Vastu Tips to Attract Money and Lakshmi Devi: ഹൈന്ദവ വിശ്വാസമനുസരിച്ച്  സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതത്തിന് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ലക്ഷ്മി ദേവിയുടെ കൃപ ആവശ്യമാണ്. ലക്ഷ്മി ദേവിയുടെ കൃപ ഇല്ലാത്തവരുടെ ജീവിതത്തില്‍ ദാരിദ്ര്യം കടന്നുകൂടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today, March 18: ഈ രാശിക്കാർ ജാഗ്രത പാലിക്കണം, ഇവര്‍ക്ക് സാമ്പത്തിക നേട്ടം!! ഇന്നത്തെ രാശിഫലം 
 
 സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മീദേവിയുടെ അനുഗ്രഹം ജീവിതത്തില്‍ ഏറെ അനിവാര്യമാണ്. ഇതിനായി ആളുകൾ പലതരത്തിലുള്ള പൂജകളും അര്‍ച്ചനകളും നടത്തുന്നു. എന്നാല്‍, ഇവയ്ക്കൊപ്പം ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്.   ലക്ഷ്മിദേവി വാസമുറപ്പിക്കുന്ന വീട്ടില്‍ ദേവിയുടെ കൃപയാല്‍ ഒരിക്കലും സമ്പത്തിന് ഒരു കുറവും ഉണ്ടാകില്ല. 


Also Read:  Lok Sabha Election 2024: പ്രധാനമന്ത്രി മോദിയുടെ മെഗാ റോഡ്‌ഷോ ഇന്ന് കോയമ്പത്തൂരില്‍, തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ
    
വാസ്തു ശാസ്ത്രം അനുസരിച്ച് ചില വീടുകളിലേയ്ക്ക്  ലക്ഷ്മി ദേവി സ്വയം എത്തിച്ചേരും, അതായത്,  ഈ  വീടുകള്‍ ദേവിയെ ആകര്‍ഷിക്കുന്നു. വാസ്തു ശാസ്ത്രമനുസരിച്ച് ലക്ഷ്മീദേവി എപ്പോഴും വസിക്കുന്ന വീടുകള്‍ എന്ന് ഇവയെ പറയാം.  ഈ വീടുകള്‍ എങ്ങിനെയാണ് ലക്ഷ്മി ദേവിയെയും സമ്പത്തിനെയും ആകർഷിക്കുന്നതിൽ വിജയിക്കുന്നത് എന്നറിയാം... 


വാസ്തു ശാസ്ത്രം അനുസരിച്ച് ചില വീടുകളിൽ ലക്ഷ്മി ദേവി എപ്പോഴും വസിക്കുന്നു. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ഭവനത്തില്‍ ലക്ഷ്മി ദേവി വാസമുറപ്പിക്കും എന്നറിയാം. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.  


വീട്ടിലെ ശുചിത്വം


വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ലക്ഷ്മി ദേവിയ്ക്ക് ശുചിത്വം വളരെ ഇഷ്ടമാണ്. അതിനാല്‍,  മാലിന്യങ്ങളും അഴുക്കുമില്ലാതെ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീടിന്‍റെ പ്രവേശന കവാടം ഭംഗിയായിരിക്കേണ്ടത് പ്രധാനമാണ്. കൂടാതെ, വീട്ടിലെ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.   


ബന്ധങ്ങളില്‍ സ്നേഹം


വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം സ്നേഹവും ബഹുമാനവും ഉണ്ടാവുക ആവശ്യമാണ്. വീട്ടിലെ മുതിര്‍ന്നവരെ സ്നേഹിക്കുകയും ആദരിയ്ക്കുകയും ഒപ്പം കുട്ടികൾക്ക് വാത്സല്യവും നല്‍കുന്ന വീട്ടില്‍,  സ്ത്രീകൾക്ക് ആദരവും ബഹുമാനവും നല്‍കുന്ന ഭവനങ്ങളില്‍ ലക്ഷ്മി കുടികൊള്ളുന്നു. വീട്ടില്‍ കലഹം ഉണ്ടാകാന്‍ പാടില്ല. പരസ്പരം അപമാനിക്കരുത്. കുടുംബാംഗങ്ങള്‍ സ്നേഹത്തോടെ കഴിയുന്ന വീട്ടില്‍  ലക്ഷ്മി ദേവി സ്വയം വാസമുറപ്പിക്കും.  


ദാനധർമ്മം


ദൈവത്തെ ദിവസവും ആരാധിക്കുന്നത് കൂടാതെ, ദരിദ്രരെയും അശരണരെയും സഹായിക്കുന്ന വീടുകളില്‍ സമ്പത്തിന്‍റെ വരവ് എപ്പോഴും വർദ്ധിക്കുന്നു. ഇത്തരക്കാർക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ല. 


ജ്ഞാനികളെ ആദരിയ്ക്കുക


ജ്ഞാനികളെയും സന്യാസിമാരെയും ബഹുമാനിക്കുന്ന ഭവനങ്ങളിൽ, അവർ കാണിച്ചുതന്ന പാത പിന്തുടരുന്ന ഒരു പാരമ്പര്യം ഉണ്ടാകണം. ഇത്തരം വീടുകളില്‍ ലക്ഷ്മിദേവിയുടേയും സരസ്വതി ദേവിയുടേയും അനുഗ്രഹം എപ്പോഴും ഉണ്ടാകും. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.