Guru Rashi Parivartan 2021: വ്യാഴം ഈ ദിവസം കുംഭ രാശിയിൽ പ്രവേശിക്കും, ഈ 4 രാശിക്കാർ തിളങ്ങും
Guru Rashi Parivartan 2021: ദേവഗുരു ബൃഹസ്പതി (Devguru Brihaspati) ധനു, മീനം രാശിയെ ഭരിക്കുന്ന ഗ്രഹമാണ്. വ്യാഴത്തെ ഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും ദേവനായി കണക്കാക്കപ്പെടുന്നു.
Guru Rashi Parivartan 2021: ജ്യോതിഷത്തിൽ ദേവഗുരുവായ ബൃഹസ്പതിയുടെ (Devguru Brihaspati) രാശിമാറ്റം വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഇത് ധനു, മീനം രാശികളുടെ സ്വാമി ഗ്രഹമാണ്.
വ്യാഴ ഗ്രഹത്തെ ഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും ഘടകമായി കണക്കാക്കപ്പെടുന്നു. വ്യാഴത്തിന്റെ രാശിമാറ്റത്തിന്റെ ഫലം 12 രാശികൾക്കും ബാധകമാണ്.
Also Read: Lunar Eclipse 2021: ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുത്, എന്തുകൊണ്ട്?
ദേവഗുരുവായ ബൃഹസ്പതി (Devguru Brihaspati) നവംബർ 20 ന് കുംഭ രാശിയിൽ പ്രവേശിക്കും. കുംഭം രാശിയിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനത്തിന്റെ ഫലം ഈ 4 രാശിക്കാർക്ക് കൂടുതലായിരിക്കും. ഈ കാലയളവിലെ രാശിക്കാർക്ക് കുറച്ചു നാളുകളായി നിലനിന്നിരുന്ന പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും. വിജയത്തിന്റെ പുതിയ ദിനങ്ങൾ സൃഷ്ടിക്കപ്പെടും.
ചില പ്രധാന ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. യുവജനങ്ങൾക്ക് വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. വീട്ടിലെ അന്തരീക്ഷത്തിൽ സന്തോഷവും സമാധാനവും യോജിപ്പും നിലനിൽക്കും. ഈ രാശിമാറ്റം നിങ്ങളിൽ എന്ത് ഫലമുണ്ടാക്കുമെന്ന് നമുക്ക് നോക്കാം...
Also Read: Gopashtami 2021: ഇന്ന് ഗോപാഷ്ടമി, അറിയാം ശുഭ സമയവും പ്രാധാന്യവും
വ്യത്യസ്തമായ ഒരു ഐഡന്റിറ്റി സൃഷ്ടിക്കുന്നതിൽ വിജയിക്കും (Will be successful in creating a different identity)
കന്നി (Virgo): കന്നി രാശിക്കാർക്ക് ഈ സമയം സ്വന്തം ഐഡന്റിറ്റി വ്യത്യസ്തമാക്കാൻ കഴിയും. നിങ്ങൾക്ക് പെട്ടെന്ന് ധനലാഭത്തിന് സാധ്യതയുണ്ട്. സ്ഥാനമാനങ്ങൾ വർദ്ധിക്കും. ഈ സമയത്ത്നി നിക്ഷേപിക്കുന്നത് നിങ്ങൾക്ക് ഭാവിയിൽ പ്രയോജനം ലഭിക്കും.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മോചനം ലഭിക്കും (Will get freedom from financial crisis)
കർക്കടകം (Cancer): വ്യാഴത്തിന്റെ സംക്രമകാലം നിങ്ങൾക്ക് അനുകൂലമായിരിക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. രാശിമാറ്റത്തിന്റെ ഫലം മൂലം ശുഭഫലങ്ങൾ ലഭിക്കും. നിങ്ങളുടെ കരിയറിൽ പുരോഗതിക്കോ മാറ്റത്തിനോ സാധ്യതയുണ്ട്. വ്യവസായികൾക്ക് നേട്ടമുണ്ടാകും.
ധനലാഭത്തിന് യോഗം
മകരം (Capricorn): ഈ രാശിക്കാർക്ക് ധനലാഭത്തിന് സാധ്യത. ഈ സമയത്ത് നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യാഴ സംക്രമ കാലയളവിൽ നിങ്ങളുടെ സംസാരത്തിൽ വ്യക്തത ഉണ്ടാകും. സഹോദരീ സഹോദരൻമാർ തമ്മിലുള്ള ബന്ധത്തിൽ മാധുര്യം ഉണ്ടാകും. സാമ്പത്തിക രംഗത്ത് ഈ സമയം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും.
ബിസിനസ്സിൽ പുരോഗതി ഉണ്ടാകും (Business will get progress)
മേടം (Aries): വ്യാഴം നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കും. ഇതുമൂലം തൊഴിൽരംഗത്തും ബിസിനസ്സിലും നിങ്ങൾക്ക് പുരോഗതി ലഭിക്കും. കുംഭ രാശിയിൽ വ്യാഴത്തിന്റെ പ്രവേശനം വഴി നല്ല വാർത്തകൾ ലഭിക്കും. വ്യാപാരികൾക്ക് ലാഭമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...