Budh Gochar 2024: ജ്യോതിഷം അനുസരിച്ച് ധനം, ബിസിനസ്, ബുദ്ധി, സംസാരം, ആശയവിനിമയം എന്നിവയുടെ ഘടകമായ ബുധൻ ഇന്ന് മേട രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ഇവിടെ വ്യാഴം നേരത്തേയുണ്ട്.  ഇതുമൂലം മേട രാശിയിൽ ബുധൻ്റെയും വ്യാഴത്തിൻ്റെയും സംയോജനംഗം രൂപപ്പെടും. അതേസമയം 2024 ഏപ്രിൽ 2 മുതൽ ബുധൻ മേട രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൊണ്ടുതന്നെ വരുന്ന 15 ദിവസത്തേക്ക് ബുധനും വ്യാഴവും ചേരുന്നത് എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും. ഈ 15 ദിവസങ്ങൾ 3 രാശിക്കാർക്ക് വലിയ ഭാഗ്യം നൽകും. ബുധൻ-ഗുരു സംയോഗം ഈ രാശിക്കാർക്ക് വലിയ ധനനേട്ടം ഉണ്ടാകും.  ബുധന്റെ സംക്രമണത്തിലൂടെ ബുധനും വ്യാഴവും കൂടിച്ചേരുന്നു.  ഇതിലൂടെ ഏത് രാശിക്കാർക്കാണ് ഭാഗ്യം എന്ന് നമുക്ക് നോക്കാം.


Also Read: ബുധന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!


കർക്കടകം (Cancer): ബുധൻ്റെയും വ്യാഴത്തിൻ്റെയും കൂടിച്ചേരൽ കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയവും ജോലിയിലും ബിസിനസ്സിലും വലിയ നേട്ടങ്ങൾ ലഭിക്കും. പുരോഗതി കൈവരിച്ചേക്കും, സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ സാധ്യത, നിങ്ങൾക്ക് കരിയറുമായി ബന്ധപ്പെട്ട പുതിയ ഓഫറുകൾ ലഭിച്ചേക്കാം. പ്രമോഷൻ-ഇൻക്രിമെൻ്റ്  എന്നിവയും ലഭിച്ചേക്കാം.  ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും.


ചിങ്ങം (Leo): ദേവഗുരു വ്യാഴത്തിൻ്റെയും ബുധൻ്റെയും സംയോഗം ചിങ്ങം രാശിക്കാർക്ക് പല വിധത്തിൽ ഗുണം നൽകും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, ഓരോ ഘട്ടത്തിലും വിജയം ഉണ്ടാകും, പ്രശ്നങ്ങൾക്ക് ശമനം കിട്ടും,  പണം സമ്പാദിക്കുകയും ലാഭിക്കുകയും ചെയ്യും. മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാം. രാജ്യത്തിനകത്തും പുറത്തും ഒരു യാത്ര പോകാൻ യോഗം, പരീക്ഷയിൽ വിജയമുണ്ടാകും.  


Also Read: ശനിയുടെ രാശിയിൽ ധനശക്തി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പണം പ്രശസ്തി സ്ഥാനം!


മകരം (Capricorn): ബുധനും വ്യാഴവും ഒന്നിക്കുന്നത് മകരം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും. വാഹനങ്ങളും വസ്തുവകകളും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയും, നിങ്ങൾക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിച്ചേക്കാം, സമ്പത്ത് ശേഖരിക്കും, വിവിധ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് വിജയം നേടാൻ കഴിയും, പൂർവ്വിക സ്വത്തുക്കൾ ലഭിക്കാൻ സാധ്യത, ബിസിനസ് നന്നായി നടക്കും, ലാഭം വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്