Guru Margi 2023: വ്യാഴം നേർരേഖയിൽ; ഈ രാശിക്കാർക്ക് സുവർണ്ണ നേട്ടം
Jupiter retrograde 2023: വ്യാഴം ഒരു വ്യക്തിയുടെ ജാതകത്തിൽ ശുഭസ്ഥാനത്ത് ആണെങ്കിൽ അയാൾക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും. വ്യാഴം ഇപ്പോൾ വക്രഗതിയിൽ ചലിക്കുകയാണ് ഇത് ഏപ്രിൽ വരെ തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും.
Guru Margi Effect: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനത്തിന് ഒരു പ്രത്യേക പങ്കുണ്ട് എന്നത് സത്യമാണ്. അവയുടെ സ്വാധീനം എല്ലാ രാശികളേയും ജീവിതത്തെ ബാധിക്കും. ദേവഗുരു ബൃഹസ്പതിയ്ക്ക് രാശി മാറാൻ ഒരു വർഷമെടുക്കും. 2022 നവംബർ 24 ന് വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ഈ അവസ്ഥയിൽ ഏപ്രിൽ 21 രാത്രി 8.43 വരെ തുടരും. ഈ സമയം വരെ ചില പ്രത്യേക രാശിക്കാർക്ക് പ്രത്യേക ഗുണം ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
Also Read: ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും, ലഭിക്കും വൻ സമ്പൽസമൃദ്ധി
മേടം (Aries): വ്യാഴത്തിന്റെ ശുഭഭാവം മേടം രാശിക്കാർക്ക് അനുകൂലമായ സ്വാധീനം ചെലുത്തും. ജോലിസ്ഥലത്ത് വിജയം കൈവരിക്കും, പുരോഗതിക്കുള്ള സാധ്യതയും ഉണ്ടാകും. ഈ സമയത്ത് ധനലാഭം ഉണ്ടാകും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും.
ഇടവം (Taurus): വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെ ഇടവ രാശിക്കാർക്ക് നല്ല കാലത്തിന് തുടക്കമാകും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകാം. ബിസിനസുകാർക്ക് അവരുടെ ജോലി വിപുലീകരിക്കാൻ കഴിയും. ഏപ്രിൽ 21 വരെ എല്ലായിടത്തുനിന്നും ശുഭഫലങ്ങൾ ലഭിക്കും. ദീർഘയാത്രയ്ക്ക് സാധ്യത.
Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
കർക്കടകം (Cancer): ഗുരു മാർഗിയായിരിക്കുന്നത് കർക്കടക രാശിക്കാർക്ക് വൻ അനുഗ്രഹമുണ്ടാക്കും. ആരോഗ്യം മികച്ചതായിരിക്കും അതിനാൽ ഊർജ്ജത്തോടെ പ്രവർത്തിക്കും. ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും. അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിവാഹം നടക്കും.
വൃശ്ചികം (Scorpio): വ്യാഴത്തിന്റെ നേർരേഖയിലുള്ള സഞ്ചാരം വൃശ്ചിക രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ നൽകും. ഏത് പുതിയ ജോലിക്കും ഈ സമയം അനുകൂലമാണ്. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപം ഭാവിയിൽ ഗുണം ചെയ്യും. ധാരാളം ധനലാഭം ഉണ്ടാകും അതുമൂലം സാമ്പത്തിക വശം ശക്തമാകും.
മീനം (pisces): മീനരാശിയുടെ അധിപനായ വ്യാഴം സ്വന്തം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുകയും വലിയ നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും. ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)