Guru Chandala Yoga: ജ്യോതിഷത്തില്‍ വ്യാഴം, രാഹു എന്നീ ഗ്രഹങ്ങൾ വളരെ പ്രധാനപ്പെട്ടവയാണ്.  ഇവയുടെ ഓരോ ചലനവും 12 രാശികളുടെ ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്താറുണ്ട്. ഇവയുടെ മാറ്റം ഓരോ വ്യക്തികളിലും ഭൂമിയിലും പ്രതിഫലിക്കും. ഈ സമയം വ്യാഴവും രാഹുവും ചേര്‍ന്ന് ചണ്ഡാലയോഗം രൂപപ്പെടുന്നുണ്ട്.  ഇത് മാത്രമല്ല വ്യാഴവും രാഹുവും ചേര്‍ന്ന് ശനി മൂന്നാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ 1113 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അപൂര്‍വ സംഭവം നടക്കുന്നതെന്നതും പ്രധാനമാണ്.  ഇത് ഒക്ടോബര്‍ 30 വരെ തുടരും. ഈ സംയോജനത്തിന്റെ അവസാനം എല്ലാ രാശിക്കാരിലും ഇതിന്റെ സ്വാധീനമുണ്ടാകും. അതിലൂടെ ഇവർക്ക് ശുഭ-അശുഭ ഫലങ്ങൾ ലഭിക്കും. എങ്കിലും ഈ മൂന്ന് രാശിക്കാര്‍ക്ക് വളരെയധികം പ്രയോജനമുണ്ടാകും.  ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ബിസിനസ്സില്‍ പുരോഗതിയും ഉണ്ടാകും. ഗുരുചണ്ഡാലയോഗം ഭാഗ്യം തിരികെ ലഭിക്കുന്ന ആ 3 രാശിക്കാരെ അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Tirgrahi Yoga: ഒക്ടോബർ 1 മുതൽ ഇവരുടെ തലവര മാറും, ത്രിഗ്രഹി യോഗത്താൽ വൻ സമ്പത്തും വിജയവും!


മേടം (Aries): മേട രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം അനുകൂലമാണ്. മേടം രാശിക്കാര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കും. വിവിധ സ്രോതസ്സുകളില്‍ നിന്നും ധനനേട്ടം ഉണ്ടാകും. നിങ്ങള്‍ക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും. ജോലിയില്‍ നേട്ടങ്ങളുണ്ടാകും. സന്താനഭാഗ്യവും ലഭിച്ചേക്കാം. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കും. അവിവാഹിതര്‍ക്ക് ഈ സമയം വിവാഹത്തിനുള്ള യോഗമുണ്ട്. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഇപ്പോള്‍ വിജയസാധ്യതയുണ്ട്.  


ചിങ്ങം (Leo):  ഗുരുചണ്ഡാലയോഗത്തിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ചിങ്ങം രാശിയുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തിലൂടെയാണ് വ്യാഴം സഞ്ചരിക്കുന്നത്.  ഇതിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും. ഇതുമൂലം നിങ്ങളുടെ ആരോഗ്യവും പിതാവിന്റെ ആരോഗ്യവും മെച്ചപ്പെടും. ഈ രാശിക്കാര്‍ക്ക് സന്താനഭാഗ്യമുണ്ടാകും. വിദേശയാത്രയ്ക്ക് യോഗമുണ്ടാകും.  ആത്മീയ പ്രവര്‍ത്തനങ്ങളിലും മംഗളകരമായ പരിപാടികളിലും നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും. ഈ രാശിക്കാര്‍ക്ക് ഈ സമയം ഐശ്വര്യപ്രദമായിരിക്കും.


Also Read:  Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ? 


ധനു (Sagittarius): വ്യാഴം-രാഹു സംയോഗത്തിലൂടെ രൂപപ്പെടുന്ന ചണ്ഡാല യോഗം ധനു രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ഈ സമയം ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും, നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ വേഗത്തിലാകും.ധനു രാശിക്കാരുടെ ആരോഗ്യം മെച്ചപ്പെടും. ഓഹരി വിപണിയില്‍ നിന്ന് പ്രയോജനം ലഭിക്കും. സ്വര്‍ണം ക്രയവിക്രയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും.


ഗുരുചണ്ഡാലയോഗം 


ഗുരുചണ്ഡാല യോഗം രൂപപ്പെട്ടത് മേടം രാശിയിലായിരുന്നു. മേടം രാശിയില്‍ ഇതുവരെ വ്യാഴവും രാഹുവും ഒരുമിച്ചായിരുന്നു. ഏപ്രില്‍ മുതലായിരുന്നു ഈ യോഗത്തിന്റെ സ്വാധീനം നിലനിന്നിരുന്നത്. ഗുരുചണ്ഡാലയോഗം ഒരു വ്യക്തിയുടെ ജാതകത്തില്‍ വളരെ ദോഷകരമായി ബാധിക്കും. അങ്ങനെയുള്ളവർക്ക് ജീവിതത്തില്‍ വളരെയധികം തടസ്സങ്ങളും കഷ്ടങ്ങളും നേരിടേണ്ടി വരും. എന്നാല്‍ നിങ്ങളുടെ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തമെങ്കില്‍ ഗുരുചണ്ഡാലയോഗത്തിന്റെ കാഠിന്യത്തില്‍ കുറവുണ്ടാകും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.