Brihaspathi Uday:  ജ്യോതിഷ പ്രകാരം 2022 ഫെബ്രുവരി 23 മുതൽ ദേവഗുരു വ്യാഴം കുംഭ രാശിയിൽ അസ്തമിച്ചിരിക്കുകയാണ്.  ഇനി മാർച്ച് 27 ന് ഉയരും. ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ 8 രാശിക്കാർക്ക് വ്യാഴത്തിന്റെ ഉദയം മൂലം ശക്തമായ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നുവെന്നാണ്. വ്യാഴത്തിന്റെ ഉദയത്തിന്റെ ഗുണം ഏതൊക്കെ രാശിക്കാർക്കാണ് ലഭിക്കുന്നതെന്ന് നമുക്ക്  നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം (Aries)


വ്യാഴത്തിന്റെ ഉദയം ഈ രാശിക്കാരുടെ ജീവിതത്തിൽ സവിശേഷമായ മാറ്റമുണ്ടാക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ഇതോടൊപ്പം സന്തോഷവും ഐശ്വര്യവും വന്നു ചേരും. ബിസിനസുകാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. അവിവാഹിതർക്ക് വിവാഹ യോഗമുണ്ട്. വീട് വാങ്ങാനും അവസരമുണ്ടാകും.


Also Read: Rahu Gochar 2022: രാഹുവിന്റെ സംക്രമം ഈ 3 രാശിക്കാരുടെ 'ഭാഗ്യം' പ്രകാശിക്കും!


ഇടവം (Taurus)


വ്യാഴത്തിന്റെ ഉദയത്തോടെ ജോലിസ്ഥലത്ത് അനുകൂലമായ അന്തരീക്ഷം ദൃശ്യമാകും. നിങ്ങൾക്ക് പുതിയതും നല്ലതുമായ ജോലിയുടെ ഓഫർ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഏത് പുതിയ ജോലിയും ആരംഭിക്കാൻ കഴിയും. ജീവിതശൈലിയിൽ മാറ്റങ്ങൾ ദൃശ്യമാകും.


ചിങ്ങം (Leo)


വ്യാഴത്തിന്റെ ഉദയം ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാക്കും. പങ്കാളിത്ത ബിസിനസിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. മൊത്തത്തിൽ ഈ സമയം സാമ്പത്തികമായി അനുകൂലമായിരിക്കും. ജോലിയിലെ മാറ്റം നഷ്ടത്തിന് കാരണമാകും. കൂടാതെ നിക്ഷേപത്തിൽ നിന്ന് ലാഭത്തിന് സാധ്യതയുണ്ട്. കൂടാതെ ആരോഗ്യരംഗത്ത് ഉയർച്ച താഴ്ചകൾ ഉണ്ടാകും.


Also Read: Surya Rashi Parivartan: ഈ 5 രാശിക്കാരുടെ ഭാഗ്യം 3 ദിവസത്തിനുള്ളിൽ സൂര്യനെ പോലെ തിളങ്ങും!


തുലാം (Libra)


വ്യാഴത്തിന്റെ ഉദയം തുലാം രാശിക്കാർക്ക് ശുഭകരമാണെന്ന് തെളിയിക്കും. സന്താനങ്ങളുടെ ഭാഗത്തുനിന്ന് ശുഭവാർത്തകൾ കേൾക്കാനിടയാകും. പ്രണയ ജീവിതത്തിൽ വിജയിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. മത്സര പരീക്ഷകളിൽ വിജയസാധ്യതയുണ്ട്. ജോലിയിൽ നേട്ടം ലഭിക്കും.


വൃശ്ചികം (Scorpio)


ഗുരുവിന്റെ ഉദയത്തോടെ അമ്മയുടെ ഭാഗത്തുനിന്നും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ഇതോടൊപ്പം വാഹനസുഖവും കൈവരും. എങ്കിലും ഈ സമയത്ത് അമിതചെലവ് നിയന്ത്രിക്കേണ്ടതുണ്ട്. ഇതോടൊപ്പം അനാവശ്യ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. കുടുംബത്തിലെ കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കണം.


Also Read: Horoscope 2022: വരുന്ന 20 ദിവസത്തേക്ക് ഈ 4 രാശിക്കാർക്ക് രാജയോഗവും ധനലാഭവും ലഭിക്കും!


ധനു (Sagittarius)


വ്യാഴത്തിന്റെ ഉദയം ഭാഗ്യകരമാണെന്ന് തെളിയിക്കും. ഗുരുവിന്റെ ഉദയത്തോടെ മംഗള കർമ്മങ്ങളിൽ പങ്കാളികളാകുന്നതും യാത്ര ചെയ്യുന്നതിനും യോഗമുണ്ടാകും. 
തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ തൊഴിൽ ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.


മകരം (Capricorn)


വ്യാഴത്തിന്റെ ഉദയത്തോടെ ഈ രാശിക്കാർ തങ്ങളുടെ തൊഴിൽരംഗത്ത് പുരോഗതി കൈവരിക്കും. ഗുരുവിന്റെ ഉദയത്തിന്റെ പൂർണ്ണമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും വന്നുചേരും. സാമ്പത്തികമായി ഈ സമയം ശുഭകരമാണെന്ന് തെളിയും. എന്നിരുന്നാലും ചില ജോലികളിൽ സാമ്പത്തിക നിക്ഷേപം വളരെ ശ്രദ്ധയോടെ ചെയ്യേണ്ടി വരും. ജോലി സ്ഥലത്ത് മാറ്റമുണ്ടാകാം. ഗുരുവിന്റെ ഉദയത്തോടൊപ്പം ഭാഗ്യം പ്രകാശിക്കും.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)