Grah Rashi Parivartan: ഈ 4 രാശിക്കാർക്ക് 2023 ജനുവരി 6 വരെ അടിപൊളി സമയം, ലഭിക്കും വൻ നേട്ടങ്ങൾ!
Mangal, Budh and Guru Rashi Parivartan 2022: ചൊവ്വ, ബുധൻ, ഗുരു രാശി മാറ്റം 12 രാശികളേയും ബാധിക്കും. അത് ചിലപ്പോൾ നല്ല രീതിയിൽ ആകാം എന്നാൽ ചിലപ്പോൾ മോശമായും ബാധിക്കാം. എങ്കിലും ചില രാശിക്കാർക്ക് ഈ സമയം വൻ അനുഗ്രഹത്തിന്റെ സമയമായിരിക്കും.
Grah Rashi Parivartan 2022: ജ്യോതിഷത്തിൽ നവഗ്രഹത്തെ കുറിച്ച് വിവരിക്കാറുണ്ട്. ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്. ഒരു ഗ്രഹത്തിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നതിനെ രാശിമാറ്റം എന്നാണ് പറയുന്നത്. ഇത് 12 രാശികളേയും ബാധിക്കും. ചില രാശിക്കാർക്ക് ഗ്രഹങ്ങളുടെ സംക്രമണം ശുഭകരമാണെങ്കിൽ മറ്റു ചില രാശിക്കാർക്ക് അത് അശുഭകരവുമായിരിക്കും. ചൊവ്വ, ബുധൻ, വ്യാഴം എന്നിവയുടെ രാശിമാറ്റം ആഗസ്റ്റ് 20 മുതൽ ആരംഭിച്ചു. ഇതിന്റെ ഫലം അടുത്ത 140 ദിവസത്തേക്ക് അതായത് 2023 ജനുവരി 6 വരെയുണ്ടാകും. ചൊവ്വ, ബുധൻ, വ്യാഴം എന്നിവ ഏതൊക്കെ രാശികൾക്കാണ് ഗുണഫലം നൽകുന്നതെന്ന് നോക്കാം.
മിഥുനം (Gemini): ജ്യോതിഷ പ്രകാരം ഈ മൂന്ന് ഗ്രഹങ്ങളുടെ സംക്രമണം മിഥുന രാശിക്കാർക്ക് ഗുണം ചെയ്യും. ഇവർക്ക് ജനുവരി 6 വരെ നാലര നല്ല കാലമായിരിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.
തുലാം (Libra): തുലാം രാശിക്കാർക്ക് വരാനിരിക്കുന്ന 4 മാസങ്ങൾ അനുകൂലമായിരിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലിയെ അഭിനന്ദിച്ചേക്കാം. ജോലിയിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും.
Also Read: Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ഗ്രഹങ്ങളുടെ ഈ സംക്രമം വരുന്ന 140 ദിവസങ്ങൾ കിടിലം അനുഗ്രഹങ്ങളുണ്ടാകും. ഈ കാലയളവിൽ നിങ്ങൾക്ക് ബഹുമാനവും ആദരവും ലഭിക്കും. നിങ്ങൾ ചെയ്യുന്ന ഏതൊരു പ്രവർത്തിയിലും വിജയം ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.
മീനം (Pisces): മൂന്ന് പ്രധാന ഗ്രഹങ്ങളുടെ സംക്രമത്തിന്റെ ഫലം മീനരാശിക്കാർക്ക് ശുഭകരമാണ്. ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഈ കാലയളവിൽ വ്യാപാരികൾക്ക് ലാഭമുണ്ടാകും, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കാൻ സാധ്യത, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം കൈവരിക്കാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...