ? ഈ ശീലം ഉടൻ മാറ്റണം, കാത്തിരിക്കുന്നത് വലിയ ദോഷങ്ങൾ


മരിച്ച വ്യക്തിയുടെ ആത്മാവ് 13 ദിവസം വീട്ടിൽ താമസിക്കുന്നുവെന്നും അത്തരമൊരു സാഹചര്യത്തിൽ ആ വ്യക്തിയുടെ ആത്മാവിന് ശാന്തിയും മോക്ഷവും ലഭിക്കുന്നതിനായി ഗരുഡപുരാണം പാരായണം ചെയ്യുന്നു. മരിച്ചയാളുടെ ആത്മാവിൻ്റെ യാത്ര എളുപ്പമാക്കാൻ ഗരുഡപുരാണം പാരായണം ചെയ്യുന്നത് സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.


​ഗരുഡ പുരാണത്തിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ പാലിച്ചാൽ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ഇക്കാര്യങ്ങൾ പാലിച്ചാൽ ജീവിതത്തിൽ പരാജയം ഉണ്ടാകില്ല. ജീവിതം ധന്യമായിത്തീരും. ​ഗരുഡ പുരാണത്തിൽ പറഞ്ഞിരിക്കുന്ന ഇക്കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.


1. ഗരുഡപുരാണം അനുസരിച്ച്, മുഷിഞ്ഞ വസ്ത്രങ്ങൾ പതിവായി ധരിക്കുന്ന ആളുകൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. അതിനാൽ, ദിവസവും വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇത് മനസ്സിന് സമാധാനം നൽകുന്നതോടൊപ്പം തന്നെ പൂർവ്വികരുടെ പ്രീതിയും നേടിത്തരും.


2. തുളസിയെ ദേവ​ഗുണമുള്ള സസ്യമായാണ് കണക്കാക്കുന്നത്. തുളസിയെ പതിവായി ആരാധിക്കുന്നതിലൂടെ ഒരാൾക്ക് നെഗറ്റീവ് എനർജിയിൽ നിന്ന് മോചനം ലഭിക്കുമെന്ന് ഗരുഡപുരാണത്തിൽ പറയുന്നു. കൂടാതെ, എല്ലാത്തരം രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. 


ALSO READ: അക്ഷയതൃതീയ ദിനത്തിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വാങ്ങരുത്; കഠിന ദാരിദ്ര്യം ഫലം


3. ഗരുഡപുരാണം അനുസരിച്ച്, ധ്യാനിക്കുന്നത് പോസിറ്റീവ് എനർജി ഉണ്ടാകാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. വിഷ്ണുഭഗവാനെ പതിവായി ആരാധിക്കുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. 


4. സ്ഥിരമായി നേരത്തെ ഉണരുന്നവർക്ക് ദീർഘായുസ്സ് ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ, ഒരു വ്യക്തിയുടെ ആരോഗ്യത്തെ ഇത് മികച്ചതാക്കുന്നു. ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ലഭിക്കാനും ഇത് സഹായിക്കുന്നു.


5. ജ്യോതിഷ പ്രകാരം, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ദുർബലമാണെങ്കിൽ, ഒരു പാവപ്പെട്ട വ്യക്തിക്ക് ദാനം നൽകുക. ഇത് നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുവരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.