Gopashtami 2021: ഇന്ന് ഗോപാഷ്ടമി, അറിയാം ശുഭ സമയവും പ്രാധാന്യവും
Gopashtami 2021: ഗോവർദ്ധൻ പൂജ കഴിഞ്ഞുള്ള 8 മത്തെ ദിവസമാണ് ഗോപാഷ്ടമി. അതായത് കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ഗോപാഷ്ടമി. ഇത് ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടിട്ടുള്ള ആഘോഷമാണ്. ഈ ദിവസം പശുക്കളെ പൂജിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Gopashtami 2021: ഗോവർദ്ധൻ പൂജയ്ക്ക് 8 ദിവസങ്ങൾക്ക് ശേഷമാണ് ഗോപാഷ്ടമി ഉത്സവം ആഘോഷിക്കുന്നത്. ഈ ഉത്സവം ശ്രീകൃഷ്ണനുമായി (Lord Krishna) ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിവസം പശുക്കളെ ആരാധിക്കുകയും അനുഗ്രഹങ്ങൾ ചെയ്യുന്നു.
ഇന്ദ്രന്റെ ക്രോധത്തിൽ നിന്ന് ഗോകുലവാസികളെ രക്ഷിച്ചു
നന്ദ് ഗ്രാമത്തിലെ ജനങ്ങളെ വെള്ളത്തിലാക്കുന്നതിന് ഇന്ദ്ര ദേവൻ ദിവസങ്ങളോളം കനത്ത മഴ പെയ്യിച്ചു. വിശ്വസിക്കപ്പെടുന്നു. ഈ സമയത്ത് കാർത്തിക ശുക്ല പ്രതിപാദം മുതൽ സപ്തമി വരെ ഭഗവാൻ കൃഷ്ണൻ (Lord Krishna) തന്റെ ചെറു വിരൽ കൊണ്ട് ഗോവർദ്ധൻ പർവ്വതത്തെ ഉയർത്തി നിർത്തിയിരുന്നു.
അതുകൊണ്ടുതന്നെ ഇന്ദ്രദേവന്റെ കോപത്താൽ ഉണ്ടായ മഴ ഗ്രാമത്തിലെ ജനങ്ങളെ ബാധിച്ചില്ല. എട്ടാം ദിവസം തന്റെ തെറ്റ് മനസിലാക്കിയ ഇന്ദ്രൻ ഭഗവാൻ കൃഷ്ണന്റെ അടുത്ത് എത്തുകയും ക്ഷമ ചോദിക്കുകയും ചെയ്തു. അന്നുമുതൽ കാർത്തിക ശുക്ല അഷ്ടമി നാളിലാണ് ഗോപാഷ്ടമി ആഘോഷിക്കുന്നത്.
ആരാധനയുടെ മംഗളകരമായ സമയം അറിയുക (Know the auspicious time of worship)
ഇത്തവണ 2021 ലെ ഗോപാഷ്ടമിയുടെ ശുഭമുഹൂർത്തം (Gopashtami Shubh Muhurat 2021) നവംബർ 12 ന് രാവിലെ 06:49 മുതൽ നവംബർ 13 ന് രാവിലെ 05:51 വരെ ആയിരിക്കും.
Also Read: Vastu Tips For Married Life: ഭാര്യാ-ഭർത്താക്കന്മാർ തമ്മിലുള്ള എല്ലാ വിള്ളലുകളും അകറ്റും ഈ തന്ത്രം
രാവിലെയും വൈകുന്നേരവും പശുക്കൾക്ക് തീറ്റ കൊടുക്കുക (Feed the cows in the morning and evening)
ഗോപാഷ്ടമി ദിനത്തിൽ അതിരാവിലെ എഴുന്നേൽക്കാൻ ശ്രമിക്കുക. ഇതിനുശേഷം പശുക്കൾക്ക് (Cow) ശർക്കര-റൊട്ടി തുടങ്ങിയ ആഹാരങ്ങൾ നൽകി അതിന്റെ ചെയ്യുക. അന്നേ ദിവസം പശുക്കളെ സേവിക്കുന്ന ഗോപാലന്മാരെയും ഉപഹാരം നൽകി ആദരിക്കണം.
വൈകുന്നേരങ്ങളിൽ പശുക്കളെ പൂജിച്ച ശേഷം വീണ്ടും ഭക്ഷണം കൊടുക്കുക. ഇതിനുശേഷം ഗൗമാതാവിന്റെ പാദങ്ങൾ തൊട്ട് വന്ദിക്കുക. ഒപ്പം സേവനം തരണമേയെന്ന് ഭഗവാനോട് പ്രാർത്‌ഥിക്കുക.
Also Read: Vastu Tips: ഭാഗ്യം കൂടെയില്ലെങ്കിൽ ഈ 5 ഉപായങ്ങൾ ചെയ്യുക, പ്രശ്നങ്ങൾ മാറികിട്ടും
സനാതന പാരമ്പര്യത്തിലെ ഏറ്റവും പവിത്രമായ ജീവി
ഹിന്ദുധർമ്മമനുസരിച്ച് ഏറ്റവും പവിത്രമായ മൃഗമായാണ് പശുവിനെ കണക്കാക്കുന്നത്. എല്ലാ ദേവീദേവന്മാരും പശുവിൽ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.
Also Read: viral video: പാമ്പ് ചിരിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണാം
പുരാണ ഗ്രന്ഥങ്ങളിൽ കാമധേനുവിനെ കുറിച്ച് പരാമർശമുണ്ട്. ദേവന്മാരും അസുരന്മാറം ചേർന്ന് പാലാഴി കടയുന്നതിനിടെയാണ് കാമധേനു ഉത്ഭവിച്ചതെന്നാണ് വിശ്വസം. ഗോപാഷ്ടമിയുടെ തലേന്ന് പശുവിനെ പൂജിക്കുന്നവർക്ക് സന്തോഷവും ഐശ്വര്യവും ആരോഗ്യവും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...