ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം ആളുകളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന പോലെ തന്നെ ഗ്രഹങ്ങളുടെ സംയോജനവും മനുഷ്യജീവിതത്തിൽ പ്രത്യേക സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു ജാതകത്തിലോ രാശിയിലോ ഏതെങ്കിലും രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ, ഈ അവസ്ഥയെ ഗ്രഹങ്ങളുടെ സംയോജനം എന്ന് വിളിക്കുന്നു. മെയ് 17 മുതൽ മീനരാശിയിൽ വ്യാഴത്തിന്റെയും ചൊവ്വയുടെയും കൂടിച്ചേരൽ ഉണ്ടായിരിക്കുന്നു. വ്യാഴം മറ്റേതെങ്കിലും ഗ്രഹവുമായി കൂടിച്ചേരുമ്പോൾ അതിലൂടെ രൂപം കൊള്ളുന്ന യോഗങ്ങൾ മിക്കവാറും ശുഭകരമാണ്. അടുത്ത മാസം ജൂൺ 27 വരെ ഈ ചൊവ്വ-ഗുരു സംയോഗം തുടരും. കാരണം ജൂൺ 27 ന് ചൊവ്വ മീനം വിട്ട് മേടത്തിൽ പ്രവേശിക്കും. മീനം രാശിയിൽ ഈ സംയോജനം രൂപപ്പെടുന്നതിനാൽ ഈ രാശിക്കാർക്ക് നല്ല ഫലങ്ങളുണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം - മിഥുനം രാശിക്കാർക്ക് കരിയറിൽ മികച്ച വിജയം ലഭിക്കും. ആഗ്രഹിച്ച ജോലി നേടുന്നതിൽ നിങ്ങൾ വിജയിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കാനുള്ള സാധ്യതകളുണ്ട്.


കർക്കടകം - ഈ രാശിക്കാർക്ക് ജീവിതത്തിൽ ഭാ​ഗ്യം വന്ന് ചേരും. വ്യത്യസ്ത മാർഗങ്ങളിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ ശക്തമാകും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.


Also Read: Saturn Transit: ശനിയുടെ രാശിമാറ്റം: 2023 ജനുവരി വരെ ഈ നാല് രാശിക്കാർക്ക് ശനിയുടെ കൃപയുണ്ടാകും, ഇതിൽ നിങ്ങളുടെ രാശി ഏതാണ്?


 


ധനു - ധനു രാശിക്കാർക്ക് സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നുണ്ട്. ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാം. തടഞ്ഞുവച്ച പണം തിരികെ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വളരെ വിലമതിക്കപ്പെടും.


മീനം - ജോലിസ്ഥലത്ത് നിങ്ങൾക്ക് നല്ല പേര് ലഭിക്കും. സമ്പത്ത് വർദ്ധിപ്പിക്കുന്നതിൽ നിങ്ങൾ വിജയിക്കും. ഒന്നിലധികം മാധ്യമങ്ങളിലൂടെ വരുമാനം നേടാം. സമൂഹത്തിൽ നിങ്ങളുടേതായ വ്യക്തിത്വം ഉണ്ടാക്കാൻ കഴിയും.


ഈ ​ഗ്രഹങ്ങളുടെ സംയോജന സമയത്ത് ഇക്കാര്യങ്ങൾ ചെയ്യുക:  വ്യാഴം-ചൊവ്വ ചേരുന്ന യോഗ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ മംഗളകരമായ യോഗ സമയത്ത്, ഇടയ്ക്കിടെ ദാനധർമ്മങ്ങൾ ചെയ്യുന്നത് അഭികാമ്യമാണ്. ഈ കാലയളവിൽ ദാനധർമ്മങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമെന്നും ജാതകത്തിൽ ഗുരുവിന്റെയും ചൊവ്വയുടെയും സ്ഥാനം ശക്തിപ്പെടുത്തുമെന്നും വിശ്വസിക്കപ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.