Guruvayur Ekadashi: ഗുരുവായൂരിൽ ഇന്ന് ദശമിവിളക്ക്; നാളെ ഏകാദശി
Guruvayur Ekadashi 2024: ദശമിദിനമായ ചൊവ്വാഴ്ച പുലർച്ചെ നട തുറന്നാൽ ബുധനാഴ്ച ഏകാദശിയും കഴിഞ്ഞ് പിറ്റേന്ന് ദ്വാദശിയ്ക്ക് രാവിലെ ഒൻപതിനാണ് നട അടയ്ക്കുക.
തൃശൂർ: ഗുരുവായൂരിൽ ഇന്ന് ദശമിവിളക്ക്. ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ വകയാണ് ദശമിവിളക്ക്. ഗുരുവായൂർ ഏകാദശിയുടെ ഭാഗമായാണ് ഇന്ന് ദശമിവിളക്ക്. കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാരുടെ മേളവും ഉച്ചതിരിഞ്ഞ് ചോറ്റാനിക്കര വിജയൻ മാരാർ നയിക്കുന്ന പഞ്ചവാദ്യവും ഉണ്ടാകും. സന്ധ്യയ്ക്ക് ഗുരുവായൂർ ശശി മാരാരുടെ കേളിയുണ്ടാകും.
ഇനി 54 മണിക്കൂറിന് ശേഷമാണ് നട അടയ്ക്കുക. ദശമിദിനമായ ചൊവ്വാഴ്ച പുലർച്ചെ നട തുറന്നാൽ ബുധനാഴ്ച ഏകാദശിയും കഴിഞ്ഞ് പിറ്റേന്ന് ദ്വാദശിയ്ക്ക് രാവിലെ ഒൻപതിനാണ് നട അടയ്ക്കുക. പൂജാ ചടങ്ങുകൾക്ക് മാത്രമായിരിക്കും നട അടയ്ക്കുക. ബുധനാഴ്ചയാണ് വ്രതാനുഷ്ഠാനത്തിന്റെ ഏകാദശി.
പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ ആറരയ്ക്കാണ്. രാവിലെ ഒൻപത് മണിയോടെയാണ് സാധാരണ എഴുന്നള്ളിപ്പ് നടക്കാറ്. കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ രണ്ടര മണിക്കൂർ നേരത്തെയാക്കിയത്. രാവിലെ ഒൻപതിന് പ്രസാദ ഊട്ട് തുടങ്ങും.
ഗജരാജൻ കേശവൻ അനുസ്മരണത്തിനുള്ള അഞ്ചാനകളുമായുള്ള ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്നാണ് പുറപ്പെട്ടത്. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ ഒൻപതിന് പഞ്ചരത്ന കീർത്തനാലാപനം നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.