ക്ഷിപ്ര പ്രസാദിയായാണ് ഹനുമാനെ കണക്കാക്കാറ്. പലരുടേയും ഇഷ്ടദേവന്മാരിൽ ഒരാൾ. പുരാണങ്ങളിൽ എല്ലാം ഏറ്റവും ശക്തിയുള്ള ദേവന്മാർക്കൊപ്പമാണ് ഹനുമാന്റെ സ്ഥാനം. ആഞ്ജനേയൻ, മാരുതി, അഞ്ജനപുത്രൻ എന്നിങ്ങനെ പല നാമങ്ങളിൽ ഹനുമാൻ അറിയപ്പെടുന്നു. ശ്രീരാമ ഭ​ഗവാന്റെ പ്രിയപ്പെട്ട ഭക്തനായ ഹനുമാനെ കാര്യസി​ദ്ധിക്കും ഫലപ്രാപ്തിക്കും പ്രാർത്ഥിക്കുന്നത് ഏറ്റവും ഉത്തമമാണ്. ശ്രീരാമ ഭഗവാനോട് പ്രാർത്ഥിക്കുന്നത് ആഞ്ജനേയ സ്വാമിയെ പ്രീതിപ്പെടുത്തുന്നതിന് തുല്യമാണ്.  ഹനുമാനെ പ്രീതിപെടുത്തുന്നതിനായി നിരവധി വഴിപാടുകൾ നമ്മൾ നടത്താറുണ്ട്. കുങ്കുമം ചാർത്തൽ, നെയ്യഭിഷേകം, ലഡു നിവേദിക്കുക, വടമാല, വെറ്റിലമാല എന്നിങ്ങനെ പലതും. എന്നാൽ ഇതിലോരോ വഴിപാടുകളും ഓരോ പ്രത്യേക കാര്യങ്ങൾക്കുവേണ്ടിയാണ് നടത്തുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ധൈര്യവും ശക്തിയും വിജയവും കൈവരിക്കുന്നതിനായി പൂജിക്കുന്ന ദേവനാണ് ഹനുമാൻ സ്വാമി. എന്നാൽ നമ്മുടെ ആവശ്യങ്ങൾ ഉടനടി നേടിത്തരുന്ന ഹനുമാനെ വീടുകളിലൊന്നും അധികം പൂജിക്കാറില്ല. കാരണം നല്ല ചിട്ടയോടെ പരിപാലിക്കപ്പെടേണ്ട ദൈവമാണ് ഹനുമാൻ. ഹനുമാൻ സ്വാമിയെ പൂജിക്കുന്നത് വഴി കാര്യപ്രാപ്തിയ്ക്കും വിഘ്നങ്ങൾ വഴിമാറുന്നതിനും സാമ്പത്തിക നില മെച്ചപ്പെടുന്നതിനും കഴിയും.ആഞ്ജനേയ ഭ​ഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് വെറ്റിലമാല. യഥാർത്ഥത്തിൽ ഇത് വെറുമൊരു വഴിപാടല്ല.


ALSO READ: ശനി കൃപയാൽ ഈ 3 രാശിക്കാർ 2025 വരെ മിന്നിത്തിളങ്ങും!


ഇതിന് പിന്നലൊരു ഐതീഹ്യമുണ്ട്.  ശ്രീരാമ ഭഗവാൻ യുദ്ധം ജയിച്ചു വന്ന വാർത്ത സീതാദേവിയെ ഹനുമാൻ അറിയിച്ചപ്പോൾ  ആ സന്തോഷത്തിൽ സീതാദേവി അണിയിച്ച മാലയാണ് വെറ്റില മാല. അതിനാൽ തന്നെ ഇത് ആഞ്‍ജനേയ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ഏതെങ്കിലും കാര്യത്തിലെ വിജയത്തിന് വേണ്ടിയോ ഉന്നതിക്ക് വേണ്ടിയോ ഹനുമാന് ഇത് വഴിപാടായി നടത്തുന്നത് വളരെ നല്ലതാണ്.  വെറ്റിലമാലയണിഞ്ഞ് ഹനുമാൻ സ്വാമിയെ  മുടങ്ങാതെ പ്രാർത്ഥിക്കുന്നതാണ് അത്യുത്തമമാണ്. വളരെ പെട്ടെന്ന് ജോലി കിട്ടുന്നതിനും ബിസിനസിലും മറ്റും അഭിവൃദ്ധി പ്രാപിക്കുന്നതിനും ഇത് വളരെ ഫലവത്തായ ഒരു പ്രാർത്ഥന മാർ​ഗമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.