Horoscope 21 April 2022: ഇന്ന് കന്നി രാശിക്കാരുടെ ആരോഗ്യം മോശമായേക്കാം, വൃശ്ചിക രാശിക്കാർ മറ്റുള്ളവരുടെ കുറവുകൾ ചൂണ്ടിക്കാട്ടരുത്!

Horoscope 21 April 2022:  കന്നിരാശിക്കാർ ഇന്ന് (Horoscope 21 April 2022) പുറത്തിറങ്ങുമ്പോൾ കണ്ണട ധരിക്കുക. മീനം രാശിക്കാർ എന്തെങ്കിലും സാധനങ്ങൾ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇന്ന് നല്ല ദിനം.   

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 03:09 PM IST
  • കുംഭം രാശിക്കാർ അനാവശ്യ ചെലവുകൾ ഒഴിവാക്കുക
  • ധനു രാശിക്കാർ അനാവശ്യ സംശയങ്ങൾ മനസ്സിൽ സൂക്ഷിക്കരുത്
  • കന്നി രാശിക്കാരിൽ വാഹന ക്രയവിക്രയം നടത്തുന്ന വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും
Horoscope 21 April 2022: ഇന്ന് കന്നി രാശിക്കാരുടെ ആരോഗ്യം മോശമായേക്കാം, വൃശ്ചിക രാശിക്കാർ മറ്റുള്ളവരുടെ കുറവുകൾ ചൂണ്ടിക്കാട്ടരുത്!

Rashifal/Horoscope 21 April 2022: ഇന്ന് (Horoscope 21 April 2022) എല്ലാ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം. കന്നിരാശിക്കാർ ഇന്ന് വെയിലത്തിറങ്ങുമ്പോൾ കണ്ണട ധരിക്കാൻ ശ്രദ്ധിക്കുക. മീനം രാശിക്കാർക്ക് നല്ല ദിനം.

മേടം (Aries): ഇന്ന് നിങ്ങളുടെ ബുദ്ധി നന്നായി പ്രവർത്തിക്കുമെങ്കിലും കാര്യങ്ങൾ വിവേകത്തോടെ തീരുമാനിക്കാൻ ശ്രദ്ധിക്കുക. ജോലിയിൽ മാറ്റത്തിനായി നിങ്ങൾക്ക് പദ്ധതി തയ്യാറാക്കാം. പഴയ മേലധികാരിയിൽ നിന്നും പ്രയോജനമുണ്ടായേക്കാം. ബിസിനസ് വ്യാപിപ്പിക്കാൻ പദ്ധതിയിടുക. ഇരുമ്പ് വ്യാപാരികൾക്ക് ലാഭം ഉണ്ടാക്കാം. ആരോഗ്യ കാര്യത്തിൽ നിങ്ങൾക്ക് നടുവേദനയുടെ പ്രശ്‌നമുണ്ടാകാം.  പങ്കാളിയുമായി പ്രശ്നമുണ്ടായേക്കാം.  അത് സംയമനത്തോടെ നേരിടുകയും സ്നേഹത്തോടെ ജീവിക്കാനും ശ്രമിക്കണം. സാമൂഹിക മേഖലയിൽ താൽപര്യം വർദ്ധിപ്പിക്കണം. 

Also Read: Shani Gochar: 30 വർഷങ്ങൾക്ക് ശേഷം ശനി കുംഭം രാശിയിൽ: ഈ രാശിക്കാർക്ക് രാജയോഗം

ഇടവം  (Taurus):  ഇന്ന് ഈ രാശിക്കാർക്ക് എല്ലാ പിന്തുണയും ലഭിക്കും.  ഓഫീസിൽ ആരോടെങ്കിലും തർക്കത്തിന് സാധ്യതയുണ്ട്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക. വകുപ്പുതല രാഷ്ട്രീയം ഒഴിവാക്കുക. ഉപഭോക്താവിനെ ദൈവത്തെപ്പോലെ കണക്കാക്കുക. അവരോട് സ്നേഹത്തോടെ പെരുമാറുക ഇല്ലെങ്കിലോ ബുദ്ധിമുട്ട് ഉണ്ടായേക്കും. അണുബാധ ഉണ്ടാകാനുള്ള സാധ്യത. ധാരാളം വെള്ളം കുടിക്കുക. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക. കുടുംബാംഗങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാകും അതുകൊണ്ടുതന്നെ അതിന് ഒരു പരിഹാരം കണ്ടെത്തുക. ഇന്ന് നിങ്ങൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം.  

