ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിൽ രാശിമാറുന്നു. ഇത് ചില രാശിക്കാർക്ക് ഗുണകരമാകുമ്പോൾ ചില രാശിക്കാർക്ക് ദോഷം ചെയ്യുന്നു. ശനിയുടെ രാശിമാറ്റം ഏതെല്ലാം രാശിക്കാർക്കാണ് ഗുണം ചെയ്യുന്നതെന്ന് അറിയാം.
ദീപാവലിക്ക് ശേഷം, ശനി നവംബർ 15ന് കുംഭം രാശിയിൽ പ്രവേശിക്കും. ഇത് നാല് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങളും പുരോഗതിയും വിജയങ്ങളും നൽകും.
മേടം (Aries): മേടം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ വിജയം ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. മേടം രാശിക്കാർക്ക് ഈ സമയം വലിയ ഭാഗ്യം ഉണ്ടാകും.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. കുടുംബ ബന്ധങ്ങൾ ദൃഢമാകും. രോഗബാധിതർക്ക് ആരോഗ്യം മെച്ചപ്പെടും. ഈ സമയം, കർക്കടക രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ഉണ്ടാകും.
കന്നി(Virgo): കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. കോടതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും. കടബാധ്യതകൾ കുറയും. പുരോഗതിയുണ്ടാകും. സന്തോഷ വാർത്തകൾ നിങ്ങളെ തേടിയെത്തും.
മകരം (Capricorn): മകരം രാശിക്കാരുടെ ജീവിതത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ജോലി ലഭിക്കും. ബിസിനസ് ലാഭകരമാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)