Good Luck Things: നിങ്ങളുടെ ഭാഗ്യം മാറ്റി മറിയ്ക്കും ആമയുടെ പ്രതിമ
Good Luck Things: വാസ്തു ശാസ്ത്രത്തിലും ആമയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ആമയെ വീട്ടിൽ സൂക്ഷിച്ചാൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ആമയെ വളര്‍ത്തുക എളുപ്പമല്ല, അതിനാല്‍, വീട്ടില്‍ ആമയുടെ പ്രതിമ സൂക്ഷിക്കുന്നത് ഉത്തമമാണ്.
Tortoise Vastu Tips: ഹിന്ദുമതത്തിൽ ആമയെ ശുഭകരമായി കണക്കാക്കുന്നു. ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, മഹാവിഷ്ണുവിന്‍റെ രണ്ടാമത്തെ അവതാരം അതായത് കൂർമ്മാവതാരം ആമയുടെ രൂപത്തിലായിരുന്നു.
അതേ സമയം വാസ്തു ശാസ്ത്രത്തിലും ആമയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ആമയെ വീട്ടിൽ സൂക്ഷിച്ചാൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ആമയെ വളര്‍ത്തുക എളുപ്പമല്ല, അതിനാല്‍, വീട്ടില്‍ ആമയുടെ പ്രതിമ സൂക്ഷിക്കുന്നത് ഉത്തമമാണ്.
Also Read: Wallets and Vastu: ഈ സാധനങ്ങൾ പേഴ്സില്‍ സൂക്ഷിക്കുന്നത് ദോഷം, ദാരിദ്ര്യം ക്ഷണിച്ചു വരുത്തും
ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, ആമയെ വളരെ ശുഭകരമായ ഒന്നായി കണക്കാക്കുന്നു. വീട്ടിൽ പണത്തിനും ധാന്യങ്ങൾക്കും സന്തോഷത്തിനും ഐശ്വര്യത്തിനും ഒരു കുറവും ഉണ്ടാകരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ വീട്ടിൽ ഒരു ആമയെ സൂക്ഷിക്കണം. വാസ്തു ശാസ്ത്ര പ്രകാരം ആമയുടെ വിഗ്രഹം വീട്ടിൽ വച്ചാൽ പല ഗുണങ്ങളുമുണ്ട്. എന്നാൽ, അത് ശരിയായ ദിശയിൽ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
വാസ്തു ശാസ്ത്ര പ്രകാരം വീട്ടില്‍ ആമയെ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാസ്തു പ്രകാരം, ആമയെ ഒരു പാത്രത്തിൽ വെള്ളത്തിലോ ചെറിയ ജലധാരയിലോ സൂക്ഷിക്കുന്നത് അതിന്‍റെ ഗുണങ്ങളും ഫലങ്ങളും വർദ്ധിപ്പിക്കുന്നു. വാസ്തു പ്രകാരം, ആമയുടെയും വെള്ളത്തിന്‍റെയും സംയോജനം വളരെ ശക്തവും നിങ്ങളുടെ വീട്ടിലും പരിസരത്തും പോസിറ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഏറെ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് കരിയറിൽ പുരോഗതി കൈവരിക്കാൻ സാധിക്കുന്നില്ല എങ്കിൽ ഈ ചെറിയ കാര്യം ചെയ്യുന്നത് ഏറെ സഹായകരമായിരിയ്ക്കും. അതായത്, നിങ്ങളുടെ ഓഫീസിലെ മേശപ്പുറത്ത് ഒരു ആമയെ സൂക്ഷിക്കുക. ആമയെ സൂക്ഷിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കുകയും ഓഫീസ് അന്തരീക്ഷം മികച്ചതാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തിൽ ഏറെ പുരോഗതി ഉണ്ടാക്കും.
വാസ്തു ശാസ്ത്ര പ്രകാരം ആമയെ ഏത് ദിശയില്‍ വയ്ക്കണം?
വിവിധ നിറങ്ങളും ലോഹങ്ങളും കൊണ്ട് നിർമ്മിച്ച ആമകള്‍ വിപണിയിൽ കാണാം. എന്നാൽ വാസ്തുവിൽ, ആമയുടെ ഓരോ നിറവും തരവും വ്യത്യസ്ത ഗുണങ്ങളുള്ള വ്യത്യസ്ത ഊർജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. വ്യത്യസ്‌ത വസ്തുക്കളുടെ ആമകളെ ഏതൊക്കെ ദിശകളിലാണ് സൂക്ഷിക്കേണ്ടതെന്ന് നമുക്ക് അറിയാം,
ലോഹം കൊണ്ടുള്ള ആമ
ലോഹം കൊണ്ടുള്ള ആമയെ വീട്ടിൽ സൂക്ഷിക്കുന്നത് നിങ്ങൾക്ക് ദീർഘായുസ്സ് നൽകുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അതോടൊപ്പം വീട്ടിലെ കുട്ടികളുടെ ബൗദ്ധിക ശേഷിയും വര്‍ദ്ധിപ്പിക്കുന്നു. വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ലോഹം കൊണ്ടുള്ള ആമ ഏകാഗ്രത വർദ്ധിപ്പിക്കുന്നു. കുട്ടികളുടെ കിടപ്പുമുറിയിൽ വടക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിൽ ലോഹം കൊണ്ടുള്ള ആമ വായ്ക്കുന്നത് ഗുണം ചെയ്യും.
തടികൊണ്ടുള്ള ആമ
വാസ്തു ശാസ്ത്രം അനുസരിച്ച്, നിങ്ങൾ തടികൊണ്ടുള്ള ആമയെ കിഴക്കോ തെക്ക്-കിഴക്കോ ദിശയിൽ സൂക്ഷിക്കുകയാണെങ്കിൽ, നിങ്ങളുടെ വീട്ടിൽ നിന്ന് എല്ലാ നെഗറ്റീവ് എനർജിയും അകലും. ഇത് കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര സ്നേഹം വർദ്ധിപ്പിക്കും. നിങ്ങൾക്ക് സന്തോഷവും ഭാഗ്യവും ജീവിതത്തിൽ വിജയവും സമ്മാനിക്കും.
ക്രിസ്റ്റൽ ആമ
വീടിന്‍റെ തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ സ്ഫടികം കൊണ്ടുള്ള ആമയെ സൂക്ഷിക്കുന്നത് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. വാസ്തു പ്രകാരം തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഈ ആമയെ സൂക്ഷിക്കുന്നത് സമ്പത്ത് കൊണ്ടുവരും. അതേസമയം വടക്ക്-പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കുന്നത് പ്രശസ്തി നൽകുന്നു.
മണ്ണ് കൊണ്ടുള്ള ആമ
മണ്ണ് കൊണ്ടുള്ള ആമയെ വീട്ടിൽ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സ്ഥിരത നൽകുന്നു. അതായത് ആ വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ കുറയുന്നു. ഇത് നിങ്ങളുടെ ജീവിതത്തിൽ ഐക്യവും സമാധാനവും സമ്പത്തും ദീർഘായുസ്സും നൽകുന്നു. ഇത്, ഒരു വ്യക്തിയുടെ താറുമാറായ ജീവിതത്തിന്‍റെ അവസ്ഥയും മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ വീടിന്‍റെ തെക്ക് പടിഞ്ഞാറ് മൂലയിൽ ഒരു മണ്ണ് കൊണ്ടുള്ള ആമയെ സൂക്ഷിക്കുന്നത് ഏറെ ശുഭകരമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...