ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ..

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്ന ക്ഷേത്രവും ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തന്നെയാണ്.   

Written by - Ajitha Kumari | Last Updated : Apr 22, 2021, 10:59 AM IST
  • കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഗുരൂവായൂർ ക്ഷേത്രം.
  • വൈകുണ്ഠം എന്നാണ് ഗുരുവായൂർ അറിയപ്പെടുന്നത്
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്ന ക്ഷേത്രവും ഗുരുവായൂര്‍ തന്നെയാണ്
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ..

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഗുരൂവായൂർ ക്ഷേത്രം.  ഭൂമിയിലെ വൈകുണ്ഠം എന്നാണ് ഗുരുവായൂർ അറിയപ്പെടുന്നത് തന്നെ.  

അതുകൊണ്ടുതന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്ന ക്ഷേത്രവും ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തന്നെയാണ്. ഭൂലോക വൈകുണ്ഠത്തില്‍ ഭഗവാന്‍ കൃഷ്ണനു മുന്നില്‍ വിവാഹം നടത്തിയാല്‍ ദീര്‍ഘകാല ദാമ്പത്യം ലഭിക്കും എന്നാണ് വിശ്വാസം.

Also Read: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ പ്രധാന വഴിപാടിനെക്കുറിച്ച് അറിയുമോ?  

ഗുരുവായൂർ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ മണ്ഡപത്തില്‍വച്ചാണ് വിവാഹം നടത്തുന്നത്. വിശ്വാസമനുസരിച്ച് വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ ക്ഷേത്രത്തിനുളളില്‍ പ്രവേശിക്കാന്‍ പാടില്ല എന്നാണ്. 

ദിവസവും നൂറുകണക്കിന് വിവാഹങ്ങളാണ് പൊതുവേ ക്ഷേത്രത്തില്‍ നടക്കുന്നത്. ഇപ്പോൾ കൊറോണ സമയമായതിനാൽ നേരത്തേതന്നെ വിവാഹത്തിനായി ബുക്ക് ചെയ്യണം കാരണം ഒരു ദിവസം നടത്തേണ്ട വിവാഹത്തിന് ഇപ്പോൽ കണക്കുകൾ ഉണ്ട്.  അതില് കൂടുതൽ ഉണ്ടാകാൻ പാടില്ല.  

Also Read: തൊഴിൽ പ്രശ്നങ്ങൾ മാറാൻ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുന്നത് ഉത്തമം 

ഗുരുവായൂര്‍ ക്ഷേത്രത്തെയും ഇവിടുത്തെ പ്രതിഷ്ഠയേയും കുറിച്ച് നിരവധി ഐതിഹ്യങ്ങളാണ് ഉള്ളത്.  അതിൽ ഒന്നാണ് വാസുദേവനും ദേവകിയും ദ്വാരകയില്‍വച്ചു പൂജിച്ച കൃഷ്ണവിഗ്രഹം ഉദ്ധവരുടെ അപേക്ഷപ്രകാരം ഗുരുവായൂരില്‍ പ്രതിഷ്ഠിച്ചുവെന്നത്.  

മറ്റൊരു ഐതീഹ്യം എന്നു പറയുന്നത് സന്താനഗോപാലം കഥ നടന്നകാലം മഹാവിഷ്ണു അര്‍ജ്ജുനനെ ഏല്‍പ്പിച്ച മൂന്നുവിഗ്രഹങ്ങളില്‍ ഒന്നായ ശ്രീകൃഷ്ണന്‍ വസുദേവര്‍ക്ക് കാരാഗൃഹത്തില്‍ ദര്‍ശനം നല്‍കിയ ബാലവിഷ്ണു സങ്കല്‍പ്പം ദേവഗുരുവായ ബൃഹസ്പതിയും വായുഭഗവാനും ചേര്‍ന്ന് ഇവിടെ പ്രതിഷ്ഠിച്ചതിനാലാണ് ഇവിടം ഗുരുവായൂര്‍ എന്ന പേരില്‍ അറിയപ്പെട്ടതെന്നതാണ്.  

Also Read: Kamakhya ക്ഷേത്രത്തിന്റെ രഹസ്യം അറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും 

ഇവിടത്തെ പ്രധാന വഴിപാടുകള്‍ പാല്‍പ്പായസവും, അപ്പവും, വെണ്ണയും, കദളിക്കുല സമര്‍പ്പണവും പിന്നെ കൃഷ്ണനാട്ടവുമാണ്.  കൃഷ്ണനാട്ടത്തിൽ ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥ എട്ടുദിവസങ്ങളിലായിട്ടായി അവതരിപ്പിക്കും. കൃഷ്ണനാട്ടത്തിന്റെ രചയിതാവ് കോഴിക്കോട് മാനവേദന്‍ സാമൂതിരി രാജാവാണ്.  

കൃഷ്ണനാട്ടത്തിലെ ഓരോ കഥകളും വഴിപാടായി നടത്തുന്നത് വിത്യസ്ത ഫലങ്ങൾ ലഭിക്കും. കൃഷ്ണനാട്ടത്തില്‍ കൃഷ്ണന്റെ അവതാരം വഴിപാടായി നടത്തിയാൽ  സന്താനലബ്ധിയും,  കാളിയമര്‍ദ്ദനം വഴിപാടായി നടത്തിയാൽ വിഷബാധാശമനവും ഫലം എന്നാണ് വിശ്വാസം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

More Stories

Trending News