Hanuman Janmotsav 2022: ഈ മന്ത്രങ്ങൾ ഇന്ന് ജപിക്കൂ.. ഫലം നിശ്ചയം
Effective Hanuman Mantra: ഹനുമാന്റെ ജന്മദിനമായ ഇന്ന് ചില പ്രത്യേക മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ഫലപ്രദമായ ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം. ഈ മന്ത്രങ്ങൾ ചൊല്ലുന്നതിലൂടെ നിങ്ങളുടെ ദുഃഖങ്ങൾ അകന്ന് മുക്തി ലഭിക്കുകയും ആഗ്രഹങ്ങൾ നടക്കുകയും ചെയ്യും.
Hanuman Janmotsav 2022: ഹനുമാൻ ജന്മോത്സവം ഏപ്രിൽ 16 ആയ ഇന്നാണ് ആഘോഷിക്കുന്നത്. ഈ ദിനം രാജ്യത്തെ എല്ലാ ഹനുമാൻ ക്ഷേത്രങ്ങളിലും പ്രത്യേക ആരാധന നടക്കും. ഈ ദിനം ഹനുമാന്റെ അനുഗ്രഹം നേടാൻ പറ്റിയ ദിനമാണ്. ജീവിതത്തിൽ സുഖവും സന്തോഷവും ഐശ്വര്യവും ഉണ്ടാകാൻ ഇന്നേദിവസം ഈ മന്ത്രങ്ങൾ ജപിക്കുന്നത് നല്ലതാണ്. ഇതിലൂടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും വേദനകളും മാറിക്കിട്ടുകയും നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകുകയും ചെയ്യും. ഈ മന്ത്രങ്ങൾ ചൊല്ലുന്നതിലൂടെ അത്ഭുത ഫലസിദ്ധി നിശ്ചയം.
Also Read: Rich Zodiac Signs: പെട്ടെന്ന് സമ്പന്നരാകുന്നവരാണ് ഈ 4 രാശിക്കാർ! നിങ്ങളുടെ രാശി ഇതിലുണ്ടോ?
ഈ മന്ത്രങ്ങൾ അത്ഭുതകരമാണ് (Miraculous Manthras)
സങ്കടമോചകനായ ഹനുമാന്റെ അനുഗ്രഹം ലഭിക്കാൻ ഹനുമാൻ ജന്മോത്സവ ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിക്കുക. ഈ ദിനത്തിൽ ഹനുമാൻ സ്തോത്രം, ഹനുമാൻ സ്തുതി മന്ത്രം, സർവ മനോരഥ് സിദ്ധി മന്ത്രം എന്നിവ ജപിക്കുന്നത് എല്ലാ പ്രശ്നങ്ങളും അകറ്റുന്നതിന് സഹായിക്കും.
ഹനുമാൻ മന്ത്രം
'മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാ സ്മരാമി
ബുദ്ധിർ ബലം യശോധൈര്യം
നിർഭയത്വമരോഗത
അജയ്യം വാക് പടുത്വം ച
ഹനൂമത് സ്മരണാത് ഭവേത്'
ഇതിനൊപ്പം ഈ മന്ത്രങ്ങളും ചൊല്ലുന്നത് ഉത്തമമാണ്
1. ദുഃഖ മോചനത്തിന്
ത്വമസ്മിൻ കാര്യ നിര്യോഗേ
പ്രമാണം ഹരിസത്തമ
ഹനുമാൻ യത്നമാസ്ഥായ
ദുഃഖ ക്ഷയ കരോ ഭവ:
2. തടസ മോചനത്തിന്
അസാദ്ധ്യ സാധക സ്വാമി
അസാദ്ധ്യം തവ കിം വദ
രാമദൂത കൃപാ സിന്ധോ
മദ്‌കാര്യം സാധയ പ്രഭോ
3. തൊഴിൽ ലഭിക്കാൻ
ഓം ശ്രീ വജ്റദേഹായ രാമ ഭക്തായ
വായുപുത്രായ നമോസ്തുതേ
4. കാര്യ വിജയത്തിന്
അരേ തു ചൽ ചൽ ചൽ
ബഹുമാൻ ചൽ
ഔർ ന ചലേ തോ
തുഛെ രാം കിയാൻ
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)