മിഥുനം (Gemini): അനാവശ്യ യാത്രകൾ ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം യാത്ര ചെയ്യണം. ഓഫീസിൽ ജോലിഭാരം കൂടിയേക്കാം. സ്ഥലമാറ്റത്തിനും സാധ്യത. പുതിയ ജോലി തുടങ്ങിയാൽ അത് പെട്ടെന്ന് അവസാനിക്കില്ല. ധൈര്യത്തോടെ വ്യാപാരം നടത്തുക. തൊണ്ടവേദന ഉണ്ടാകാം, ജലദോഷത്തിനും സാധ്യതയുണ്ട് ശ്രദ്ധിക്കുക. കുടുംബത്തിൽ ഗാർഹിക സുഖസൗകര്യങ്ങൾ വർദ്ധിക്കും. ചില വലിയ പർച്ചേസിന് സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ ടെൻഷൻ ആകേണ്ട. നല്ലൊരു വഴി തുറന്നേക്കും.

കർക്കടകം (Cancer):  ഇന്ന് ഈ രാശിക്കാർക്ക് എന്തെങ്കിലും കാര്യത്തിൽ ദേഷ്യം ഉണ്ടായേക്കാം. സമ്മർദ്ദം മൂലം ക്ഷീണം അനുഭവപ്പെടും. ഇലക്‌ട്രോണിക് മാധ്യമങ്ങളുമായി ബന്ധപ്പെട്ടവർക്ക് നല്ല അവസരം ലഭിക്കും. ബിസിനസ് വർധിപ്പിക്കാൻ ലോൺ എടുക്കണമെങ്കിൽ ഇന്ന് നല്ല ദിനം. വിജയം കൈവരിക്കും മാറിയെന്നു കരുതിയ പഴയ രോഗങ്ങൾ തിരിച്ചുവന്നേക്കാം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുക.  ട്രാഫിക് നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ  സാമ്പത്തിക പിഴകൾ നേരിടേണ്ടി വന്നേക്കാം.

ചിങ്ങം (Leo): സുഹൃത്തുക്കളോട് നന്നായി പെരുമാറക. എല്ലാ ജോലികളും ടീം വർക്കിലൂടെ പൂർത്തിയാക്കുക. ഔദ്യോഗിക കണക്കുകൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ബിസിനസ് തകരാറിലാകുകയും അതിനെക്കുറിച്ച് ഓർത്ത് നിങ്ങൾ വിഷമിക്കുകയും ചെയ്യുകയാണെങ്കിൽ ആ സ്ഥിതി ഇനി മാറും. ഇത് വേനൽക്കാലമാണ് അതുകൊണ്ടുതന്നെ വിശന്നിരിക്കരുത് അത് നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. ഓഫീസ് അന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ മാനസികാവസ്ഥ നന്നാക്കുന്ന എന്തെങ്കിലും സംഭവിക്കാം. ചെറിയ കുട്ടികളുമായി കളിക്കുമ്പോൾ ശ്രദ്ധിക്കുക കാരണം കളിക്കുമ്പോൾ അവർ വീഴാനല്ല സാധ്യതയുണ്ട് ശ്രദ്ധിക്കുക. 

കന്നി (Virgo): വാഹന ക്രയവിക്രയം നടത്തുന്ന വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും. ഇവർക്ക് നിശ്ചയിച്ച ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയും. തീർക്കാത്ത ജോലികൾ പൂർത്തിയാക്കുക. വ്യാപാരികൾ ബിസിനസിൽ മാറ്റങ്ങൾ വരുത്തുന്നതിന് പകരം സാധനങ്ങളുടെ പ്രമോഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം ഇന്നലെ നല്ല രീതിയിൽ വിൽപ്പന ഉണ്ടാകൂ. വെയിലത്ത് ഇറങ്ങുമ്പോൾ കണ്ണട ധരിക്കുക അല്ലെങ്കിൽ കണ്ണിന് പ്രശ്നമുണ്ടായേക്കാം. വീടുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം കൂടിയേക്കാം. വീടിലെ മുതിർന്നവർ ദേഷ്യത്തിലാണെങ്കിൽ അനുനയിപ്പിക്കാൻ ശ്രമിക്കുക. യുവാക്കൾ വിവാദങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. 

തുലാം (Libra): എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാകുന്നതിന് നിങ്ങളുടെ ജോലിയുടെ സ്പീഡ് കൂട്ടുക. മടിച്ചിരിക്കുന്നത് നല്ലതല്ല. ബോസ് പറയുന്ന കാര്യങ്ങൾ മുൻഗണനാക്രമത്തിൽ പൂർത്തിയാക്കുക. തർക്കിക്കുന്നതിന് പകരം അവരുമായി യോജിച്ച് പ്രവർത്തിക്കുന്നത് നന്ന്. സ്റ്റേഷനറി വ്യാപാരികൾക്ക് നല്ല ലാഭമുണ്ടായേക്കാം. ഉപഭോക്താവ് പഴയ സ്റ്റോക്ക് ആവശ്യപ്പെടുകയാണെങ്കിൽ ആ ഇടപാട് നടത്തി പണം സമ്പാദിക്കുക. ദീർഘനാളത്തെ അസുഖത്താൽ നിങ്ങൾ അസ്വസ്ഥനാണെങ്കിൽ ഇനി ആശ്വാസം ലഭിക്കും. വലിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് മുൻപ് പിതാവിന്റെ ഉപദേശം അനുസരിച്ചു തീരുമാനിക്കുക. 

