Happiness Tips: ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ നാം ആദ്യം സഹായം തേടുന്നത്  ഈശ്വരനിലാണ് എങ്കിലും പരിഹാരത്തിനായി ജ്യോതിഷത്തെയും ആശ്രയിക്കാറുണ്ട്. കാരണം, ചില ഗ്രഹ ചലനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ മോശം സമയം സൃഷ്ടിക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷത്തില്‍ ഓരോ ഗ്രഹങ്ങള്‍ക്കും അവയുടേതായ പ്രത്യേകതകള്‍ ഉണ്ട്. ജ്യോതിഷ പ്രകാരം, ബുദ്ധി, ഏകാഗ്രത, സംസാരം, സൗന്ദര്യം എന്നിവയുടെ ദാതാവായി ബുധൻ കണക്കാക്കപ്പെടുന്നു. 
അതുകൊണ്ട് തന്നെ ജാതകത്തിൽ ബുധൻ ബലവാനായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അതായത്, ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധൻ ദുർബ്ബലസ്ഥാനത്ത് നിന്നാൽ എത്ര പരിശ്രമിച്ചാലും വിജയം ലഭിക്കില്ല. ഈ ജാതകക്കാര്‍ക്ക് ജീവിതത്തില്‍ വീണ്ടും വീണ്ടും പരാജയം നേരിടേണ്ടി വരും.


Also Read:  Saturn Transit 2023: ശനി സംക്രമണത്തിന് ശേഷമുള്ള രാജയോ​ഗം: ജാക്ക്പോട്ട് അടിക്കുന്നത് ഈ രാശിക്കാർക്ക്


ബുധൻ ദുർബ്ബലസ്ഥാനത്ത് നിന്നാൽ അത്  ഒരു വ്യക്തിയുടെ തീരുമാനമെടുക്കാനുള്ള ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ആ വ്യക്തി പലപ്പോഴും തെറ്റായ തീരുമാനങ്ങൾ എടുക്കുന്നു.  അതിനാല്‍ ബുധനെ ശക്തിപ്പെടുത്തേണ്ടത് ജീവിത വിജയത്തിന് അനിവാര്യമാണ്. കൂടാതെ, ജീവിതത്തില്‍ സുഖവും സന്തോഷവും ലഭിക്കുന്നതിനും  ബുധനെ ശക്തിപ്പെടുത്തുന്നതിനും ചില നടപടികള്‍ സ്വീകരിക്കാം... 


Also Read:  Bedroom Vastu Tips: ഈ സാധനങ്ങള്‍, കിടപ്പുമുറിയില്‍ വേണ്ട, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം
 
ജ്യോതിഷ പ്രകാരം, ബുധന് പച്ച നിറവും സൗമ്യ പ്രകൃതവുമാണ് ഉള്ളത്. അതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ ബുധന്‍ ബലഹീനനാണെങ്കിൽ, ബുധനാഴ്ച പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. ഈ ദിവസം പച്ച നിറത്തിലുള്ള വസ്തുക്കളാണ് ഉപയോഗിക്കേണ്ടത്. ഇതോടൊപ്പം നിർധനർക്ക് പച്ചപ്പയര്‍ ദാനം ചെയ്യുന്നതും ഗുണം ചെയ്യും.


Also Read: 


ബുധനാഴ്ച ദിവസം  ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ഗണപതിയെ ജ്ഞാനദാതാവ് എന്ന് വിളിക്കുന്നു. അതിനാല്‍, ബുധനാഴ്ച ഗണപതിയെ ആരാധിച്ച് കറുകപ്പുല്ല് സമര്‍പ്പിക്കുക.  ഇത് ഗണപതിയെ സന്തോഷിപ്പിക്കുന്നതു കൂടാതെ  ബുധനിലും പ്രഭാവം  ഉണ്ടാക്കുന്നു. ഇത്  നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം പ്രദാനം ചെയ്യാന്‍ ഇടയാക്കും.


ബുധദോഷമുള്ള ജാതകക്കാര്‍ ചില  കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതായത്,  ഈ  വ്യക്തികള്‍ സ്വർണ്ണാഭരണങ്ങൾ ധരിക്കണം. ഇതോടൊപ്പം, നിങ്ങളുടെ വീടിന്‍റെ  കിഴക്ക് ദിശയിൽ ചുവന്ന നിറത്തിലുള്ള ഒരു  കൊടി സ്ഥാപിക്കണം. ഇപ്രകാരം ചെയ്യുന്നതിലൂടെ  ബുധന്‍റെ  ദോഷഫലങ്ങൾ കുറയുന്നു.


ഇതുകൂടാതെ ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് നല്‍കുന്നതും ഗുണകരമാണ്.  കൂടാതെ, എല്ലാ ബുധനാഴ്ചയും ഇത് സാധ്യമല്ലെങ്കിൽ, വർഷത്തിലൊരിക്കൽ അല്ലെങ്കിൽ മാസത്തിലൊരിക്കൽ, ഒരു ബുധനാഴ്ച, നിങ്ങളുടെ തൂക്കത്തിന് തുല്യമായ പച്ചപ്പുല്ല് പശുത്തൊഴുത്തിൽ ദാനം ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ കഷ്ടതകളും  മാറ്റും  



നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.