Shani Rashi Parivartan 2023 in Kumbh: ജ്യോതിഷ പ്രകാരം നീതിയുടെ ദേവനെന്നറിയപ്പെടുന്ന ശനി രണ്ടര വർഷത്തിൽ ഒരിക്കലാണ് രാശി മാറുന്നത്. ശനിയുടെ സ്ഥാനമാറ്റം വളരെയധികം സ്വാധീനം ചെലുത്തും. നിലവിൽ ശനി സ്വരാശിയായ കുംഭത്തിൽ വക്രഗതിയിൽ ചലിക്കുകയാണ്. 2025 വരെ ശനി കുംഭ രാശിയിൽ തുടരുമെന്നതിനാൽ കുംഭ രാശിയിലെ ശനി സംക്രമണം വളരെ സ്പെഷ്യൽ ആൺ. 30 വർഷത്തിനു ശേഷം ശനി കുംഭത്തിൽ പ്രവേശിച്ചിരിക്കുന്നത് 12 രാശിക്കാർക്കും ഫലമുണ്ടാകും. എങ്കിലും ഈ 4 രാശികളുള്ളവർക്ക് വളരെ ശുഭകരമായിരിക്കും. വരുന്ന 2 വർഷത്തേക്ക് ഇവർക്ക് ശനിയുടെ കൃപയുണ്ടാകും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ശനിയുടെ പ്രിയ രാശിക്കാർ!


മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ശനി ശുഭപ്രതീക്ഷയും ഫലദായകവുമായിരിക്കും. ഇവരുടെ ഭാഗ്യം തെളിയും. ജോലി പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് ആശ്വാസവും സന്തോഷവും അനുഭവപ്പെടും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും അല്ലെങ്കിൽ നിങ്ങൾക്ക് പുതിയ ജോലി ലഭിക്കും. കടബാധ്യതയിൽ നിന്ന് മുക്തി നേടും. ബിസിനസ്സിൽ റിസ്ക് എടുക്കാം ധനനേട്ടം ഉണ്ടാകും.  


കന്നി (Virgo): ശനി സംക്രമം കന്നി രാശിക്കാർക്കും ഏറെ  ഗുണകരമായിരിക്കും.  ഇവർക്ക് 2025 വരെ ഒന്നിനുപുറകെ ഒന്നായി വിജയങ്ങൾ വന്നുകൊണ്ടിരിക്കും. നിങ്ങളുടെ എതിരാളികളെ മറികടക്കാൻ നിങ്ങൾക്ക് കഴിയും. ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. ധനനേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.


Also Read: Nehru Trophy Boat Race: 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരം ഇന്ന്


തുലാം (Libra): ശനിയുടെ രാശിമാറ്റം തുലാം രാശിക്കാർക്ക് വലിയ ആശ്വാസം നൽകും. ഇവരുടെ ജീവിതത്തിൽ സാമ്പത്തികവും ശാരീരികവും മാനസികവുമായ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടോ അതെല്ലാം ഈ സമയം  ഇല്ലാതാകും. നിങ്ങളുടെ ജീവിതത്തിൽ നല്ല ദിവസങ്ങൾ ആരംഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. നിങ്ങളുടെ ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ കഴിയും.


ധനു (Sagittarius): ശനി സംക്രമം ധനു രാശിക്കാർക്ക് വളരെയധികം ശുഭ ഫലങ്ങൾ നൽകും. ജോലിസ്ഥലത്ത് നിങ്ങൾക്ക് പ്രശംസ ലഭിക്കും. ബിസിനസ്സിൽ വൻ ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. നിങ്ങളുടെ ജോലിയെ പ്രശംസിക്കും.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.