ഗുരുവായൂരപ്പൻറെ ഏറ്റവും പ്രിയപ്പെട്ട തുലാഭാരത്തിന് പിന്നിലെ ഐതീഹ്യം ഇതാണ്
ഇതിലെല്ലാം പറഞ്ഞ് വെക്കുന്ന തത്ത്വം ഒന്ന് മാത്രമാണ് ഭഗവാന് തുല്യമായി ഒന്നുമില്ല അതിന് പകരമാവാൻ ഒന്നിനും കഴിയുകില്ല
എല്ലാ ക്ഷേത്രങ്ങളിലെയും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് തുലാഭാരം. തുലാഭാരത്തട്ടിലുള്ള ആളുടെ തൂക്കത്തിന് അനുസരിച്ച് ഇൗശ്വരന് ഒരു ദ്രവ്യം സമർപ്പിക്കുന്നതാണ് തുലാഭാരത്തിൻറെ രീതി. പഞ്ചസാര,നാളികേരം, ശര്‍ക്കര, നെയ്യ്, താമരമൊട്ട് തുടങ്ങി പല വിധ ദ്രവ്യങ്ങള്‍ തുലാഭാരത്തിനായി ഉപയോഗിക്കാറുണ്ട്. ശ്രീകൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് തുലാഭാരം. അതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഭാര്യ സത്യഭാമക്കുണ്ടായ സ്വാർഥതയാണ് കഥക്ക് പിന്നിൽ. ഒരു തർക്കത്തിനിടിയിൽ നാരദ മഹർഷി ഭഗവാനെ തനിക്ക് നൽകാമോ എന്ന് സത്യഭാമയോട് ആവശ്യപ്പെട്ടു എന്നാൽ സത്യഭാമ ഭഗവാനെ വിട്ടു കൊടുക്കാൻ തയ്യറായില്ല.സത്യഭാമ ധനിക ആയിരുന്നതിനാൽ നാരദർ മറ്റൊരു തന്ത്രം കൂടി പ്രയോഗിച്ചു. ഭഗവാനില്ലെങ്കിൽ അദ്ദേഹത്തിൻറെ ഭാരത്തിൽ തനിക്ക് ധനം നൽകിയാൽ മതിയെന്നായി.
Also Read: നാഗാഷ്ടക മന്ത്രം 28 ദിവസം ജപിച്ചാൽ ഉത്തമ ഫലം നിശ്ചയം
ഒട്ടും മടിക്കാതെ സത്യഭാമ സ്വർണ്ണനാണയങ്ങളും പണവുമെല്ലാം ഭഗവാനെ ത്രാസിലിരുത്തിയ ശേഷം തട്ടിൽ നിറച്ചു. എന്നാൽ മുഴുവൻ സമ്പത്തും നിറച്ചിട്ടും ഭഗവാൻറെ തട്ട് പൊങ്ങിയില്ല. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന സത്യഭാമയുടെ അടുത്ത്. ശ്രീകൃഷ്ണൻറെ മറ്റൊരു ഭാര്യയായ രുക്മിണി വന്നുവെന്നും സത്യഭാമയുടെ വിഷമം മനസ്സിലാക്കി അവിടെയുണ്ടായിരുന്ന തുളസിച്ചെടിയിൽ നിന്നും ഒരില പറിച്ചെടുത്ത് ത്രാസിൻറെ തട്ടിൽ വെച്ചുവെന്നും ത്രാസ് പൊങ്ങിയെന്നുമാണ് കഥ.
Also Read: Vastu Tips: റോഡിൽ വീണു കിടക്കുന്ന കാശ് എടുക്കണോ വേണ്ടയോ? ഫലം എന്താണ് അറിയാം..
എന്നാല്‍ ശരിയായില്ല. ആ സമയം തട്ടില്‍ ഉണ്ടായിരുന്ന മുഴുവന്‍ ധനവും മാറ്റിവയ്ക്കാന്‍ ഭഗവാന്‍ ആവശ്യപ്പെട്ടു. അവ മാറ്റി വെച്ച ശേഷം രണ്ടു തട്ടും തുല്യമായി വന്നു. ഇതാണ് തുലാഭാരം വഴിപാടിന് പിന്നിലെ ഐതീഹ്യം.ഇതിലെല്ലാം പറഞ്ഞ് വെക്കുന്ന തത്ത്വം ഒന്ന് മാത്രമാണ്. ഭഗവാന് തുല്യമായി ഒന്നുമില്ല. അതിന് പകരമാവാൻ ഒന്നിനും കഴിയുകില്ല. ആ ചൈതന്യം നിറഞ്ഞാണ് നമ്മുടെ എല്ലാം ശരീരമുള്ളത്. അത് തിരിച്ചറിയുക ഭഗവാനെ അടുത്തറിയുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...