Holi 2024: ഹോളി ദഹൻ എന്നാണ്? ആചാരങ്ങളും പൂജാവിധികളും അറിയാം
Holi Dahan 2024: ഹോളിയുടെ പ്രധാനപ്പെട്ട ദിവസത്തിന് തലേന്നാണ് ഹോളിക ദഹൻ ആഘോഷിക്കുന്നത്.
ഈ വർഷത്തെ ഹോളിക ദഹൻ മാർച്ച് 24ന് ആണ് ആചരിക്കുന്നത്. ഹോളിക ദഹൻ ഛോട്ടി ഹോളി എന്നും അറിയപ്പെടുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന് ഹോളിയ്ക്ക് മുൻപായാണ് ഹോളിക ദഹൻ ആഘോഷിക്കുന്നത്. ഹോളിയുടെ പ്രധാനപ്പെട്ട ദിവസത്തിന് തലേന്നാണ് ഹോളിക ദഹൻ. ഈ ദിവസം വീടുകളിലെ ഉപയോഗ ശൂന്യമായ വസ്തുക്കളും പഴയ വസ്തുക്കളും അഗ്നിക്കിരയാക്കുന്നു.
ഹോളിക ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ
ഹോളിക ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ദേഹശുദ്ധി വരുത്തുക.
വിറകും ഇലകളും ഉപയോഗിച്ച് തീ കത്തിക്കുക. ഇതിൽ ചാണക വരളി, കടുകെണ്ണ, എള്ളെണ്ണ, ഗോതമ്പ് മണികൾ, തേങ്ങ, പഴയ അക്ഷതം എന്നിവ ചേർക്കാം.
ഹോളിക ദഹൻ നടത്തുന്നതിനായി തീകത്തിക്കുന്ന സ്ഥലം വൃത്തിയുള്ളതായിരിക്കണം.
ചാണകവും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം ഇവിടെ തീ കത്തിക്കുക.
വിളക്കുകൾ കത്തിച്ച് വിഷ്ണു ഭഗവാനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുക.
ഈ ദിവസം ദാനധർമ്മങ്ങൾ നടത്തുക.
ALSO READ: ഫാൽഗുന അമാവാസി; തീയതി, സമയം, ആചാരങ്ങൾ, പ്രാധാന്യം എന്നിവ അറിയാം
ഹോളിക ദിനത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
പ്ലാസ്റ്റിക്, ടയറുകൾ തുടങ്ങിയവ കത്തിക്കരുത്
ഈ ദിവസം പണം കടം കൊടുക്കരുത്
തെരുവുകളിൽ കിടക്കുന്ന അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്
മറ്റുള്ളവരോട് തർക്കിക്കുകയോ പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യരുത്
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.