Lunar Eclipse 2021: ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുത്, എന്തുകൊണ്ട്?

Lunar Eclipse 2021: ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുതെന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുതെന്ന് പറയുന്നതെന്തുകൊണ്ടെന്ന്?  

Written by - Ajitha Kumari | Last Updated : Nov 12, 2021, 07:33 AM IST
  • ചന്ദ്രഗ്രഹണസമയത്ത് ഊർജ്ജത്തിൽ മാറ്റമുണ്ടാകും
  • ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു
  • അൾട്രാവയലറ്റ് രശ്മികൾ മൂലം പാകം ചെയ്ത ഭക്ഷണം കേടാകും
Lunar Eclipse 2021: ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുത്, എന്തുകൊണ്ട്?

Lunar Eclipse 2021: ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം (Chandra Grahan 2021) നവംബർ 19 ന് സംഭവിക്കും.  ഈ ദിവസം കാർത്തിക പൂർണിമയുമാണ്. 

ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത് ദോഷം ചെയ്യുമെന്നാണ് വിശ്വാസം. ചന്ദ്രഗ്രഹണ സമയത്ത്  (Lunar eclipse) ഒന്നും കഴിക്കരുതെന്നാണ് ആളുകൾ പറയാറുള്ളത്.  എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുതെന്ന് പറയുന്നതെന്തുകൊണ്ടെന്ന്? 

Also Read: Gopashtami 2021: ഇന്ന് ഗോപാഷ്ടമി, അറിയാം ശുഭ സമയവും പ്രാധാന്യവും

വാസ്തവത്തിൽ ഇതിന് പിന്നിൽ ഒരു പ്രത്യേക കാരണമുണ്ട്. തിരുവെഴുത്തുകൾ അനുസരിച്ച് ചന്ദ്രഗ്രഹണം മാറ്റത്തിന്റെ ഒരു സൂചനയായും മോശം ശകുനത്തിന്റെ സമയമായും കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് ഈ സമയത്ത് ചില മുൻകരുതലുകൾ പാലിക്കാൻ നിർദ്ദേശിക്കുന്നത്. 

ഈ സമയത്ത് ചന്ദ്രന്റെ കിരണങ്ങൾ വിഷലിപ്തമായി കണക്കാക്കപ്പെടുന്നു.  അതുകൊണ്ട്  ഈ സമയത്ത് നിങ്ങൾ എന്തെങ്കിലും കഴിച്ചാൽ അത് നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Also Read: Horoscope November 12, 2021: ഇന്ന് വൃശ്ചികം, ധനു, മീനം രാശിക്കാർക്ക് പ്രതിസന്ധിയുടെ സമയം, ദൂരയാത്ര ഒഴിവാക്കുക

 

ഊർജ്ജ ചക്രങ്ങളെ ബാധിക്കുന്നു (effect on energy cycles)

ഗർഭിണികളോട് ഈ സമയത്ത് പറയാറുണ്ട് ദോഷകരമായ കാര്യങ്ങളിൽ നിന്നും ഈ ദിനം അകന്നു നിൽക്കണമെന്ന്.  വിശ്വാസങ്ങൾ അനുസരിച്ച് ചന്ദ്രന്റെ ചക്രങ്ങൾ നമ്മുടെ ശരീരത്തിൽ ശാസ്ത്രീയവും മാനസികവുമായ സ്വാധീനം ചെലുത്തുന്നു.

ഇത് നമ്മുടെ ഊർജ്ജ ചക്രങ്ങളെയും ബാധിക്കുന്നു. പ്രത്യേകിച്ച് ഗ്രഹണ സമയത്ത് പഴങ്ങളോ സാലഡുകളോ കഴിക്കുന്നത് ഒഴിവാക്കണം. കാരണം ചന്ദ്രന്റെ കിരണങ്ങൾ അതിന്റെ ഗുണങ്ങളെ നശിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ദഹിക്കാൻ ഏറെ സമയമെടുക്കുന്ന ഒന്നും ഈ സമയത്ത് കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു.

Also Read: viral video: പാമ്പ് ചിരിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണാം 

ഗ്രഹണ സമയത്ത് പരിസ്ഥിതിയിൽ മാറ്റം (change in environment during eclipse)

ചന്ദ്രഗ്രഹണ സമയത്ത്, ഊർജ്ജത്തിൽ മാറ്റം സംഭവിക്കുകയും അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഗ്രഹണ സമയത്ത് പരിസ്ഥിതിയിലെ മാറ്റങ്ങളും അൾട്രാവയലറ്റ് രശ്മികളും കാരണം പാകം ചെയ്ത ഭക്ഷണം കേടാകും. പാകം ചെയ്ത ഭക്ഷണത്തിൽ ഈ കിരണങ്ങൾ വീഴുമ്പോൾ, ഭക്ഷണം മലിനമാകും.

ഭക്ഷണം സൂരക്ഷിതമായിരിക്കാൻ ഇതിൽ തുളസി ഇലകൾ സൂക്ഷിക്കുക (Keep basil leaves to preserve food)

ഗ്രന്ഥങ്ങൾ അനുസരിച്ച് ചന്ദ്രഗ്രഹണം സൂക്ഷ്മാണുക്കളുടെ മരണത്തിന് കാരണമാകുന്നു. അതുകൊണ്ടാണ് ഈ സമയത്ത് ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതും നിരോധിച്ചിരിക്കുന്നത്. പാകം ചെയ്ത ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ തുളസി ഇലകൾ ഇട്ട് സൂക്ഷിക്കുക. 

Also Read: കൊടുംതണുപ്പത്തും കുട്ടിക്കുപ്പായത്തിൽ പെൺകുട്ടികൾക്ക് തണുപ്പ് അനുഭവപ്പെടാത്തതെന്ത്?

ഇത് റേഡിയേഷൻ നീക്കം ചെയ്യുകയും ഭക്ഷണം വിഷമായി മാറുന്നത് തടയുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രഹണസമയത്ത് തുളസിയില ചേർത്ത പാൽ കഴിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News