വൃശ്ചികം (Scorpio):  ഒരു വ്യക്തിയുടെയും കുറവുകൾ ചൂണ്ടിക്കാട്ടി കളിയാക്കരുത് കാരണം കുറവുകൾ എല്ലാവർക്കും ഉള്ളതാണ്.  നിങ്ങളുടെ കീഴുദ്യോഗസ്ഥരോട് ആവശ്യമില്ലാതെ ദേഷ്യപ്പെടരുത്. അവർക്ക് എന്തെങ്കിലും തെറ്റ്പറ്റിയാൽ മനസിലാക്കിച്ചു കൊടുക്കുക. നിങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്നവർക്ക് നിങ്ങൾ ഇപ്പോഴും പ്രചോദനമായിരിക്കണം. നിങ്ങളുടെ പങ്ക് ശ്രദ്ധിക്കുക. രക്തസമ്മർദ്ദ പ്രശ്നമുള്ളവരാണെങ്കിൽ പരിശോധന നടത്തി മരുന്ന് കഴിക്കുക.  ഭക്ഷണക്രമം കർശനമായി പാലിക്കുക. ഗവേഷണങ്ങൾക്ക് നല്ല സമയമാണ്. 

ധനു (Sagittarius): അനാവശ്യമായി ഒരു സംശയവും മനസ്സിൽ സൂക്ഷിക്കരുത്. ഇനി ഉണ്ടെങ്കിൽ ബന്ധപ്പെട്ട വ്യക്തിയുമായി സംസാരിച്ച് അത് ക്ലിയർ ചെയ്യുക. ഓഫീസ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വന്നേക്കാം. ചിലപ്പോഴൊക്കെ അങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും. പ്ലാസ്റ്റിക് വ്യാപാരം നടത്തുന്നവർക്ക് നഷ്ടം സംഭവിക്കാൻ സാധ്യത. ഇടപാടുകൾ വിവേകത്തോടെ ചെയ്യണം. നിയിടത്തും ഉണ്ടായേക്കാം. വഇത് പരസ്പറാം സംസാരിച്ചു തീർക്കാൻ ശ്രമിക്കണം. കലാ-സാഹിത്യ ലോകവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഒരു കരിയർ ഉണ്ടാക്കാനുള്ള നല്ല സമയമാണിത്.

മകരം (Capricorn): ഈ രാശിക്കാരുടെ മനസ്സിൽ വരുന്ന പോസിറ്റീവ് ചിന്തകൾ പൂർത്തീകരിക്കുകയും അത് അവരുടെ സന്തോഷത്തിന് കാരണമാകുകയും ചെയ്യും. ജോലി ചെയ്യാനുള്ള ഊർജം ലഭിക്കും. പുതിയ പദ്ധതികൾ ലഭിക്കും അതിൽ കൂടുതൽ ആവേശഭരിതമാകുകയും ചെയ്യും. വിശ്വസ്തനായ ഒരാളെ നിങ്ങളുടെ പങ്കാളിയാക്കുക. ഫാർമസ്യൂട്ടിക്കൽ വ്യാപാരികൾക്ക് ലാഭം ലഭിക്കാൻ സാധ്യത. ഏതെങ്കിലും കാരണത്താൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. വീട്ടുകാരുടെ ഒരു തീരുമാനവും പെട്ടെന്ന് സ്വീകരിക്കരുത് പകരം നന്നായി ആലോചിച്ച് ചിന്തിച്ച് ചെയ്താൽ നന്നായിരിക്കും. കോടതി വ്യവഹാരങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക.

കുംഭം (Aquarius):  അനാവശ്യ ചെലവുകളിൽ ഒഴിവാക്കുക കാരണം വലിയ ചിലവുകൾ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ്.  അതുകൊണ്ടുതന്നെ ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം ചെലവഴിക്കുക. ഓഫീസിന്റെ ചുമതലകൾ നിങ്ങളുടെ ചുമലിലാണെങ്കിൽ തെറ്റുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. കടം നൽകുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. നടുവേദന, പുറം വേദന എന്നിവ നിങ്ങളെ ബുദ്ധിമുട്ടുണ്ടായേക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. വീട്ടിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യം ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ ഗണിതശാസ്ത്രത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. 

മീനം (Pisces): നിങ്ങൾ എന്തെങ്കിലും സാധനങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇന്ന് നല്ല ദിനം. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ആളുകലക്കും ഇന്ന് നല്ല ദിവസമാണ്. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ പ്രോജക്ട് ലഭിക്കും. വാഹനമുപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. വീട്ടിൽ ആരെങ്കിലും വന്നേക്കാം അവരുടെ വരവിൽ നിങ്ങൾ സന്തുഷ്ടരാകും. ബന്ധങ്ങൾ നല്ല രീതിയിൽ നിലനിർത്താൻ ശ്രമിക്കുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News