Saturn Transit: ശനിയുടെ രാശിമാറ്റം: 2023 ജനുവരി വരെ ഈ നാല് രാശിക്കാർക്ക് ശനിയുടെ കൃപയുണ്ടാകും, ഇതിൽ നിങ്ങളുടെ രാശി ഏതാണ്?

ഒമ്പത് ഗ്രഹങ്ങളിലും ശനിക്ക് പ്രത്യേക പ്രാധാന്യമാണുള്ളത്. ശനിദേവന്റെ അനുഗ്രഹം ഉള്ളവരുടെ ജീവിതം ധന്യമാകുമെന്നാണ് പറയപ്പെടുന്നത്. ജാതകത്തിൽ ശനി ശുഭഫലത്തിലാണെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിൽ പല സൗഭാ​ഗ്യങ്ങളും ലഭിക്കുന്നു. എന്നാൽ അശുഭകരമായ അവസ്ഥയിലാണെങ്കിൽ ഒരാളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ശനി നിലവിൽ കുംഭ രാശിയിലാണുള്ളത്. ഏപ്രിൽ 29 നായിരുന്നു ശനിയുടെ രാശിമാറ്റം. ഇപ്പോൾ വീണ്ടും ശനിയുടെ രാശി മാറാൻ പോകുന്നു. ജൂലൈ 12ന് വീണ്ടും മകരം രാശിയിലേക്ക് മാറുകയാണ്. 2023 ജനുവരി 17 വരെ ഇവിടെ തുടരും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്ക് ശനിയുടെ കൃപയുണ്ടാകും എന്ന് അറിയാം.  

1 /4

കർക്കടകം: ഏകദേശം ആറ് മാസത്തെ ഈ കാലയളവ് കർക്കടക രാശിക്കാർക്ക് അനുകൂലമായിരിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. ഇവർക്ക് ഒന്നിൽ കൂടുതൽ മാധ്യമങ്ങളിലൂടെ പണം ലഭിക്കാൻ അവസരമുണ്ടാകും. ബിസിനസിൽ നല്ല പുരോഗതി കൈവരിക്കുന്നതിൽ വിജയിക്കും.

2 /4

വൃശ്ചികം: ഈ രാശിക്കാർക്കും സമയം അനുകൂലമാണ്. യാത്രക്ക് അനുകൂലമായ യോഗങ്ങൾ വന്നു ചേരും. ഏത് ജോലിയിലും മികച്ച വിജയം കൈവരിക്കാൻ കഴിയും. നിക്ഷേപത്തിൽ നിന്ന് നല്ല വരുമാനം ലഭിക്കും. ഈ കാലയളവിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. വീട്ടിൽ കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയുണ്ടാകും.

3 /4

മീനം: ഈ കാലയളവിൽ മീനം രാശിക്കാർ ഏഴര ശനിയിൽ നിന്ന് മുക്തനായിരിക്കും. മാനസിക പിരിമുറുക്കം ഉണ്ടായേക്കും. അതേസമയം ജോലിയിൽ നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. നിങ്ങളുടെ ജോലി വളരെ വിലമതിക്കപ്പെടും. വിദേശത്ത് ജോലി ലഭിക്കാനുള്ള ആഗ്രഹം സഫലമാകും. ജോലിസ്ഥലത്ത് ഒരു വലിയ ഉത്തരവാദിത്തം ലഭിക്കും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്കും സമയം അനുകൂലമാണ്.

4 /4

ചിങ്ങം: ഈ രാശിക്കാർക്ക് തൊഴിൽ മേഖലയിൽ മികച്ച വിജയം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ മാർഗങ്ങളിലൂടെ പണം സമ്പാദിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ നല്ല വിജയം നേടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ജോലി എല്ലായിടത്തും വളരെ വിലമതിക്കപ്പെടും.

You May Like

Sponsored by Taboola