ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും അറിയാൻ സംഖ്യാശാസ്ത്ര പ്രകാരം അവന്റെ ജനനത്തീയതി നോക്കിയാൽ മതി. ഇന്ന് റാഡിക്സ് 5 ലെ പെൺകുട്ടികളെക്കുറിച്ചാണ് പരിശോധിക്കുന്നത്. ജനനത്തീയതി 5, 14, 23 എന്നിവയുള്ള പെൺകുട്ടികളെ റാഡിക്സ് നമ്പർ 5-ലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവർ ബുദ്ധിമതികളും കഠിനാധ്വാനികളുമായിരിക്കും.
ഈ നമ്പരിലുള്ള പെൺകുട്ടികൾ ദയയുള്ളവരാണ്. മറ്റുള്ളവരെ സഹായിക്കാൻ അവർ എപ്പോഴും തയ്യാറാണ്. ജീവിതത്തിൽ വരുന്ന എല്ലാ വെല്ലുവിളികളും അവർ നേരിടുന്നു. ഇവരുടെ വ്യക്തിത്വം വളരെ ആകർഷകമാണ്, ഇവർ ആരെയും അവനിലേക്ക് ആകർഷിക്കുന്നു. എന്തും വളരെ വേഗത്തിൽ പഠിക്കുന്നവരാണിവർ.
റാഡിക്സ് നമ്പർ 5 ഉള്ള പെൺകുട്ടികളിൽ മഹാലക്ഷ്മിയുടെ അനുഗ്രഹം ഇവരിൽ എപ്പോഴും നിലനിൽക്കുമെന്നാണ് പറയപ്പെടുന്നത്. ഇക്കാരണത്താൽ അവർക്ക് ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടിവരില്ല. എന്ത് ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞാലും അവരത് പൂർത്തിയാക്കും. എല്ലാത്തരത്തിലും ഇവർ നിശ്ചയദാർഢ്യമുള്ളവരും അച്ചടക്കത്തെ ഇഷ്ടപ്പെടുന്നവരുമാണ്. ഇവർക്ക് ശരിയെന്ന് തോന്നുന്നത് മാത്രമെ ഇവർ ചെയ്യുകയുള്ളു. ഇവർ ബിസിനസ്സ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ജോലിയേക്കാൾ ബിസിനസ് അവർക്ക് അനുയോജ്യമാണ്.
ഈ റാഡിക്സിലെ പെൺകുട്ടികൾക്ക് നല്ല നേതൃത്വ പാഠവമുണ്ട്. ഇത്തരത്തിൽ അവർ ജനപ്രീതി നേടുകയും. ഉടൻ തന്നെ സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കുകയും ചെയ്യുന്നു. അവർ നിർഭയരും ധൈര്യശാലികളുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA