Guru Gochar 2023 Positive Effect: ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളിൽ അവയുടെ രാശി മാറുന്നു. ഇപ്പോഴിതാ ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഏപ്രിൽ 22 ന് മേട രാശിയിൽ പ്രവേശിക്കും. ശേഷം 2024 മെയ് 1 ന് ഇത് ഇടവ രാശിയിൽ പ്രവേശിക്കും.  വ്യാഴത്തിന്റെ ഈ രാശിമാറ്റം വളരെ സവിശേഷമായിട്ടാണ് കണക്കാക്കുന്നത്.  ഇത് 12 രാശിക്കാരെയും ബാധിക്കും. വ്യാഴത്തിന്റെ ഈ സംക്രമണത്തിലൂടെ അനുകൂലമായ സ്വാധീനം ചെലുത്തുന്ന രാശിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Surya Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഈ 3 രാശിക്കാർക്ക് നൽകും ഭാഗ്യവും സമ്പത്തും! 


മേടം (Aries):  മേട ലഗ്നത്തിൽ വ്യാഴത്തിന്റെ സാന്നിധ്യം ഇവരുടെ ഭാഗ്യം തെളിയിക്കും.  വിവാഹം നടക്കാത്തവരുടെ വിവാഹം ഉറപ്പിക്കും.വിദ്യാഭ്യാസം, മതം മുതലായവയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം വാൻ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ ഇളയ സഹോദരങ്ങളുടെ പിന്തുണ ഉണ്ടാകും. ഉദ്യോഗസ് ഥരുടെ സഹകരണവും ഉദ്യോഗത്തിൽ സ്ഥലംമാറ്റവും ഉണ്ടാകും.


ഇടവം (Taurus):  ഭാവിയിൽ ലാഭമുണ്ടാകുന്നിടത്ത് നിക്ഷിപിക്കുന്നത് ഈ സമയം നല്ലതാണ്,  അത് ഭാവിയിൽ ലാഭമുണ്ടാക്കും.  വീടോ വാഹനമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിക്ഷേപിക്കാം. ഈ രാശിയിലേയും ലഗ്നത്തിലേയും വിവാഹ യോഗമുള്ളവരുടെ വിവാഹം നടക്കും.  ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല വാർത്തകൾ ലഭിക്കും.


മിഥുനം (Gemini):  മിഥുന ലഗ്നവും മിഥുന രാശിയിലും ഉള്ള ആളുകൾക്ക് ദേവഗുരു വ്യാഴത്തിന്റെ ഈ മാറ്റം അവരുടെ കരിയറിൽ പുരോഗതി കൊണ്ടുവരാൻ കഴിയും.  കരിയറിൽ പുതിയ അവസരങ്ങൾ തുറക്കും. നിങ്ങൾക്ക് ഒരു പ്രൊഫഷണൽ ബിരുദമോ ഡിപ്ലോമയോ എടുക്കണമെങ്കിൽ ഈ സമയം അതിന് വളരെ നല്ലതാണ്. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ തുകയുടെ ജോലി ലഭിക്കും. വ്യാഴം മിഥുന രാശിക്കാരെ സാമ്പത്തികമായി ശക്തിപ്പെടുത്തും. ജീവിതപങ്കാളി പുരോഗതി കൈവരിക്കും, അതുപോലെ ഇളയ സഹോദരന്മാരും ഉന്നതിയുണ്ടാകും.  പിതാവിന്റെ നിലവിലുള്ള രോഗങ്ങളും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും മാറും.


Also Read: Surya Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഈ 3 രാശിക്കാർക്ക് നൽകും ഭാഗ്യവും സമ്പത്തും!


കർക്കടകം (Cancer): ഓഫീസിൽ ജോലി ചെയ്യുന്നവർ തങ്ങളുടെ മുതിർന്നവരെ ബഹുമാനിക്കുക.  ഈ സമയവും പണം വർധിച്ചില്ലെങ്കിലും സ്ഥാനം വർദ്ധിക്കും. കർക്കടക രാശിക്കാർക്ക് ഭൂമി വാങ്ങുന്നതിൽ പണം നിക്ഷേപിക്കാം. നിങ്ങൾക്ക് വാഹനം മാറ്റണമെങ്കിൽ അത് മാറ്റാം.


ചിങ്ങം (Leo):   വ്യാഴത്തിന്റെ ഈ മാറ്റം ചിങ്ങ രാശിക്കാർക്ക് വൻ ഭാഗ്യങ്ങൾ കൊണ്ടുവരും.   ജോലിയിൽ സ്ഥാനക്കയറ്റത്തിനായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്.  അച്ഛനും മകനും ഒരേ ബിസിനസിൽ ആണെങ്കിൽ ഇവർക്ക് ഉന്നതിയുണ്ടാകും. വിദ്യാർത്ഥികൾക്കും ഈ സമയം ഉത്തമമാണ്.  


കന്നി (Virgo):  വിദ്യാഭ്യാസം, മതം അല്ലെങ്കിൽ കൺസൾട്ടൻസി മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന കന്നിരാശിക്കാർ ഈ കാലയളവിൽ വൻ പുരോഗതി കൈവരിക്കാൻ കഴിയും.  അവരുടെ വരുമാനം വർദ്ധിക്കും. സമ്പാദ്യത്തിലൂടെ നിങ്ങൾക്ക് ധാരാളം പണം ലഭിക്കും.  നല്ല ആളുകളുമായുള്ള ബന്ധം നിങ്ങൾക്ക് ഗുണം ഉണ്ടാകും. 


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ


വൃശ്ചികം (Scorpio):  സ്റ്റാർട്ടപ്പിനായി ഇത് ഉചിതമായ സമയമാണ്.   ഇവർക്ക് ശത്രുക്കളുടെ മേൽ വിജയം നേടാൻ കഴിയും, തൊഴിൽ രംഗത്ത് പുരോഗതി, ജോലിസ്ഥലത്ത് വലിയ നേട്ടങ്ങൾ എന്നിവ ലഭിക്കും.  വ്യാഴത്തിന്റെ സ്ഥാനം നിങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തും. ഈ വർഷം സാമ്പത്തിക പുരോഗതി ഉണ്ടാകും.  നിങ്ങൾ നിങ്ങളുടെ ഉൽപ്പന്നങ്ങൾ നഗരത്തിലോ വിദേശത്തോ കയറ്റുമതി നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നല്ല സമയം.  ഇറക്കുമതി-കയറ്റുമതി ജോലി ചെയ്യുന്നവർക്ക് നേട്ടം ലഭിക്കും. തൊഴിലില്ലാത്തവർ ഇപ്പോൾ ജോലി ലഭിക്കും, മത്സരത്തിന് തയ്യാറെടുക്കുന്നവർ വിജയിക്കും.


ധനു (sagittarius): ജോലിയുള്ളവർ എന്തെങ്കിലും  സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്താൽ  പ്രൊമോഷനും ഇൻക്രിമെന്റും ലഭിക്കാൻ സാധ്യതയുണ്ടെങ്കിൽ അത് ചെയ്യുക.  ബിസിനസ്സിൽ പുതിയൊരു പങ്കാളിത്തം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം നല്ലതാണ്. വലിയ ഉപഭോക്താക്കളെ നല്ലരീതിയിൽ പരിപാലിക്കുക. വലിയ ഓർഡറുകൾ നൽകിക്കൊണ്ട് അവർക്ക് നിങ്ങളുടെ ഭാഗ്യം മാറ്റാൻ കഴിയും, അത് നിങ്ങളുടെ വരുമാനം മികച്ചതാക്കും. കുടുംബത്തിനും നല്ല സമയം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.