വ്യാഴം പൂയം നക്ഷത്രത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ് ​ഗുരുപുഷ്യ ​യോ​ഗം രൂപം കൊള്ളുന്നത്. ജ്യോതിഷ വിശ്വാസ പ്രകാരം, ഒക്ടോബർ 24ന് വ്യാഴം പൂയം നക്ഷത്രത്തിലേക്ക് സഞ്ചരിക്കുകയാണ്. ​ഗുരുപുഷ്യ യോ​ഗത്താൽ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് ​ഗുരുപുഷ്യ യോ​ഗത്തിലൂടെ ഭാ​ഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കന്നി രാശിക്കാർക്ക് സമ്പത്ത് വർധിക്കും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. കരിയറിൽ വളർച്ചയുണ്ടാകും. സമ്പത്തും ഐശ്വര്യവും ഉണ്ടാകും. സമ്പത്ത് ഉണ്ടാക്കാനുള്ള മാർ​ഗങ്ങളെക്കുറിച്ച് കൃത്യമായ ധാരണ കൈവരും. ഇത് കന്നി രാശിക്കാരെ വലിയ സമ്പന്നരാക്കും. ബിസിനസിൽ ഉയർച്ചയുണ്ടാകും. കന്നി രാശിക്കാരുടെ പേരും പ്രശസ്തിയും വർധിക്കും. വീട്ടിൽ സന്തോഷം ഉണ്ടാകും.


ALSO READ: ദീപാവലിക്ക് ശേഷം ഈ രാശിക്കാ‍ർക്ക് രാജയോ​ഗം; കാത്തിരിക്കുന്നത് വലിയ സൗഭാ​ഗ്യങ്ങൾ


വൃശ്ചികം രാശിക്കാർക്ക് ​ഗുരുപുഷ്യ യോ​ഗത്തിലൂടെ ജീവിതത്തിൽ വളർച്ചയുണ്ടാകും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നവർക്കും വലിയ ലാഭം ലഭിക്കും. ബിസിനസിൽ നിക്ഷേപത്തിന് പലരും മുന്നോട്ട് വരും. ചെറിയ രീതിയിൽ നിന്ന് തുടങ്ങുന്ന ബിസിനസ് ആണെങ്കിലും ഉയർച്ചയുണ്ടാകും. സ്ത്രീകളും പുരുഷന്മാരും ബിസിനസിൽ ഒരുപോലെ ശോഭിക്കും. ജോലിക്കാർക്ക് ശമ്പളം വർധിക്കും. കുടുംബത്തിനൊപ്പം വിദേശരാജ്യം സന്ദർശിക്കും.


ALSO READ: ഈ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കൂ... ഐശ്വര്യവും സമ്പത്തും നിങ്ങളെ തേടിയെത്തും!


മീനം ​രാശിക്കാർക്ക് ​ഗുരുപുഷ്യ യോ​ഗത്താൽ നിരവധി ഭാ​ഗ്യങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച്, ബിസിനസ് ചെയ്യുന്നവർക്ക് വലിയ നേട്ടം ഉണ്ടാകും. ചെറിയ ബിസിനസ് ഉള്ളവർക്ക് ബിസിനസ് വിപുലീകരിക്കാൻ സാധിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. വിദേശത്ത് യാത്ര പോകാൻ അവസരം ഉണ്ടാകും. പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കും. സമ്പത്ത് വർധിക്കും. വീട് പുതുക്കി പണിയും. പുതിയ വാഹനം വാങ്ങാൻ സാധിക്കും.


Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.