Guruvayur Temple: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനാനുമതി
കൊവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗണിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിൽ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി.
തൃശൂര്‍: കൊവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗണിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിൽ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി. ക്ഷേത്രം ഒന്നര മാസത്തിന് ശേഷമാണ് നാളെമുതൽ തുറക്കാൻ തീരുമാനമായത്.
പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴിയാണ് അനുവദിച്ചിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും ഗുരുവായൂരില്‍ (Guruvayur Temple) ഭക്തരെ പ്രവേശിപ്പിക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
300 പേര്‍ക്കായിരിക്കും ഒരു ദിവസം വെര്‍ച്വല്‍ ക്യൂ വഴി ക്ഷത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകുക. അതും ഒരു സമയം 15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശനം. നാളെ മുതൽ ക്ഷേത്രത്തിൽ വിവാഹങ്ങൾക്കും അനുമതിയുണ്ട്. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓൺലൈൻ വഴി ബുക്ക് ചെയ്യണം.
ഒരു വിവാഹത്തിന് പത്ത് പേര്‍ക്കായിരിക്കും പ്രവേശനം. കൂടാതെ വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കും. ഒരു ദിവസം എത്ര വിവാഹങ്ങള്‍ അനുവദിക്കും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
Also Read: ശങ്കരാചാര്യർ രചിച്ച ഈ സ്തോത്രം ദിനവും ചൊല്ലുന്നത് ഉത്തമം
ഇന്നലെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി (Test Positivity) കുറഞ്ഞ സ്ഥലങ്ങളിൽ ഉപാധികളോടെ ആരാധനാലയങ്ങൾ തുറക്കാമെന്ന് തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...