Surya Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഈ 3 രാശിക്കാർക്ക് നൽകും ഭാഗ്യവും സമ്പത്തും!

Surya Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം സംഭവിച്ചിരിക്കുകയാണ്. രാവിലെ 07: 04 നാണ് സൂര്യഗ്രഹണം ആരംഭിച്ചത്. ഇതിന്റെ സൂത കാലം 12 മണിക്കൂർ മുമ്പ് ആരംഭിക്കുന്നു. എന്നാൽ ഇത്തവണ ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.

Solar Eclipse Effect On Zodiac Sign: ഗ്രഹണമെന്ന് കേൾക്കുമ്പോഴേ ആളുകളുടെ മനസ്സിൽ ഒരു ഭയം ഉണ്ടാകും. ഗ്രഹ-നക്ഷത്രങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫമായി രൂപപ്പെടുന്ന ശുഭ-അശുഭ ഫലങ്ങൾ എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കാറുണ്ട്. 

1 /4

2023 ലെ ആദ്യ ഗ്രഹണം ഇന്ന് രാവിലെ 7:40 ന് ആരംഭിച്ചു ഇത് 12:29 ന് സമാപിക്കും. ഇത്തവണ സൂര്യഗ്രഹണത്തിന്റെ ആകെ ദൈർഘ്യം 5 മണിക്കൂർ 24 മിനിറ്റാണ്. ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് ഇത്തവണ ഗ്രഹണം മൂലം തെളിയുന്നതെന്ന് നമുക്ക് നോക്കാം..    

2 /4

ഇടവം (Taurus):  ജ്യോതിഷ പ്രകാരം ഈ വർഷത്തിലെ ആദ്യ സൂര്യഗ്രഹണം ഈ രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായ ഫലങ്ങൾ കൊണ്ടുവരും. ഈ സമയത്ത് ഇവർക്ക് മനസ്സമാധാനമുണ്ടാകും. ആത്മവിശ്വാസത്തിന്റെ പൂർണ പിന്തുണയുണ്ടാകും. എങ്കിലും ഈ കാലയളവിൽ അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ചെലവുകൾ വർദ്ധിക്കും. സുഹൃത്തിന്റെ സഹായത്താൽ ജോലി മാറാൻ സഹായിക്കും. സംസാരത്തിൽ സൗമ്യതയുണ്ടാകും. പൂർവിക സ്വത്തുക്കളിൽ നിന്ന് ലാഭം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാധ്യത.

3 /4

വൃശ്ചികം (Scorpio):  ഈ രാശിക്കാർക്ക് സൂര്യഗ്രഹണത്തോടെ സന്തോഷ ദിനങ്ങൾ ആരംഭിക്കും.   ഈ സമയത്ത് ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും. വിദ്യാഭ്യാസ, വൈജ്ഞാനിക പ്രവർത്തനങ്ങളിൽ ആദരവ് ഉണ്ടാകും. ഈ കാലയളവിൽ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. വസ്ത്രങ്ങൾക്കുള്ള ചെലവ് വർദ്ധിക്കും. വായനയിൽ താൽപര്യം കാണും. പഴയ സുഹൃത്തുക്കളെ പരിചയപ്പെടാം. ഈ സമയത്ത് നിങ്ങൾ  ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

4 /4

മകരം (Capricorn):  സൂര്യഗ്രഹണത്തിന്റെ ശുഭഫലങ്ങൾ മകരം രാശിക്കാർക്കും ലഭിക്കും.  ഇന്നത്തെ ദിവസം അവർക്ക് വളരെ അനുകൂലമായിരിക്കും. ഈ കാലയളവിൽ ജോലിയിൽ മാറ്റം വരാൻ സാധ്യത, വരുമാനം വർധിക്കാനുള്ള സാധ്യത, തൊഴിൽ മേഖല വിപുലീകരിക്കൽ എന്നിവയുണ്ടായേക്കാം. മാത്രമല്ല കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ടി വന്നേക്കാം, ഈ സമയം ബഹുമാനം വർദ്ധിക്കും. ഈ കാലയളവിൽ കിട്ടാനുള്ള പണം തിരികെ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola