Surya Gochar April 2022 effect on Zodiac Sign: ജ്യോതിഷ ശാസ്ത്ര പ്രകാരം ഒരു നിശ്ചിത സമയത്ത് ഓരോ ഗ്രഹവും  രാശി മാറും. ഏപ്രിൽ 14 ന് സൂര്യൻ മേടരാശിയിലേക്ക് മാറി. അത് മെയ് 14 വരെ തുടരും. ചില ആളുകൾക്ക് ഈ സമയം അത്ഭുതകരമായ സമയമായിരിക്കും.  അത് ഏതൊക്കെ രാശിക്കാർക്ക് ആണെന്ന് നമുക്കറിയാം.  ഈ സമയം ഇവർക്ക് എല്ലാ ജോലികളിലും വിജയവും ആദരവും സന്തോഷവും ഐശ്വര്യവും എല്ലാം ഉണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Gochar: ബുധന്റെ സംക്രമണം ഈ രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ!


ഈ 4 രാശിക്കാർക്ക് സൂര്യന്റെ കൃപ കാണും


മേടം (Aries) 


മേടം രാശിക്കാർക്ക് ഈ സമയം സമ്പത്ത് വർദ്ധിക്കും. സ്വത്തുക്കളിൽ നിന്നും വലിയ നേട്ടമുണ്ടാകും. തൊഴിൽരംഗത്ത് നേട്ടമുണ്ടാകും. പുതിയ ജോലി കണ്ടെത്താൻ കഴിയും. പുരോഗതിക്ക് സാധ്യത. സ്ഥലമാറ്റം ഉണ്ടാകാം. സന്തതികളിൽ നിന്നും നേട്ടം. പുതിയ വീട്, കാർ എന്നിവ വാങ്ങാം.


കർക്കടകം (Cancer) 


കർക്കടക രാശിക്കാർക്ക് ഈ സമയം ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇവർ എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കും. സൂര്യദേവന്റെ അനുഗ്രഹത്താൽ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും.  വീട്ടിൽ മംഗള കർമ്മങ്ങൾ നടന്നേക്കാം. ഗവേഷണം, ഉന്നത വിദ്യാഭ്യാസം എന്നിവ പിന്തുടരുന്ന ആളുകൾക്ക് ഈ സമയം മികച്ചതാണ്.  കരിയറിൽ പുരോഗതി, വലിയ മാറ്റം എന്നിവയ്ക്ക് സാധ്യത. ഈ സമയം വിജയവും സന്തോഷവും നൽകും.


Also Read: Horoscope 21 April 2022: ഇന്ന് കന്നി രാശിക്കാരുടെ ആരോഗ്യം മോശമായേക്കാം, വൃശ്ചിക രാശിക്കാർ മറ്റുള്ളവരുടെ കുറവുകൾ ചൂണ്ടിക്കാട്ടരുത്!


തുലാം  (Libra) 


മെയ് 14 വരെയുള്ള സമയം ഈ രാശിക്കാർക്ക് ജീവിതത്തിന്റെ പല മേഖലകളിലും ശുഭകരമായ ഫലങ്ങൾ ലഭിക്കും. വീടിന്റെയും വാഹനത്തിന്റെയും യോഗമുണ്ടാകും. ജോലിയിൽ വിജയം ലഭിക്കും. കുടുംബത്തിൽ നിന്നും പിന്തുണയും സന്തോഷവും ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമുണ്ടാകും. ഒരു യാത്രയ്ക്ക് യോഗമുണ്ട്. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കാം.


Also Read: Surya Grahan 2022: സൂര്യഗ്രഹണ സമയത്ത് ഓർമ്മിക്കാതെപോലും ഇക്കാര്യങ്ങൾ ചെയ്യരുത്!


മീനരാശി (Pisces) 


മീന രാശിക്കാർക്ക് ഈ സമയം കാര്യവിജയവും ആദരവും ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടും. അത് നിങ്ങൾക്ക് പുരോഗതിയുണ്ടാക്കും. സ്ഥലമാറ്റം ഉണ്ടാകാം. വരുമാനം വർധിക്കാനുള്ള കടുത്ത സാധ്യത. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക