Jupiter Transit 2023: പുതുവർഷത്തിൽ ഉണ്ടാകുന്ന ഗ്രഹങ്ങളുടെ ചലനത്തിന്റെ പ്രഭാവം വ്യക്തിയുടെ ജീവിതത്തിൽ വ്യക്തമായി ദൃശ്യമാകും. ജ്യോതിഷത്തിൽ വ്യാഴത്തെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം ശുഭസ്ഥാനത്ത് ആയിരിക്കുമ്പോൾ വ്യക്തിയുടെ ദാമ്പത്യ ജീവിതം സന്തോഷകരമാകും. അതുപോലെ വ്യാഴ ഗ്രഹാം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ അത് ഒരു വ്യക്തിയുടെ അറിവ്, വിദ്യാഭ്യാസം, കുട്ടികൾ, ദാനധർമ്മം, പിതാവ്-പുത്രൻ എന്നിവയെക്കൂടി ബാധിക്കും.  ജ്യോതിഷ പ്രകാരം 2023 ൽ വ്യാഴം മീനരാശിയിൽ നിന്നും മേടരാശിയിൽ പ്രവേശിക്കും. മേട രാശിയിൽ വ്യാഴത്തിന്റെ പ്രവേശനം പല രാശിക്കാർക്കും കാര്യമായ നേട്ടങ്ങൾ ലഭിക്കും. വരുന്ന വർഷം ഏതൊക്കെ രാശിക്കാർക്കാണ് സന്തോഷം നൽകുന്നതെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ശനി കൃപ; 2025 വരെ ധനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല!


മിഥുനം (Gemini):  മിഥുനം രാശിക്കാർക്ക് വ്യാഴത്തിന്റെ രാശിമാറ്റം മാറ്റം മൂലം പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഈ സമയത്ത് ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ബിസിനസ്സിൽ പുരോഗതി, ജോലിയിൽ സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. വ്യാഴത്തിന്റെ സംക്രമണം മിഥുനം രാശിക്കാർക്ക് വരുമാനത്തിന്റെ പുതിയ വഴികൾ തുറക്കും.


മീനം (Pisces): വ്യാഴം മീനരാശിയിൽ നിന്നാണ് മേടരാശിയിലേക്ക് പ്രവേശിക്കുന്നത്.  ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്കും പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഈ കാലയളവിൽ ഇവർക്ക് പെട്ടെന്ന് ധനലാഭം, ജോലിയിൽ നല്ല നേട്ടം എന്നിവ ലഭിക്കും. നിങ്ങൾ ബിസിനസ്സ് നടത്തുകയാണെങ്കിൽ ഈ സമയത്ത് വീ രാശിക്കാർക്ക് ഒരു വലിയ ഓർഡർ ലഭിച്ചേക്കും.


Also Read: വിപരീത രാജയോഗം: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം 


കർക്കടകം (Cancer): ജ്യോതിഷ പ്രകാരം കർക്കടക രാശിക്കാരുടെ ജാതകത്തിൽ വ്യാഴം ശുഭകരമായ നേട്ടങ്ങൾ നൽകും. കരിയറിൽ വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പുതിയൊരു വരുമാനം ഉണ്ടാകാൻ സാധ്യത. ബഹുമാനത്തിലും ആദരവും വർധിച്ചേക്കും. 


തുലാം (Libra): വ്യാഴത്തിന്റെ രാശിമാറ്റം  ഈ രാശിക്കാർക്ക് ജോലിയിൽ പുരോഗതി നൽകും. ബിസിനസ്സിൽ ലാഭം ഉണ്ടാക്കും. ഈ സമയത്ത് ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, വ്യക്തിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.


Also Read: 500 രൂപ നോട്ടിനെ കുറിച്ച് സർക്കാർ പുറത്തുവിട്ടു സുപ്രധാന വിവരങ്ങൾ! 


 


കന്നി (Virgo): ഈ രാശിക്കാർക്ക് പുതുവർഷത്തിൽ എല്ലാ ജോലികളിലും വിജയം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും.  ഈ കാലയളവിൽ ഒരു പ്രത്യേക സുഹൃത്തിനെ കണ്ടുമുട്ടാം.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.