Sun And Mangal Conjunction: ഗ്രഹസംക്രമണം മൂലം പല തരത്തിലുള്ള കൂടിച്ചേരലും യോഗങ്ങളും ഉണ്ടാകും. അത് നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. അത്തരം പ്രധാനപ്പെട്ട ചില ഗ്രഹങ്ങൾ 2023 നവംബറിൽ സംക്രമിക്കും അതിലൂടെ ഉണ്ട്കുണ്ണ കൂടിച്ചേരലുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. വൃശ്ചിക രാശിയിൽ സൂര്യനും ചൊവ്വയും ഉടൻ  കൂടിച്ചേരും. ഇവ രണ്ടും സൗഹൃദ ഗ്രഹങ്ങളാണ്. നവംബർ 17 ന് സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ചൊവ്വ ഇതിനകം വൃശ്ചിക രാശിയിലുണ്ട്,   ഇതിലൂടെ നവംബർ 17 മുതൽ രൂപപ്പെടാൻ പോകുന്ന സൂര്യ-ചൊവ്വ സംഗമം എല്ലാ ആളുകളുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 3 രാശിക്കാർക്ക് ഈ സൗഹൃദ ഗ്രഹങ്ങളുടെ കൂടിച്ചേരൽ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ നൽകും. ഒപ്പം തൊഴിലിലും ബിസിനസ്സിലും മികച്ച പുരോഗതിയും. അത് ഏതൊക്കെ രാശികൾ എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വ്യാഴ കൃപയാൽ ഈ രാശിക്കാർ ഇന്ന് സൂര്യനെപ്പോലെ തിളങ്ങും, ലഭിക്കും അടിപൊളി നേട്ടങ്ങൾ!


തുലാം (Libra): സൂര്യന്റെയും ചൊവ്വയുടെയും സംയോജനം തുലാം രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഇത്തരക്കാർക്ക് ഈ സമയം വലിയ സാമ്പത്തിക നേട്ടം ലഭിക്കും.  അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും. പുതിയ സ്രോതസ്സുകളിൽ നിന്നുള്ള പണം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. നിങ്ങളുടെ സ്ഥാനവും പ്രശസ്തിയും വർദ്ധിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തസ്തിക ലഭിക്കും. നിങ്ങളുടെ ധൈര്യം വർദ്ധിക്കും. അതിനാൽ നിങ്ങൾ നേതൃത്വത്തിന്റെ പങ്ക് നന്നായി നിർവഹിക്കും. മാധ്യമങ്ങൾ, ഫിലിം ലൈൻ, സർക്കാർ കരാറുകൾ, മാർക്കറ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.


ചിങ്ങം (Leo): സൂര്യന്റെയും ചൊവ്വയുടെയും സംയോഗം ചിങ്ങം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ദീർഘനാളത്തെ പിരിമുറുക്കത്തിൽ നിന്നും പ്രശ്‌നങ്ങളിൽ നിന്നും ഇവർക്ക് ആശ്വാസം ലഭിക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. സന്താനമുണ്ടാകാൻ സാധ്യത, ബിസിനസ്സിൽ ലാഭം ഉണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും. പ്രണയബന്ധങ്ങളിൽ വിജയം നേടാൻ കഴിയും. വിദ്യാർത്ഥികൾക്ക് ഉന്നത സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കും.


Also Read: ഇവരാണ്‌ നവംബറിലെ ആ ഭാഗ്യരാശികൾ, ലഭിക്കും ബമ്പർ ധനനേട്ടം!


മീനം (Pisces): സൂര്യന്റെയും ചൊവ്വയുടെയും സംയോഗം മീന രാശിക്കാർക്ക് ഗുണം ചെയ്യും. എല്ലാ ഘട്ടങ്ങളിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ഒരു യാത്ര പോകാൻ യോഗം അത് നിങ്ങൾക്ക് ഗുണം ചെയ്യും. കരിയറിനെ സംബന്ധിച്ച് മറ്റേതെങ്കിലും സ്ഥാപനത്തിൽ നിന്ന് നിങ്ങൾ ആഗ്രഹിച്ച ഓഫർ ലഭിച്ചേക്കാം. നിങ്ങളുടെ ശമ്പളവും വർദ്ധിച്ചേക്കാം. ചില പ്രധാനപ്പെട്ട മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാം. നിങ്ങളുടെ പദ്ധതികൾ വിജയിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.