Budh Uday: ബുധ കൃപയാൽ ദീപാവലിയുടെ പിറ്റേന്ന് മുതൽ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!
Mercury Rise 2023 in Scorpio: വേദ ജ്യോതിഷമനുസരിച്ചു ബുധന്റെ ഉദയം ആളുകളുടെ കരിയറിലും സാമ്പത്തിക സ്ഥിതിയിലും വലിയ മാറ്റം കൊണ്ടുവരുമെന്നാണ്. ദീപാവലിയുടെ അടുത്ത ദിവസം മുതൽ ആരുടെ ഭാഗ്യമാണ് മാറാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Budh Uday in Vrischik 2023: ദീപാവലി മാസം ആരംഭിച്ചിരിക്കുകയാണ്. ഉത്സവങ്ങൾക്കും ആചാരങ്ങൾക്കും പുറമെ ജ്യോതിഷത്തിന്റെ വീക്ഷണത്തിലും ഈ മാസം വളരെ പ്രത്യേകതയുള്ളതാണ്. ശുക്രൻ, ശനി തുടങ്ങിയ പ്രധാന ഗ്രഹങ്ങൾ ദീപാവലിക്ക് മുമ്പ് സംക്രമിച്ചിരിക്കുകയാണ്. ദീപാവലിയുടെ അടുത്ത ദിവസം ധനം, ബിസിനസ്സ്, സംസാരം, ബുദ്ധി, യുക്തി എന്നിവയുടെ കാരകനായ ബുധൻ ഉദിക്കാൻ പോകുകയാണ്. 2023 നവംബർ 12 ഞായറാഴ്ചയാണ് ദീപാവലി. അതിന്റെ അടുത്ത ദിവസം അതായത് നവംബർ 13 ന് ബുധൻ ഉദിക്കും. വൃശ്ചിക രാശിയിലെ ബുധന്റെ ഉദയം എല്ലാ രാശിക്കാരുടെയും തൊഴിലിലും ബിസിനസ്സിലും വലിയ സ്വാധീനം ചെലുത്തും. ഇതിൽ 3 രാശികൾക്ക് ബുധന്റെ ഉദയം പ്രത്യേക ഗുണങ്ങൾ നൽകും. ഈ ആളുകളുടെ ജീവിതത്തിൽ ഒരു സുവർണ്ണ കാലഘട്ടം തുടങ്ങും.
Also Read: ഹനുമത് കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?
കന്നി (Virgo): ബുധന്റെ ഉദയം കന്നി രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. നിങ്ങളുടെ സഹോദരങ്ങളിൽ നിന്ന് നിങ്ങൾക്ക് അഭൂതപൂർവമായ പിന്തുണ ലഭിക്കും. നിങ്ങളുടെ കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. ജോലിസ്ഥലത്ത് നിങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും. നിങ്ങൾക്ക് നല്ല സാമ്പത്തിക നേട്ടം ലഭിക്കും. നിങ്ങളുടെ ധൈര്യവും ഊർജ്ജവും വർദ്ധിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. നിങ്ങൾക്ക് തികച്ചും സംതൃപ്തി അനുഭവപ്പെടും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസ്സിൽ വലിയ ലാഭം ലഭിക്കും.
വൃശ്ചികം (Scorpio): വൃശ്ചികം രാശിയിലാണ് ബുധന്റെ ഉദയം അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് സ്പെഷ്യൽ ഫലങ്ങൾ ലഭിക്കും. ബുധൻ ഉദിക്കുന്നത് പ്രത്യേകിച്ചും ഫലദായകമാണ്, ഈ ഇവരുടെ വ്യക്തിത്വത്തിലും പുരോഗതിയുണ്ടാകും. പ്രവർത്തന ശൈലി മികച്ചതായിരിക്കും. ബുദ്ധിശക്തിയുടെ അടിസ്ഥാനത്തിൽ ചില നല്ല തീരുമാനങ്ങൾ എടുക്കുന്നതിൽ വിജയിക്കും. ഈ തീരുമാനങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യും. കരിയറിൽ നല്ല സമയമാണ്. ഈ രാശിയിലെ വ്യാപാരികൾക്കും നേട്ടമുണ്ടാകും. നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും.
Also Read: സ്ത്രീ ശരീരത്തിന്റെ ഈ ഭാഗം പറയും അവർ എങ്ങനെയുള്ള സ്ത്രീയാണെന്ന്!
മകരം (Capricorn): ബുധന്റെ ഉദയം മകരം രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഈ സമയം നിങ്ങളുടെ വരുമാനം വർദ്ധിക്കും. ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് പണം വരും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിച്ചുകൊണ്ട് എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ബിസിനസ്സ് വിഭാഗത്തിന് ധാരാളം ലാഭം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. അപകടസാധ്യതയുള്ള നിക്ഷേപം പോലും നല്ല വരുമാനം നൽകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...